ഞാനാ ടൈപ്പുമല്ല, അങ്ങനത്തെ മനസുമല്ല എനിക്ക് ; അയാളുടെ ലൈഫ് സക്‌സസ് ആവുന്നെങ്കിൽ ആവട്ടെ : ആത്മഹത്യ ചെയ്യുന്നതിന് മുൻപ് അർച്ചന കൂട്ടുകാരിൽ ഒരാൾക്ക് അയച്ച് കൊടുത്ത് ശബ്ദരേഖ പുറത്ത്

ഞാനാ ടൈപ്പുമല്ല, അങ്ങനത്തെ മനസുമല്ല എനിക്ക് ; അയാളുടെ ലൈഫ് സക്‌സസ് ആവുന്നെങ്കിൽ ആവട്ടെ : ആത്മഹത്യ ചെയ്യുന്നതിന് മുൻപ് അർച്ചന കൂട്ടുകാരിൽ ഒരാൾക്ക് അയച്ച് കൊടുത്ത് ശബ്ദരേഖ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ : റംസിയുടെ ആത്മഹത്യയുടെ ഞെട്ടലിൽ നിന്നും മുക്തമാകുന്നതിന് മുൻപ് തന്നെ കേട്ടൊരു മരണവാർത്തയാണ് ആലപ്പുഴ സ്വദേശിനിയായ അർച്ചനയുടെ ആത്മഹത്യ. ഏഴുവർഷം നീണ്ട പ്രണയത്തിനൊടുവിൽ സ്ത്രീധനത്തിന്റെ പേരിൽ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയതിൽ മനംനൊന്താണ് അർച്ചന ജീവനൊടുക്കിയത്.

ഇപ്പോഴിതാ ജീവനൊടുക്കുന്നതിന് മുൻപ് അർച്ചന കൂട്ടുകാരിൽ ഒരാൾക്ക് അയച്ച് കൊടുത്ത് ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർച്ചനയുടെ ശബ്ദസന്ദേശത്തിന്റെ പൂർണ്ണരൂപം

കഴിക്കാനായി ഒതളങ്ങ അലമാരയിൽ സൂക്ഷിച്ചിരുന്നെന്നും ആരോ അത് മാറ്റി വച്ചെന്നും വെളുപ്പെടുത്തുന്നത്.’ഞാൻ ഒന്നും ചെയ്യില്ലെന്ന് നല്ല വിശ്വാസമാണ് അയാൾക്ക്. എല്ലാം ശരിയാക്കി വച്ചപ്പോഴാണ് അച്ഛൻ ആശുപത്രിയിലായത്.

പിന്നെ അമ്മ വീട്ടിലായിപ്പോയി. പരീക്ഷയുമായി. വീട്ടിലെത്തി നോക്കിയപ്പോൾ ഒതളങ്ങ കാണാതായിരുന്നു. പിന്നെ വലിയ വിഷയങ്ങളൊക്കെയായി. അച്ഛൻ കുറെ കരഞ്ഞു. ഞാനെന്തു ചെയ്യാനാ, എനിക്കാണെങ്കിൽ ചാവാനും പറ്റത്തില്ല ശബ്ദ സന്ദേശത്തിലുണ്ട്.

‘എന്നെ ഇറക്കിക്കൊണ്ട് പോകാനൊന്നും ഞാൻ പറഞ്ഞിട്ടില്ല, വീട്ടുകാർ എന്ന് സമ്മതിക്കുമോ അത് വരെ വെയ്റ്റ് ചെയ്യാൻ മാത്രമാണ് പറഞ്ഞത്. പുള്ളി പറഞ്ഞത് കേസുകൊടുക്കാനാണ്. വേറൊരു പെണ്ണിനും കേട്ട് നിൽക്കാൻ പറ്റാത്തകാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് കല്യാണം കഴിക്കണം.

എന്നാലും നമുക്ക് ഇതുപോലെ ബന്ധം തുടർന്ന് പോകാമെന്നും എന്നോടു പറഞ്ഞു. എനിക്ക് ഞാൻ മാത്രമല്ല, അനിയത്തിയുണ്ട്. ഒന്നും ചെയ്യാൻ പറ്റാത്ത കണ്ടിഷനാണ്. എന്നെകൊണ്ട് ചെയ്യാവുന്നത് മാക്‌സിമം ചെയ്തിട്ടുണ്ട്. ഞാനായിട്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പൂർണ വിശ്വാസമുണ്ട്. തെറ്റുണ്ടായിരിക്കാം. എനിക്കങ്ങനൊന്നും തോന്നലില്ല.

