ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു ; ഇതോടെ കോവിഡ് വാർഡിലെ ആത്മഹത്യ മൂന്നായി

സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്ഥാനത്തെ മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്കു ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു. കൊല്ലം സ്വദേശിയായ 52 കാരൻ ആണ് ഇന്ന് കൊവിഡ് വാർഡിൽ ആത്മഹത്യ ചെയ്തത്. അതേസമയം മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലെ മൂന്നാമത്തെ ആത്മഹത്യയാണ് ഇത്. കഴിഞ്ഞ മാസം രണ്ടു പേർ കൊവിഡ് വാർഡിൽ ആത്മഹത്യ ചെയ്തിരുന്നു. മരത്തിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കോവിഡ് സംശയത്തെത്തുടർന്ന് നീരീക്ഷണത്തിലാക്കുകയായിരുന്നു. ഇന്നു രാവിലെ തൂങ്ങി മരിക്കാൻ ശ്രമം നടത്തിയ നിലയിൽ കണ്ടെത്തിയ […]

വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം : ആത്മഹത്യ ചെയ്തത് ഫോൺ എറിഞ്ഞ് തകർത്ത ശേഷം ; യുവതിയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

സ്വന്തം ലേഖകൻ തൃശൂർ: വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.. യുവതി ആത്മഹത്യ ചെയ്തത് ഫോൺ എറിഞ്ഞു തകർത്ത ശേഷം. യുവതിയുടെ ഫോണിലേക്ക് അവസാനം വന്ന ഫോൺകോൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുന്നംകുളം കേച്ചേരി പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ(22)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് അനുശയെ കണ്ടെത്തിയത്. ബെഡ്ഷീറ്റ് കൊണ്ട് ഫാനിൽ കുരുക്കിട്ട ശേഷം തൂങ്ങി മരിക്കുകയായിരുന്നു. മൊബൈൽ ഇയർ ഫോൺ കൈയിൽ പിടിച്ചിരുന്നു. അനുഷ […]

കളിക്കുന്നതിനിടെ ബോക്‌സിങ്ങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സംഭവം ഇരവിമംഗലത്ത്

സ്വന്തം ലേഖകൻ ഇരവിമംഗലം : ബോക്‌സിങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കീരാലൂർ സൽസബീൽ ഗ്രീൻ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയും കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകൻ ഹരികുമാറിന്റെ മകനുമായ ശ്രീദേവൻ (15) ആണ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചത്. സ്‌കൂൾ അവധിയെ തുടർന്ന് ഇരവിമംഗലത്തെ അമ്മയുടെ വീട്ടിൽ താമസിക്കുന്നതിനിടെയാണ് അപകടം. വീടിന്റെ മുകൾ നിലയിൽ ബോക്‌സിങ്ങിനുള്ള പഞ്ചിങ് ബാഗിൽ പരിശീലിച്ചുകൊണ്ടിരിക്കെ കഴുത്തിൽ കയർ കുരുങ്ങിയാണ് അപകടം സംഭവിച്ചത്. അമ്മയുടെ മാതാപിതാക്കൾ മാത്രമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. അപകടവിവരം […]

എസ്.എൻ.ഡി.പി നേതാവ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; മരിച്ചത് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്ഥൻ

സ്വന്തം ലേഖകൻ ആലപ്പുഴ :എസ്എൻഡിപി നേതാവിനെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് മുറിയിലാണ് മഹേശനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ വീട്ടിൽ നിന്നും തന്റെ സ്‌കൂട്ടറിലാണ് ഓഫിസിൽ എത്തിയത്. സ്‌കൂട്ടർ പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്.മഹേശനെ ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാട്ടുകാർ വിവമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയാണ് തുടർ നടപടി സ്വീകരിച്ചത്. മൈക്രോഫിനാൻസ്,സ്‌കൂൾ നിയമനം തുടങ്ങിയ നിരവധി കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന […]

അടിമാലിയിൽ അമ്മ ശകാരിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു ; ഒരാളുടെ നില അതീവ ഗുരുതരം

സ്വന്തം ലേഖകൻ അടിമാലി: കുളമാൻകുഴിയിൽ അമ്മ ശകാരിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ബന്ധുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി വാളറ കുളമാൻകുഴി ആദിവാസിക്കുടിയിലാണ് സംഭവം നടന്നത്. പതിനേഴുകാരിയായ പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കുട്ടിയുടെ ബന്ധുവായ ഇരുപത്തൊന്നുകാരിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയും ചെയ്തു. ഈ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ചവരിൽ മരിച്ച പെൺകുട്ടിയെ മാതാവ് ശകാരിച്ചതിനെത്തുടർന്നാണ് ഇരുവരെയും വീട്ടിൽ […]

