ശബരിമലയിൽ വിമാനത്താവളം തുടങ്ങാൻ നടപടി ആരംഭിച്ചു : മുഖ്യമന്ത്രി

  സ്വന്തം ലേഖിക കണ്ണൂർ: ശബരിമലയിൽ വിമാനത്താവളം തുടങ്ങാൻ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കണ്ണൂർ വിമാനത്താവളത്തിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടികൾ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂർ വിമാനത്താവളത്തിന് ഒരു വർഷം കൊണ്ടുണ്ടായ പ്രവർത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.’സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം വേണോ എന്ന് ചോദിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് കണ്ണൂർ വിമാനത്താവളത്തിന്റെ വിജയം. കൂടുതൽ വിദേശ വിമാനക്കമ്പനികൾക്ക് സർവ്വീസ് നടത്താൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടതാണ് നിർഭാഗ്യവശാൽ […]

പോരാട്ടങ്ങളെ പൊലീസിനെക്കൊണ്ട് അടിച്ചമർത്താമെന്ന വ്യാമോഹം പിണറായി സർക്കാരിന് വേണ്ട ; ഇത്തിക്കര പക്കിയേയും കായംകുളം കൊച്ചുണ്ണിയേയും പോലും നാണിപ്പിക്കുന്ന നടപടികളാണ് മന്ത്രി ജലീൽ നടത്തുന്നത്: ഷിബു ബേബി ജോൺ

  സ്വന്തം ലേഖിക തിരുവനന്തപുരം : ഭരണത്തിലെ തെറ്റുകൾക്ക് എതിരെ പ്രതികരിച്ച് പോരാടിയാൽ പൊലീസിനെക്കൊണ്ട് അടിച്ചമർത്താമെന്ന വ്യാമോഹമാണ് സർക്കാർ നയമെന്ന വിമർശനവുമായി ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ. വീഴ്ചകൾ മാത്രം ശീലമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി യൂണിവേഴ്‌സിറ്റികളുടെ വിശ്വാസ്യത തകർക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തിക്കര പക്കിയെയും കായംകുളം കൊച്ചുണ്ണിയെയും പോലും നാണിപ്പിക്കുന്ന നടപടികളുമായി നിൽക്കുകയണ് മന്ത്രി ജലീലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഷിബു ബേബിജോൺ പരിഹസിക്കുന്നു. യൂണിവേഴ്‌സിറ്റികളിൽ തട്ടിപ്പ്, പി.എസ്.സിയിൽ തട്ടിപ്പ്, വിദ്യാഭ്യാസ മേഖലയിലെ തട്ടിപ്പുകൾ ഏതുമാകട്ടെ ന്യായീകരണവുമായി മന്ത്രി തയ്യാറാണെന്നും ഈ മന്ത്രിക്ക് […]

“ഇംഗ്ലീഷുകാരന്റെ ഭാഷയിൽ യു ടേൺ, മലയാളത്തിൽ മലക്കം മറിച്ചിൽ ; വൈകിവരുന്ന വിവേകമേ നിന്നെ ഞാൻ പിണറായി ഭരണമെന്ന് വിളിക്കട്ടെ” ; സർക്കാരിനെ പരിഹസിച്ച് ഷിബു ബേബി ജോൺ

  സ്വന്തം ലേഖിക തിരുവനന്തപുരം : സിപിഎമ്മിനേയും പിണറായി സർക്കാരിനെയും പരിഹസിച്ച് മുൻമന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ. കഴിഞ്ഞ വർഷം ദുർവാശി വെടിഞ്ഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച വിവേകം ഉൾക്കൊള്ളാൻ പിണറായി തയ്യാറായിരുന്നെങ്കിൽ, നാട്ടിൽ സമാധാന അന്തരീക്ഷം നിലനിന്നേനെ, മതിലുകെട്ടിയ 50 കോടി രൂപ ഖജനാവിലും ഉണ്ടായേനെ, കേരളത്തിൽ ബിജെപിയെന്ന ശല്യം അന്നേ തീർന്നും കിട്ടിയേനെ.! ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു. ഇംഗ്ളീഷുകാരന്റെ ഭാഷയിൽ യു ടേൺ, മലയാളത്തിൽ മലക്കം മറിച്ചിൽ, ചുരുക്കിപ്പറഞ്ഞാൽ മലയാളി സമൂഹത്തിന്റെ മുന്നിൽ നീറോ ചക്രവർത്തിയുടെ […]

