യുഎപിഎ ഇടതു നയമല്ലെന്നു പറയുന്നവർക്ക് ഭരിക്കാൻ അവകാശമില്ല ; പാർട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സർക്കാർ തീരുമാനിക്കണം : വി മുരളീധരൻ

യുഎപിഎ ഇടതു നയമല്ലെന്നു പറയുന്നവർക്ക് ഭരിക്കാൻ അവകാശമില്ല ; പാർട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സർക്കാർ തീരുമാനിക്കണം : വി മുരളീധരൻ

 

സ്വന്തം ലേഖിക

കോഴിക്കോട്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് മേൽ യുഎപിഎ ചുമത്തിയത്, പുനഃപരിശോധിക്കുന്നതിനെ വിമർശിച്ച് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ.

പാർട്ടി നേതാക്കളുടെ വാക്കനുസരിച്ചല്ല സർക്കാർ തീരുമാനമെടുക്കേണ്ടത്. പാർട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സർക്കാർ തീരുമാനിക്കണമെന്നും മുരളീധരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഎപിഎ ഇടതുസർക്കാർ നയമല്ല എന്നുപറയുന്നവർക്ക് ഭരിക്കാൻ അവകാശമില്ലെന്നും മുരളീധരന് കുറ്റപ്പെടുത്തി. അറസ്റ്റിലായ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പ്രോസിക്യൂഷൻ പുനഃപരിശോധിക്കാനുള്ള നീക്കത്തിനോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

രണ്ടുദിവസത്തെ സമയമാണ് യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കാനായി കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും.

അതെസമയം പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ വിയോജിച്ചു.

യുഎപിഎ നിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും, കോഴിക്കോട് കേസിൽ വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞു.

എന്നാൽ വിദ്യാർത്ഥികളുടെ അറസ്റ്റിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തതിനെത്തുടർന്നാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിടിയിലായ താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.