ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ല ശബരിമല വിധി, യുവതീപ്രവേശം തടയാൻ സംസ്ഥാനത്തിന് നിയമനിർമ്മാണം നടത്താൻ സാദ്ധ്യമല്ല ; പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ല ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിധിയെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ സ്ത്രീപ്രവേശം തടയാൻ സംസ്ഥാന സർക്കാരിന് നിയമ നിർമാണം സാദ്ധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നിയമ നിർമാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണ്. എന്നാൽ യുവതീ പ്രവേശന വിധി മൗലികാവകാശവുമായി ബന്ധപ്പെട്ട വിധിയാണ്. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി ഇതുവരെ ശബരിമല വിഷയത്തിൽ മറിച്ചൊരു നിലപാടും എടുത്തിട്ടില്ല. ആ നിലയ്ക്ക് […]

പിണറായിയുടെ പെരുമാറ്റം ഹിറ്റ്‌ലറെപോലെയാണ്, ഏഴുപേരെ കൊന്നതിന്റെ കുറ്റബോധം ആ മുഖത്ത് ഉണ്ട് ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

  സ്വന്തം ലേഖിക തിരുവനന്തപുരം: ഏഴു പേരെ വെടി വെച്ച് കൊന്നതിന്റെ കുറ്റബോധം മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് തെളിഞ്ഞ് കാണാനുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റം ഹിറ്റ്ലറെ പോലെയാണ്. വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കമ്മ്യൂണിസ്റ്റുകളെ തേടി വരുന്ന ഫാസിസ്റ്റുകളുടെ കസേരയിൽ ആണ് പിണറായി ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സിപിഐയും സിപിഎമ്മും അദ്ദേഹത്തെ വിമർശിക്കുമ്പോഴും അതൊന്നും തിരുത്താൻ അദ്ദേഹം തയ്യാറാവുന്നില്ലെന്നും ചെന്നിത്തല ചൂണ്ടി കാണിച്ചു. മാത്രമല്ല മാവോയിസ്റ്റുകളെ ഇതുവരെ കോൺഗ്രസ് പിന്തുണച്ചിട്ടില്ല എന്നും ചെന്നിത്തല പറഞ്ഞു. ലഘുലേഖ കൈവശം വെച്ചതിന്റെ പേരിൽ […]

സിപിഎം പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടി മുഖ്യമന്ത്രി

  സ്വന്തം ലേഖിക കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്‌തെന്നരോപിച്ച് യുപിഎ ചുമത്തി രണ്ട് സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ വിശദീകരണം തേടി മുഖ്യമന്ത്രി. ഡിജിപി ലോക്നാഥ് ബെഹ്റയെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയത്.യുഎപിഎ നിയമത്തെ വ്യാപകമായി എതിർക്കുന്ന പാർട്ടിയാണ് സി.പി.എം. മുൻപ് സിപിഎം നേതാവ് പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോൾ സിപിഎം ശക്തമായി പ്രതിഷേധിച്ചിരുന്നു. യുഎപിഎ കരി നിയമമാണെന്നാണ് സിപിഎമ്മിൻറെ തന്നെ വാദം. കോഴിക്കോട് പന്തീരാങ്കാവിൽ നിന്നാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ അറസ്റ്റിലായത്. സി.പി.എം ബ്രാഞ്ച് […]

വാളയാർ കേസ് : സി.ബി.ഐ അന്വേഷണമോ പുനരന്വേഷണമോ നടത്താം ; പിണറായി വിജയൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ.അന്വേഷണമോ പുനരന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഏത് അന്വേഷണമാണ് വേണ്ടതെന്ന് പരിശോധിക്കുമെന്നും, മനുഷ്യത്വപരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വാളയാർ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസ് അട്ടിമറിച്ചെന്ന ആരോപണം ശരിയല്ലെന്നും പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസ് വാദിക്കാൻ പ്രഗത്ഭനായ വക്കീലിനെ നിയോഗിക്കുമെന്നും,പൊലീസിന് വീഴ്ച പറ്റിയിട്ടണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം […]

അഴിമതി കാട്ടിയാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്‌ഥയാകും, അത്തരക്കാർ സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിനുള്ളിൽ പോയി കിടക്കേണ്ടി വരും ; പിണറായി വിജയൻ

  സ്വന്തം ലേഖിക തിരുവനന്തപുരം:അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകുമെന്നുംഅഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ പോയി കിടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്‍ അല്ലാതെഉദ്യോഗസ്ഥരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയാണ് കേരളത്തിനുള്ളത്‌. അതിനര്‍ഥം അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളില്‍ അത്തരത്തിലുള്ള ദുശ്ശീലമുണ്ട്. ഉയര്‍ന്ന തലങ്ങളിലും ഭരണതലത്തിലും ഭരണനേതൃതലത്തിലും അഴിമതിയുടെ ലാഞ്ചനയേ ഇല്ല. അഴിമതി […]

‘അപ്പം ചുട്ടെടുക്കുന്ന പോലെയാണ് ബിജെപി സർക്കാർ ബില്ലുകൾ പാസാക്കിയത് ; ഇടതുപക്ഷത്തിന് മാത്രമേ ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രവർത്തിക്കാൻ കഴിയൂ’ : മുഖ്യമന്ത്രി

