മാവോയിസ്റ്റ് വധഭീഷണി ; മുഖ്യമന്ത്രിയ്ക്ക് രാജ്യ തലസ്ഥാനത്തും കനത്ത സുരക്ഷ

മാവോയിസ്റ്റ് വധഭീഷണി ; മുഖ്യമന്ത്രിയ്ക്ക് രാജ്യ തലസ്ഥാനത്തും കനത്ത സുരക്ഷ

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മാവോയിസ്റ്റ് വധഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് രാജ്യതലസ്ഥാനത്തും കനത്ത സുരക്ഷ. സഞ്ചരിക്കുന്നതിനായി ബുള്ളറ്റ് പ്രൂഫ് കാറും ജാമർ ഘടിപ്പിച്ച വാഹനവും മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ നാല് കമാൻഡോകളടക്കം 15 ഡൽഹി പോലീസ് ഉദ്യോഗസ്ഥർ സുരക്ഷക്കായുണ്ട്.

സാധാരണ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ട് കമാൻഡോസിനേയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്നത്. ഡൽഹി പോലീസിനൊപ്പം കേരള പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് സുരക്ഷ നൽകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്. അതേ സമയം ഇന്നലെ രാത്രിയിൽ ഡൽഹിയിൽ വിമാനമിറങ്ങിയ മുഖ്യമന്ത്രി സാധാരണ യാത്ര ചെയ്യാറുള്ള വാഹനത്തിൽ തന്നെയാണ് എ.കെ.ജി ഭവനിലേക്കെത്തിയത്.

അട്ടപ്പാടിയിൽ മാവോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മാവോവാദി അർബൻ വിഭാഗത്തിന്റെ ഭീഷണിയുണ്ടായിരുന്നു. ഭീഷണിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ സുരക്ഷ കർശനമാക്കിയിരുന്നു.വടകര പോലീസ് സ്റ്റേഷനിലാണ് ഭീഷണിക്കത്ത് എത്തിയത്. അർബൻ ആക്ഷൻ ടീമിനു വേണ്ടി പശ്ചിമഘട്ട കബനീ ദള ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദർ മുസാം ആണ് കത്തിൽ ഒപ്പിട്ടത്. പേരാമ്പ്ര എസ്.ഐ. ആയിരുന്ന പി.എസ്. ഹരീഷിനും കത്തിൽ ഭീഷണിയുണ്ട്. സാധാരണക്കാരെ തല്ലിച്ചതച്ച എസ്.ഐ.യെ അർബൻ ആക്ഷൻ ടീം കാണേണ്ടതുപോലെ കാണുമെന്നാണ് ഭീഷണി.