മാവോയിസ്റ്റ് വധഭീഷണി ; മുഖ്യമന്ത്രിയ്ക്ക് രാജ്യ തലസ്ഥാനത്തും കനത്ത സുരക്ഷ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: മാവോയിസ്റ്റ് വധഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് രാജ്യതലസ്ഥാനത്തും കനത്ത സുരക്ഷ. സഞ്ചരിക്കുന്നതിനായി ബുള്ളറ്റ് പ്രൂഫ് കാറും ജാമർ ഘടിപ്പിച്ച വാഹനവും മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ നാല് കമാൻഡോകളടക്കം 15 ഡൽഹി പോലീസ് ഉദ്യോഗസ്ഥർ സുരക്ഷക്കായുണ്ട്. സാധാരണ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ട് കമാൻഡോസിനേയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്നത്. ഡൽഹി പോലീസിനൊപ്പം കേരള പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് സുരക്ഷ നൽകുന്നുണ്ട്. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്. അതേ സമയം ഇന്നലെ രാത്രിയിൽ ഡൽഹിയിൽ വിമാനമിറങ്ങിയ മുഖ്യമന്ത്രി സാധാരണ യാത്ര […]

ഏഴ് സഖാക്കളെ കൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കും ; മുഖ്യമന്ത്രിയ്ക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി

  സ്വന്തം ലേഖകൻ കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണിയുർത്തി മാവോയിസ്റ്റുകൾ. വധഭീഷണിയുർത്തി വടകര പോലീസ് സ്റ്റേഷനിൽ എത്തിയ സന്ദേശത്തിൽ ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കും എന്നാണ് എഴുതിയിരിക്കുന്നത്. അർബൻ ആക്ഷൻ ടീമിന് വേണ്ടി ബദർ മൂസ പശ്ചിമഘട്ട കബനീദള ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിൽ ചെറുവത്തൂരിൽ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. ലഘുലേഖകളും ഇതിനൊപ്പമുണ്ട്. ഇതിനുപുറമേ പേരാമ്പ്ര എസ്. ഐ ഹരീഷിനെതിരെയും കത്തിൽ വധഭീഷണി മുഴക്കിയിട്ടുണ്ട്. ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണ്. സാധാരണ […]

സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും കള്ളപ്പണം വെളുപ്പിക്കാനുള്ള സൂക്ഷിപ്പു കേന്ദ്രമായി ഊരാളുങ്കലിനെ മാറ്റി : കെ സുരേന്ദ്രൻ

  സ്വന്തം ലേഖിക തിരുവനന്തപുരം : കേരള പൊലീസിൻറെ ഡേറ്റാ ബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പു തുറന്നുകൊടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ആയിരകണക്കിന് കോടിയുടെ അഴിമതിയാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ മറവിൽ നടക്കുന്നത്. ഇതിന്റെ തെളിവുകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നു സുരേന്ദ്രൻ പറഞ്ഞു. സർക്കാരും ഊരാളുങ്കൽ സൊസൈറ്റിയും തമ്മിലുള്ള ബന്ധം ദുരൂഹമാണ്. സിപിഎമ്മിൻറെയും മുഖ്യമന്ത്രി പിണറായി വിജയൻറെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സൂക്ഷിപ്പു കേന്ദ്രമായി ഊരാളുങ്കലിനെ മാറ്റി. നോട്ടു നിരോധന കാലം മുതൽ ഊരാളുങ്കലിൻറെ ഇടപാടുകളിൽ […]

സൈബർ ആക്രമണം : വനിതാ കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല , പുറത്തിറങ്ങാൻ ഭയമാകുന്നു : സജിത മഠത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