എനിക്ക് പകരം വീട്ടാനൊന്നും പറ്റത്തില്ല. ആ പെണ്ണിനെ വിളിച്ചു പറഞ്ഞ് വിവാഹം മുടക്കാനൊന്നും എനിക്ക് പറ്റത്തില്ല.

ഞാനാ ടൈപ്പുമല്ല. അങ്ങനത്തെ മനസുമല്ല എനിക്ക്. അല്ലെങ്കിലും ആ കൊച്ച് എന്തു ചെയ്തിട്ടാണ്. അയാൾ ജീവിക്കട്ടെ. അയാളുടെ ലൈഫ് സക്‌സസാകുകയാണേൽ ആകട്ടെ. എനിക്ക് ഉറപ്പാണ്. അത് സക്‌സസാകാൻ പോകുന്നില്ലെന്ന്.

എല്ലാം നഷ്ടപ്പെട്ടു. എനിക്ക് ആകെപ്പാടെ നിലനിൽപുള്ളത് പഠിത്തത്തിൽ മാത്രമുള്ളു, കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നത് പഠിത്തം മാത്രമേ ഉള്ളൂ. അവൻ പോയത് നന്നായെന്നു തന്നെയാ എല്ലാരും പറയുന്നേ. എല്ലാവരും പറയുന്നത് ശരിയാണ്, ഞാൻ സിൻസിയറായി സ്‌നേഹിച്ചതല്ലേ, എനിക്ക് വിഷമം ഇല്ലാതിരിക്കില്ലല്ലോ. കുറച്ചു കഴിയുമ്പോ ഏതായാലും മാറും.

നമ്മൾ സ്‌നേഹിച്ചതു പോലെ ഒന്നുമില്ലായിരുന്നു. നമ്മൾ അങ്ങനെയല്ല കണ്ടത്. അവരുടെ ലൈഫ്, അവര് എൻജോയ് ചെയ്യാനാഗ്രഹിക്കുകയല്ലേ. അയാൾക്ക് എങ്ങനെയെങ്കിലും ഒരു പെണ്ണ് കെട്ടണം. അടിച്ചു പൊളിക്കണം. എന്റെ ലൈഫ് പോകുന്നത് അയാൾക്ക് ഒന്നുമല്ല. ദൈവമുണ്ടല്ലോ, എവിടെ വച്ചെങ്കിലും ഒരു താഴ്ചയുണ്ടാകും. ഞാൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ട് ഒന്ന് വിളിക്കുക പോലും ചെയ്തില്ലെന്നും അർച്ചനയുടെ ശബ്ദരേഖയിൽ പറയുന്നു.

അർച്ചന പ്ലസ് ടുവിന് പഠിക്കുമ്പോൾ ഈ യുവാവ് വിവാഹ ആലോചനയുമായി വീട്ടിൽ വന്നിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ ആ സമയത്ത് വിവാഹം നടത്താൻ കഴിയില്ലെന്നായിരുന്നു അർച്ചനയുടെ മാതാപിതാക്കൾ പറയുന്നത്.

പിന്നീട് അർച്ചന ബിഎസ് സി നഴ്‌സിംഗ് പഠിക്കാൻ പോയി. ഈ സമയത്തും യുവാവുമായി അടുപ്പമുണ്ടായിരുന്നതായി പറയുന്നു. എന്നാൽ ഇതിനിടയ്ക്ക് വിദേശത്ത് പോയ യുവാവ് സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ എത്തുകയും ചെയ്തു.

ഇതോടെയാണ് പെൺകുട്ടിയിൽ നിന്നും ഇയാൾ അകലാൻ തുടങ്ങിയത്. അവന്റെ സഹോദരിയെ 101 പവനും കാറും കൊടുത്താണ് വിവാഹം കഴിപ്പിച്ചതെന്നും ഇത്രയും തുക തന്നെ തനിക്കും വേണമെന്നുമായിരുന്നു യുവാവിന്റെ നിർബന്ധം.

ദിവസക്കൂലിക്കാരനായ അർച്ചനയുടെ അച്ഛൻ വിശ്വനാഥന് ഇത്രയും തുക നൽകി മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കാൻ കഴിയില്ലായിരുന്നു. ഇതിനിടയിൽ യുവാവിന്റെ മാതാപിതാക്കൾ മറ്റൊരു വിവാഹബന്ധം മകനു വേണ്ടി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ വിവാഹത്തിന് യുവാവും സമ്മതിച്ചതോടെയാണ് അർച്ചന ജീവനൊടുക്കാൻ തീരുമാനിച്ചത്.