അച്ഛനും അമ്മയും മകനും ഉച്ചയ്ക്ക് കഴിച്ചത് ചോറും സാമ്പാറും കാബേജ് കറിയും ; മകൾ ഭക്ഷണം കഴിക്കാതിരുന്നത് രക്ഷയായി ; അതിരമ്പുഴ സ്വദേശിനിയും ഭർത്താവും ചെന്നൈയിൽ മരിച്ച സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ ചെന്നൈ: വിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്ന് സിആർപിഎഫ് ഫോർമാനായ കട്ടപ്പന പാറക്കടവ് പാരിക്കൽ വീട്ടിൽ പി.ടി.വർഗീസ് (54), ഭാര്യ കോട്ടയം അതിരമ്പുഴ സ്വദേശിനി സാലമ്മ (52) എന്നിവർ മരിച്ച സംഭവത്തിൽ ഇനിയും ദുരൂഹത. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിഞ്ഞിരുന്ന വർഗീസ് ബുധനാഴ്ചയും സാലമ്മ ഇന്നലെ പുലർച്ചെയുമാണ് മരിച്ചത്. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച മകൻ അരുൺ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ആരെങ്കിലും കുടുംബത്തിനെ മനപ്പൂർവ്വം ഇല്ലാതാക്കാൻ ശ്രമിച്ചതാണോ എന്നാണ് സംശയം. […]

ഭാര്യയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ..! അമ്മായിയമ്മ – മരുമകൾ തർക്കം കൊണ്ടുചെന്നെത്തിച്ചത് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും ; അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾക്ക് പറയാനുള്ളത് മറ്റൊരു വശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആങ്കോട് തലമണ്ണൂര്‍ക്കോണം മോഹനവിലാസത്തില്‍ പരേതനായ വാസുദേവന്‍ നായരുടെ ഭാര്യ മോഹനകുമാരി (63), മകന്‍ കണ്ണന്‍ എന്നു വിളിക്കുന്ന വിപിന്‍ (33) എന്നിവരാണു മരിച്ചത്.   സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. വിപിന്റെ ഭാര്യ മായ. മൂന്നുവയസ്സുകാരി ദൗത്യയാണ് മകള്‍   വിപിന്റെ ഭാര്യ മായയും മകൾ ദൗത്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ദാരുണ സംഭവം അരങ്ങേറിയത്. മായയും ദൗത്യയും ഒരാഴ്ചയായി ചൂഴാറ്റുകോട്ടയിലെ അവരുടെ വസതിയിലായിരുന്നു.   […]

ഭാര്യയുമായി അമ്മ വഴക്കിട്ടു ; വിരോധത്തിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്മയെ കൊന്നതിനു ശേഷം മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയുമായി അമ്മ വഴക്കിട്ടതിനെ തുടർന്നുള്ള വിരോധത്താലാണ് അമ്മയെ മകൻ കൊലപ്പെടുത്തിയത്. പെരുങ്കടവിള ആങ്കോട് തലമണ്ണൂർകോണം മോഹന വിലാസത്തിൽ മോഹനകുമാരി (62 ), മകൻ വിപിൻ (32)എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തരയ്ക്കായിരുന്നു സംഭവം. വിപിന്റെ ഭാര്യയെ മോഹനകുമാരി വഴക്ക് പറഞ്ഞതുമായുളള സംഭവത്തിന്റെ വിരോധമാണ് മകൻ അമ്മയെ കൊലപ്പെടുത്താൻ കാരണമായി കരുതുന്നത്. മകനെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിനിൽക്കുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് […]

സാമ്പത്തിക ബാധ്യതയെ തുടർന്ന് ഭർത്താവ് ഭാര്യയുടെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ചു ; സംഭവം പുറലോകമറിഞ്ഞത് ബോധരഹിതയായ ഭാര്യ ഉണർന്ന് ബഹളം വച്ചതോടെ; ഭാര്യ അത്യാസന്ന നിലയിൽ ആശുപത്രിയിൽ 

സ്വന്തം ലേഖകൻ അരൂർ : സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചു. ഞരമ്പ് മുറിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിലായ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡിൽ ചാത്തനാട്ട് ശരവണൻ (63) ആണ് മരിച്ചത്. അവശയായ ഭാര്യ വള്ളിയെ (57) തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഭാര്യ അപകടനില തരണം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായിരുന്ന ശരവണന് പലയിടത്തായി സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതോടെയാണ് ഇരുവരും ആത്മഹത്യയ്ക്കായി മുതിർന്നത്. തിങ്കളാഴ്ച്ച രാത്രിയോടെ ഇരുവരും […]