വഴക്കിനെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം റിട്ട. എ.എസ്.ഐ തൂങ്ങിമരിച്ചു ; സംഭവം പേരൂർക്കടയിൽ

സ്വന്തം ലേഖകൻ പേരൂർക്കട: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പൊലീസ് സർവീസിൽ നിന്നും എ.എസ്.ഐ ആയി വിരമിച്ച വട്ടിയൂർക്കാവ് തൊഴുവൻകോട് ഇടപ്പറമമ്പ് സ്വദേശി പൊന്നൻ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. ഇയാളുടെ ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഭാര്യ ലീല (68) യെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകായണ്. സംസ്ഥാന പൊലീസ് സേനയിൽ നിന്നും എസ്‌ഐ ആയി വിരമിച്ച ആളാണ് ലീല. ഇവരുടെ ഭർത്താവ് പൊന്നൻ റിട്ട. എഎസ്‌ഐ ആണ്. […]

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി ; സംഭവത്തിൽ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കൊല്ലം : പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലത്ത് അഞ്ചലിലാണ് വിദ്യാർത്ഥിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടുക്കൽ ജെറിൻ ജോഷിയെയാണ് (15) കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. പുലർച്ചെ പഠിക്കാനായി കുട്ടിയെ എഴുന്നേൽപ്പിക്കാനെത്തിയ വീട്ടുകാർ ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതേതുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ജെറിനെ കടയ്ക്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വയല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ജെറിൻ.സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഭർത്താവിന്റെ അവിഹിത ബന്ധം അന്വേഷിക്കണമെന്ന് ഭാര്യയുടെ പരാതി: സ്റ്റേഷനിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ് വീട്ടിൽ തൂങ്ങി മരിച്ചു: യുവാവിന്റെ മരണമറിഞ്ഞ് കാമുകി ആറ്റിൽ ചാടി: അവിഹിത ബന്ധം ആറ്റിലെത്തിയത് ആലപ്പുഴയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ : ഭർത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന ഭാര്യയുടെ പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് യുവാവ് വീട്ടിൽ മടങ്ങിയെത്തിയ ശേഷം ആത്മഹത്യ ചെയ്തു. വീട്ടിലെ ഫാനിൽ തൂങ്ങിയാണ് ഇയാൾ മരിച്ചത്. ആലപ്പുഴ ചെങ്ങന്നൂരിൽ ആൽത്തറ ജംങ്കഷന് സമീപം വാടകയ്ക്കു താമസിക്കുന്ന ഇരുപത്തൊൻപതുകാരനാണ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ മരണവിവരം അറിഞ്ഞടോടെ ഇയാളുമായി ബന്ധമുണ്ടായിരുന്ന യുവതി പമ്പാനദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ ഭാര്യയാണ് ഭർത്താവിന് […]

ട്രെയിനിന്റെ അടിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു ; സംഭവം കോട്ടയം കാരിത്താസ് ലെവൽ ക്രോസിന് സമീപം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : ട്രെയിനിന്റെ അടിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി വാഴൂർ വീട്ടിൽ ബിബിൻ ചന്ദ്രനാണ് (45) മരിച്ചത്. വ്യാഴാഴ്ച ഏഴ് മണിയോടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് ഇയാളെ കാരിത്താസ് റെയിൽവേ ലെവൽ ക്രോസിന് സമീപം ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് പ്രദേശവാസികൾ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ഏറ്റുമാനൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് ഏറ്റുമാനൂർ പൊലീസ് തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. പാമ്പാടി […]

വിവാഹം കഴിഞ്ഞ് ആറ് വർഷമായിട്ടും കുട്ടികൾ ഉണ്ടായില്ല ; മനോവിഷമത്താൽ ചങ്ങനാശ്ശേരിയിൽ നാൽപ്പതുകാരൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : വിവാഹം കഴിഞ്ഞ് ആറ് വർഷങ്ങൾ പിന്നിട്ടിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല. മനോവിഷമത്താൽ നാൽപ്പതുകാരൻ ആത്മഹത്യ ചെയ്തു. പൊങ്ങ പാടശേഖരം ഭാഗത്ത് പുലിയാത്തറ വീട്ടിൽ കുഞ്ഞുമോൻ മകൻ കിഷോർ കുമാർ (40) ആണ് ആത്മഹത്യ ചെയ്ത്. ചങ്ങനാശ്ശേരി വടക്കേക്കര റെയിൽവേ ക്രോസ്സിന് സമീപത്താണ് ഇയാളെ കഴിഞ്ഞ ദിവസം റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ പാടശേഖരത്തിൽ വെള്ളം പമ്പു ചെയ്യുന്നതിനായി പോയ ആളാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ അദ്ദേഹം ചങ്ങനാശ്ശേരി പൊലീസിൽ വിവരമറയിക്കുകയായിരുന്നു. സംഭവത്തിൽ ചങ്ങനാശ്ശേരി […]