സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും കള്ളപ്പണം വെളുപ്പിക്കാനുള്ള സൂക്ഷിപ്പു കേന്ദ്രമായി ഊരാളുങ്കലിനെ മാറ്റി : കെ സുരേന്ദ്രൻ

സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും കള്ളപ്പണം വെളുപ്പിക്കാനുള്ള സൂക്ഷിപ്പു കേന്ദ്രമായി ഊരാളുങ്കലിനെ മാറ്റി : കെ സുരേന്ദ്രൻ

 

സ്വന്തം ലേഖിക

തിരുവനന്തപുരം : കേരള പൊലീസിൻറെ ഡേറ്റാ ബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പു തുറന്നുകൊടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.

ആയിരകണക്കിന് കോടിയുടെ അഴിമതിയാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ മറവിൽ നടക്കുന്നത്. ഇതിന്റെ തെളിവുകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നു സുരേന്ദ്രൻ പറഞ്ഞു. സർക്കാരും ഊരാളുങ്കൽ സൊസൈറ്റിയും തമ്മിലുള്ള ബന്ധം ദുരൂഹമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎമ്മിൻറെയും മുഖ്യമന്ത്രി പിണറായി വിജയൻറെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സൂക്ഷിപ്പു കേന്ദ്രമായി ഊരാളുങ്കലിനെ മാറ്റി. നോട്ടു നിരോധന കാലം മുതൽ ഊരാളുങ്കലിൻറെ ഇടപാടുകളിൽ വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പടുന്നു.

അതേസമയം പൊലീസ് ഡേറ്റാ ബേസിൽ നിന്നുള്ള വിശദാംശങ്ങളൊന്നും സ്വകാര്യ ഏജൻസിക്ക് നൽകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സൈബർ ഓഡിറ്റിന് ശേഷം മാത്രമേ ഡേറ്റാ കൈമാറൂ. അതിനാൽ തന്നെ ഇവിടെ സുരക്ഷാപ്രശ്‌നങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവത്തിൽ പ്രതിപക്ഷത്ത് നിന്ന് കെഎസ് ശബരീനാഥൻ എംഎൽഎ വിഷയം അടിയന്തരപ്രമേയമായി സഭയിൽ കൊണ്ടു വന്നു. ഡേറ്റാ ബേസിലേക്ക് സ്വകാര്യ കമ്പനിക്ക് പ്രവേശനം അനുവദിക്കുന്നതോടെ അതീവ രഹസ്യസ്വഭാവമുള്ള രേഖകളാണ് ചോരാൻ പോകുന്നതെന്ന് കെഎസ് ശബരീനാഥൻ എംഎൽഎ പറഞ്ഞു.

സിപിഎമ്മിൻറെ സഹോദര സ്ഥാപനത്തിനാണ് അതീവ പ്രാധാന്യമുള്ള ഡേറ്റാ കൈമാറുന്നത്. ടെൻഡർ പോലും വിളിക്കാതെയാണ് സുപ്രധാനമായ ഈ കരാർ സ്വകാര്യ കമ്ബനിയെ ഏൽപിച്ചിരിക്കുന്നത്. ഊരാളുങ്കലിന് ഡേറ്റ നൽകരുത് എന്ന് യുവ ഐപിഎസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുണ്ടെന്നും ശബരീനാഥൻ ചൂണ്ടിക്കാട്ടി.