ക്ഷേത്രദര്‍ശനത്തിന് പോയ യുവതിയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ബാംഗ്ലൂരില്‍ നിന്ന് ഒരുമാസം മുന്‍പ് നാട്ടിലെത്തിയ യുവതിയെയാണ് ക്ഷേത്രത്തിന് സമീപമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌

സ്വന്തം ലേഖകന്‍ ചാരുംമൂട്: ക്ഷേത്രദര്‍ശനത്തിന് പോയ യുവതിയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം ചത്തിയറ പുതുച്ചിറയിലെ വെള്ളത്തിലാണ് യുവതി മുങ്ങി മരിച്ചത്. താമരക്കുളം പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി(33)യാണ് മരിച്ചത്. പാവുമ്പയിലെ കുടുംബവീടായ കരിഞ്ഞപ്പള്ളി പടീറ്റതില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ 5.30ഓടെ സമീപത്തുള്ള ചിറയ്ക്കല്‍ ക്ഷേത്രത്തിലേക്കെന്ന് ദര്‍ശനത്തിനായി ഇറങ്ങിയ വിജയലക്ഷ്മിയെ രാവിലെ 7. 30 ഓടെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള പുതുച്ചിറയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബാംഗ്ലൂരിലായിരുന്നു താമസം. ഒരു മാസം മുമ്പ് കുട്ടികള്‍ക്കൊപ്പം […]

കളമശ്ശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവം; പ്രായപൂര്‍ത്തിയാകാത്ത പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകന്‍ കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. കേസില്‍ ജാമ്യത്തില്‍ വിട്ട പാട്ടുപറമ്പില്‍ നിഖില്‍ പോളാണ് ജീവനൊടുക്കിയത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് ക്രൂര മര്‍ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. നഗ്‌നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയിലടക്കം അടിച്ചാണ് പ്രതികള്‍ ദേഷ്യം തീര്‍ത്തത്. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയായിരുന്നു മര്‍ദനം. കുഴഞ്ഞു വീണ കുട്ടിയെ വലിച്ചെടുത്തു നിര്‍ത്തി നൃത്തം ചെയ്യിച്ചും ക്രൂരത തുടര്‍ന്നു. അവശനായ കുട്ടി ചികില്‍സ തേടിയതിനെ തുടര്‍ന്നാണ് വിവരം […]

നാഗമ്പടം പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് താഴത്തങ്ങാടി ആറ്റിൽ : യുവാവ് ജീവനൊടുക്കിയത് തൊഴിലില്ലായ്മയും കടുത്ത മാനസിക സംഘർഷവും മൂലം

തേർഡ് ഐ ന്യൂസ് ഡെസക് കോട്ടയം : നാഗമ്പടം പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂർ കൊച്ചുപുരയ്ക്കൽ സന്തോഷ് (41) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം താഴത്തങ്ങാടി ആറ്റിലാണ് മൃതദേഹം പൊങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ നാഗമ്പടം പാലത്തിൽ ബാഗ് കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് യുവാവ് ആറ്റിൽ ചാടിയ വിവരം പുറംലോകമറിഞ്ഞത്. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും […]

സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചു; ജീവനൊടുക്കിയത് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിനെ തുടര്‍ന്ന്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശ്രീകാര്യത്ത് സ്വകാര്യ സ്‌കൂളില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ആള്‍ ആത്മഹത്യ ചെയ്തു. ശ്രീകാര്യം സ്വദേശി ശ്രീകുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. ഓട്ടോറിക്ഷയ്ക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ശ്രീകുമാറിന്റെ ഭാര്യയും സ്‌കൂളില്‍ ജീവനക്കാരിയായിരുന്നു. അവര്‍ക്കും ജോലി നഷ്ടമായിരുന്നു. സ്‌കൂളിലെ മാനേജ്മെന്റ് മാറി പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതിന് ശേഷം ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ശ്രീകുമാറിനെ ജോലിയില്‍ നിന്ന് […]

ഒന്‍പതാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവം; 18കാരനായ കാമുകന്‍ ഒടുവില്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പതിനഞ്ചു വയസുകാരിയുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുവാവുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി കതകടച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയും സുഹൃത്തും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതോടെ ആണ്‍ […]

ഒൻപതാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവം : പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കാമുകൻ വീട്ടിലെത്തി മർദ്ദിച്ചുവെന്ന് സഹോദരിയുടെ മൊഴി ; 18കാരനെ തിരഞ്ഞ് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെയ്യാറ്റിൻകരക്ക് സമീപം അതിയന്നൂരിലാണ് കഴിഞ്ഞ ദിവസം ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ കൊടങ്ങാവിള സ്വദേശി പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പെൺകുട്ടിയുടെ സഹോദരിയും സുഹൃത്തും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. […]