കേരളം ഭരിക്കുന്നത് ‘പിണറായി വ്യാജൻ’ സർക്കാർ..! ലോക കേരളസഭ എന്നത് ഭൂലോക തട്ടിപ്പ്; മുഖ്യമന്ത്രിയുടെ അഴിമതി ആരും പ്രതിരോധിക്കുന്നില്ലെന്ന വേവലാതിയാണ് മരുമകൻ മന്ത്രിക്കുള്ളത് : കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ‘പിണറായി വ്യാജൻ’ സർക്കാരാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വ്യാജൻമാരുടെ പാർട്ടിയാണ് കേരളം ഭരിക്കുന്നത്. ലോക കേരളസഭ എന്നത് ഭൂലോക തട്ടിപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു. എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കും എന്തുമാകാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് കർഷകമോർച്ച സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ നേതാക്കൾ യൂണിയൻ ഭാരവാഹികളാവുന്നു. സർവകലാശാല പരീക്ഷ എഴുതാത്ത എസ്എഫ്ഐ നേതാക്കൾ പരീക്ഷ പാസാവുന്നു. ഡിവൈഎഫ്ഐക്കാർ വ്യാജരേഖ ചമച്ച് ഡോക്ടറേറ്റ് നേടുന്നു. […]

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ; മുഖ്യമന്ത്രിയും സംഘവും നാളെ യുഎസ്, ക്യൂബ സന്ദര്‍ശനത്തിന് പുറപ്പെടും..! ധൂർത്തെന്ന് പ്രതിപക്ഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം : യുഎസ്, ക്യൂബ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും നാളെ പുറപ്പെടും. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം 10ന് രാവിലെ ടൈം സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എഎന്‍ ഷംസീര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ചീഫ് സെക്രട്ടറി ഡോ. വിപി ജോയി ഉള്‍പ്പെടെയുള്ളവരും ലോകകേരള സഭാ അംഗങ്ങളും പങ്കെടുക്കും. ജൂണ്‍ 11ന് വൈകിട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. […]

‘ദി കേരള സ്റ്റോറി’ സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നം ..! “ലവ് ജിഹാദ്” ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗം..! വിദ്വേഷ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ “ലവ് ജിഹാദ്” ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഢി പാർലമെന്റിൽ മറുപടി നൽകിയത്. എന്നിട്ടും സിനിമയിൽ ഈ […]

‘വൈക്കം കടപ്പുറത്ത് ‘ സ്റ്റാലിനും പിണറായിയും; വയനാടിനും ഇടുക്കിക്കും കടൽ അനുവദിച്ചു തരണമേ എന്ന് മന്ത്രി ശിവൻകുട്ടിയുടെ പോസ്റ്റിനു താഴെ പരിഹാസ കമൻ്റുകൾ

സ്വന്തം ലേഖകൻ കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഏപ്രില്‍ 1 ന് ‘വൈക്കം കടപ്പുറത്ത് ‘ സിപിഎം സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് ഈ വലിയ അബദ്ധം സംഭവിച്ചിരിക്കുന്നത്. കായല്‍ മാത്രമുള്ള വൈക്കത്ത് കടല്‍ എവിടെയെന്ന് മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ ചോദിച്ചു. കടല്‍ ഇല്ലാത്ത ഞങ്ങള്‍ ഇടുക്കിക്കാര്‍ക്കും വയനാട്ടുകാര്‍ക്കും കടല്‍ അനുവദിച്ച്‌ തരണമേയെന്ന് നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. അബദ്ധം മനസിലാകാതെ തിരുത്താന്‍ […]

ഒടുവിൽ മുഖ്യമന്ത്രി മൗനം വെടിയുന്നു…! ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും..! ചട്ടം 300 അനുസരിച്ചായിരിക്കും പ്രത്യേക പ്രസ്താവന

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും.ചട്ടം 300 അനുസരിച്ചായിരിക്കും നാളെ മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തുക. ബ്രഹ്മപുരം തീപിടിത്തത്തിൽ ഇതുവരെ അദ്ദേഹം പ്രതികരിച്ചിരുന്നില്ല. വിഷയത്തിൽനിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം തീപിടിച്ച് 12 ദിവസങ്ങൾക്കുശേഷം തീയണച്ച അഗ്നിരക്ഷാസേനയെ മുഖ്യമന്ത്രി ഇന്നലെ അഭിനന്ദിച്ചിരുന്നു. അഗ്നിരക്ഷാസേനയോടു ചേർന്നു പ്രവർത്തിച്ച ഹോംഗാർഡ്സ്, സിവിൽ ഡിഫൻസ് വൊളന്റിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്നും അവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, […]