സ്വന്തം ലേഖിക കോന്നി: കേന്ദ്രസർക്കാരിനെതിരെയും കോൺഗ്രസിനെതിരെയും കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യവത്കരണത്തിലൂടെയും വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെയും പൊതുമേഖലാസ്ഥാപനങ്ങൾ തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവത്കരണത്തെ അംഗീകരിക്കുകയും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് മൻമോഹൻസിങ് സർക്കാർ ചെയ്തത്. അത് തന്നെയാണ് കേന്ദ്രസർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. അപ്പം ചുട്ടെടുക്കുന്ന പോലെയാണ് ബിജെപി സർക്കാർ ബില്ലുകൾ പാസാക്കിയത്. കോൺഗ്രസ് അതിന് കൂട്ടുനിൽക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു. ബില്ലുകൾ പാസാക്കുന്നത് അനുകൂലിക്കുകയോ മൗനം പാലിക്കുകയോ ആണ് […]

നൽകിയ 600 വാഗ്ദാനങ്ങളിൽ നടപ്പിലാക്കാനുള്ളത് 53 എണ്ണം മാത്രം,ചരിത്രത്തിൽ ഇത് ആദ്യ സംഭവം : മുഖ്യമന്ത്രി

സ്വന്തം ലേഖിക കൊച്ചി: അധികാരത്തിലേറുമ്പോൾ ഇടതുമുന്നണി 600 വാഗ്ദാനങ്ങളാണ് ജനങ്ങൾക്കായി നൽകിയത്. ഇതിൽ ഇനി നടപ്പിലാക്കാൻ ബാക്കിയുള്ളത് 53 എണ്ണം മാത്രമാണ് ബാക്കിയുള്ളത്.ബാക്കിയെല്ലാം പൂർത്തിയാക്കിയതിൽ സന്തോഷമുണ്ട്. പൂർത്തിയാക്കാനുള്ളത് സർക്കാരിന്റെ നാലാംവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ടിഡിഎം ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. നിക്ഷേപത്തിനായി ബഹുരാഷ്ട്ര കമ്പനികളടക്കം വരാൻ തയ്യാറായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോൾ രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമെന്ന പദവി കേരളത്തിനു ലഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വാക്കുകൾ; 600 കാര്യങ്ങളാണ് പ്രകടന പത്രികയിൽ […]

രാജു നാരായണസ്വാമിയ്ക്ക് നിർബന്ധിത വിരമിക്കൽ നൽകേണ്ടതില്ല ; മുഖ്യമന്ത്രി

  സ്വന്തം ലേഖിക തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിക്ക് നിർബന്ധിത വിരമിക്കൽ നൽകണമെന്ന ചീഫ് സെക്രട്ടറിതല ശുപാർശ നടപ്പക്കേണ്ടെന്നു മുഖ്യമന്ത്രി. ഇക്കാര്യം രേഖപ്പെടുത്തി ഫയൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇതോടെ രാജു നാരായണ സ്വാമിക്ക് കേരള കേഡറിൽ തുടരാനാകും. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റിയതിനെതിരെ സ്വാമി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ തീർപ്പായാൽ രാജു നാരായണസ്വാമിക്ക് കേരള കേഡറിൽ മടങ്ങിയെത്താം.

വിശാലമായ അറിവിന്റെ ലോകത്തിൽ ഈ കുഞ്ഞുങ്ങൾക്ക് ഉയരാനാകട്ടെ ; ആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്ക് ആശംസ നേർന്ന് പിണറായി വിജയൻ

സ്വന്തം ലേഖിക തിരുവനന്തപുരം: ഇന്ന് അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘വിശാലമായ അറിവിന്റെ ലോകത്തിൽ ഈ കുഞ്ഞുങ്ങൾക്ക് ഉയരാനാകട്ടെ. അറിവ് ആവോളം സ്വായത്തമാക്കാൻ സർക്കാറിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു’. ‘വിദ്യാധനം സർവ്വധനാൽ പ്രധാനം’ എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മലയാളികൾ. പ്രീ – പ്രൈമറി തലം മുതൽ ശാസ്ത്രീയ രീതിയിലുള്ള വിദ്യാഭ്യാസത്തിന് സമഗ്രമായ പദ്ധതി നടപ്പിലാക്കി വരികയാണ്. 9941 പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബ് നിർമ്മിച്ചും 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയും സ്‌കൂളുകൾ അന്താരാഷ്ട്രാനിലവാരത്തിലേക്ക് ഉയർത്തിയും […]

പിണറായി കുരുക്കിലേക്കോ ? ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ

സ്വന്തം ലേഖിക ന്യൂഡൽഹി: ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സി.ബി.ഐയുടെ ഹർജിയും, കേസിൽ നിന്ന് ഒഴിവാക്കണമെന്ന കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണ് കോടതി പരിഗണിക്കുക. പിണറായി വിജയന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരാകും. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ മൂന്നാം നമ്ബർ കോടതിയിലാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുകയാണെങ്കിൽ സിബിഐയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത ഹാജരാകും. കേസിൽ ഇതു വരെ ഹാജരായിരുന്ന പിങ്കി […]