  സ്വന്തം ലേഖകൻ കോഴിക്കോട്: തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ നടി സജിത മഠത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. വ്യക്തിപരമായി അപമാനിക്കുകയും അധക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയർത്തുന്നതുമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ മനഃപൂർവം പ്രചരിപ്പിക്കുന്നുണ്ടെന്നും അതിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സജിത മഠത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. ഇതിനുപുറമെ തന്റെ നേർക്ക് പൊതുസ്ഥലത്ത് വച്ച് ആക്രമണമുണ്ടാകുമോയെന്ന് ഭയക്കുന്നതായും സജിത മഠത്തിൽ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിൽ വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലർ ശ്രമിക്കുന്നുണ്ടെന്നും സജിതയുടെ പരാതിയിൽ […]

പി. എസ്. സി പരീക്ഷയ്ക്ക് ഇനി ശരീര പരിശോധനയും ഉണ്ടായേക്കും, പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും കർശനമായി നിരോധിക്കും ; മുഖ്യമന്ത്രി

  തിരുവനന്തപുരം : ഇനിമുതൽ പി.എസ്.സി പരീക്ഷാ ഹാളിൽ ഇനി ശരീര പരിശോധന ഉൾപ്പെടെ നിർബന്ധമായേക്കും. ഇതിനുപുറമെ പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും കർശനമായി നിരോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കൂടാതെ നിയമം ലംഘിച്ച് നിരോധിത വസ്തുക്കൾ കൈവശം വയ്ക്കുന്ന ഉദ്യോഗാർത്ഥികളെ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സിവിൽ പോലീസർ ഓഫീസർ പട്ടികയിൽ മൂന്ന് എസ്. എഫ്.ഐ പ്രവർത്തകർ നടത്തിയ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നത്. പി. എസ്. സി പരീക്ഷയ്ക്ക് എത്തുന്ന ഉദ്യോഗാർത്ഥികളുടെ ശരീര പരിശോധന […]

വാളയാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് തയ്യാർ ; മുഖ്യമന്ത്രി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണത്തിൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം കോടതിയെ സമീപിച്ചാൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നു മുഖ്യമന്ത്രി. പെൺകുട്ടികളുടെ മാതാപിതാക്കൾ തന്നെ സന്ദർശിച്ചപ്പോൾ ഇക്കാര്യം അറിയിച്ചിരുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേസിൽ കോടതി വിധി വന്നതിനാൽ സിബിഐ അന്വേഷണത്തിൽ ഏകപക്ഷീയ നടപടി സ്വീകരിക്കാൻ സർക്കാരിനു കഴിയില്ല, കോടതിയാണ് ഇക്കാര്യത്തിൽ നിലപാടു സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാർ കേസിൽ വി ടി ബൽറാം ആണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ നിരവധി തവണ ഉന്നയിച്ച […]

യുഎപിഎ ഇടതു നയമല്ലെന്നു പറയുന്നവർക്ക് ഭരിക്കാൻ അവകാശമില്ല ; പാർട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സർക്കാർ തീരുമാനിക്കണം : വി മുരളീധരൻ

  സ്വന്തം ലേഖിക കോഴിക്കോട്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് മേൽ യുഎപിഎ ചുമത്തിയത്, പുനഃപരിശോധിക്കുന്നതിനെ വിമർശിച്ച് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. പാർട്ടി നേതാക്കളുടെ വാക്കനുസരിച്ചല്ല സർക്കാർ തീരുമാനമെടുക്കേണ്ടത്. പാർട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സർക്കാർ തീരുമാനിക്കണമെന്നും മുരളീധരൻ പറഞ്ഞു. യുഎപിഎ ഇടതുസർക്കാർ നയമല്ല എന്നുപറയുന്നവർക്ക് ഭരിക്കാൻ അവകാശമില്ലെന്നും മുരളീധരന് കുറ്റപ്പെടുത്തി. അറസ്റ്റിലായ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പ്രോസിക്യൂഷൻ പുനഃപരിശോധിക്കാനുള്ള നീക്കത്തിനോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രണ്ടുദിവസത്തെ സമയമാണ് യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കാനായി കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. രണ്ടു പ്രതികളുടെയും […]