‘കണ്ണൂരില്‍ പിള്ളമാരില്ല, തിരുവിതാംകൂറില്‍ നിന്നും വന്നവരാകാം; പിള്ള ആള് ശരിയല്ല, ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണം’; സ്വപ്നയുടെ ആരോപണങ്ങളില്‍ മുരളീധരന്‍

സ്വന്തം ലേഖകൻ കോഴിക്കോട് : സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജുഡീഷ്യല്‍ അന്വേഷണത്തിന് വെല്ലുവിളിച്ച്‌ കെ മുരളീധരന്‍. മുമ്പ് ആരോപണം ഉയ‍ര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറായെന്നും 18 മണിക്കൂറാണ് കമ്മീഷന് മുന്നില്‍ മൊഴി കൊടുത്തതെന്നും ഈ നിലാപാട് പിണറായി വിജയനും കാണിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സ്വപ്നയുടെ ആരോപണം യുഡിഎഫ് തൊണ്ടതൊടാതെ വിഴുങ്ങിയിട്ടില്ല. സ്വപ്നയുടെ ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് കേസുകൊടുക്കാന്‍ തയ്യാറാവണം. കേന്ദ്ര സ‍ര്‍ക്കാരും കേരള സ‍ര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. ഇഡിയുടെ അന്വേഷണം […]

കറുപ്പിനെ ഭയന്ന്…! മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും; കോവളത്തും അയ്യൻ‌കാളി ഹാളിലും പൊതു പരിപാടികൾ ; കരിങ്കൊടി ഭയന്ന് കനത്ത സുരക്ഷ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. കോവളത്തും അയ്യൻ‌കാളി ഹാളിലും മുഖ്യമന്ത്രിക്ക് ഇന്ന് പൊതു പരിപാടികളുണ്ട്. യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ തുടരും. നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും ജില്ലകളിലും വിന്യസിച്ചത്. ഇതിനിടയിൽ ഹെലികോപ്ടറിലേക്ക് വരെ മുഖ്യമന്ത്രി യാത്ര മാറ്റിയിരുന്നു. നേതാക്കളെ […]

മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദർശനം ; യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ; കൂടുതൽ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാനും ആലോചന

സ്വന്തം ലേഖകൻ പാലക്കാട്‌ : മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിൽ വീണ്ടും കരുതൽ തടങ്കൽ.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് തൃത്താലയിൽ കസ്റ്റഡിയിലെടുത്തത്. രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്. സിആർപിസി വകുപ്പ് 151 പ്രകാരമുള്ള കരുതൽ തടങ്കൽ ആണെന്നാണ് ചാലിശ്ശേരി പൊലീസിന്റെ വിശദീകരണം. നിലവിൽ ഷാനിബിനെ മാത്രമേ കരുതൽ തടങ്കലിൽ എടുത്തിട്ടുള്ളൂവെങ്കിലും കൂടുതൽ ആളുകളെ തടങ്കലിൽ വയ്ക്കുന്ന കാര്യം ആലോചനയിൽ ഉണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. തദ്ദേശ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ […]

മുഖ്യമന്ത്രിക്ക് മുന്നിൽ മജിസ്ട്രേറ്റിനൊക്കെ പുല്ലുവില..! മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്റെ അമിത വേഗതയില്‍ പുലിവാല് പിടിച്ച് പോലീസുകാർ..! കുറുവിലങ്ങാട് എസ് എച്ച്‌ ഒ യെ കോടതിയില്‍ വിളിച്ചു വരുത്തി ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യല്‍ കോടതി മജിസ്‌ട്രേറ്റ് റിപ്പോർട്ട് തേടി

സ്വന്തം ലേഖകൻ കോട്ടയം: മുഖ്യമന്ത്രിക്ക് മുന്നിൽ മജിസ്ട്രേറ്റിനൊക്കെ പുല്ലുവില.. മുഖ്യമന്ത്രിയുടെ പൊലീസ് അകമ്ബടിവാഹനത്തിന്‍റെ അമിത വേഗതയില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് പോലീസുകാർ. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടെ പൊലീസ് അകമ്ബടി വാഹനം അപകടരമായ രീതിയില്‍ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ് എച്ച്‌ ഒ യോട് ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യല്‍ കോടതി മാജിസ്‌ട്രേറ്റ് കോടതി റിപ്പോര്‍ട്ട്‌ തേടി. മജിസ്‌ട്രേറ്റിന്‍റെ വാഹനം ഉള്‍പ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്ബടി വാഹനം കടന്ന് പോയത്. സംഭവത്തില്‍ കുറുവിലങ്ങാട് എസ് എച്ച്‌ ഒ യെ കോടതിയില്‍ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് […]