പി. എസ്. സി പരീക്ഷയ്ക്ക് ഇനി ശരീര പരിശോധനയും ഉണ്ടായേക്കും, പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും കർശനമായി നിരോധിക്കും ; മുഖ്യമന്ത്രി

പി. എസ്. സി പരീക്ഷയ്ക്ക് ഇനി ശരീര പരിശോധനയും ഉണ്ടായേക്കും, പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും കർശനമായി നിരോധിക്കും ; മുഖ്യമന്ത്രി

Spread the love

 

തിരുവനന്തപുരം : ഇനിമുതൽ പി.എസ്.സി പരീക്ഷാ ഹാളിൽ ഇനി ശരീര പരിശോധന ഉൾപ്പെടെ നിർബന്ധമായേക്കും. ഇതിനുപുറമെ പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും കർശനമായി നിരോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കൂടാതെ നിയമം ലംഘിച്ച് നിരോധിത വസ്തുക്കൾ കൈവശം വയ്ക്കുന്ന ഉദ്യോഗാർത്ഥികളെ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സിവിൽ പോലീസർ ഓഫീസർ പട്ടികയിൽ മൂന്ന് എസ്. എഫ്.ഐ പ്രവർത്തകർ നടത്തിയ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നത്. പി. എസ്. സി പരീക്ഷയ്ക്ക് എത്തുന്ന ഉദ്യോഗാർത്ഥികളുടെ ശരീര പരിശോധന കർശനമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പി.എസ്.സി പരീക്ഷ കുറ്റമറ്റതാക്കാൻ നടപ്പാക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ട് എട്ട് ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി കഴിഞ്ഞ ദിവസം പി.എസ്.സി സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നു. പി.എസ്. സി പരീക്ഷാ നടപടികളിൽ അടിമുടി മാറ്റം വരുത്തണമെന്നായിരുന്നു ശുപാർശ. കൂടാതെ എല്ലാ പരീക്ഷാ ഹാളിലും സിസിടിവിയും മൊബൈൽ ജാമറും സ്ഥാപിക്കണമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ ശുപാർശയിലുണ്ട്.

പരീക്ഷാ കേന്ദ്രവും ഇരിക്കുന്ന സീറ്റും ചോദ്യപേപ്പറിന്റെ നമ്പറുമെല്ലാം ഉദ്യോഗാർത്ഥിക്ക് അറിയാൻ കഴിയുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. ഇതും പരീക്ഷകളിൽ വ്യാപക ക്രമക്കേടുകൾക്ക് ഇടയാക്കുന്നുണ്ട്. ഒരേ ഹാളിൽ ഇടംപിടിക്കുന്നവർ പരസ്പരം സഹായിച്ച് ലിസ്റ്റിൽ ഇടം പിടിക്കുന്നുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ ഈ ആക്ഷേപവും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുതോടെ ഇല്ലാതാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേന, ബട്ടൺ എന്നിവയിൽ കാമറയില്ലെന്ന് ഉറപ്പു വരുത്തണം, വാച്ച് ഉൾപ്പെടെയുള്ള ഒരു സാധനങ്ങളും പരീക്ഷാഹാളിൽ അനുവദിക്കരുത്, മൊബൈൽ ജാമറുകൾ സ്ഥാപിക്കണം, എല്ലാ പരീക്ഷാ ഹാളിലും സമയമറിയാൻ ക്ലോക്കുകൾ സ്ഥാപിക്കണം, പി.എസ്.സി പരീക്ഷകൾ ഓൺലൈനാക്കുന്നത് പരിശോധിക്കണം, നിശ്ചിത യോഗ്യതയുള്ളവർക്ക് മാത്രം പരീക്ഷാ ചുമതല നൽകണം എന്നും ക്രൈംബ്രാഞ്ച് മുന്നോട്ട് വച്ച് ശുപാർശയിലുണ്ട്.