ഏഴ് സഖാക്കളെ കൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കും ; മുഖ്യമന്ത്രിയ്ക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി

ഏഴ് സഖാക്കളെ കൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കും ; മുഖ്യമന്ത്രിയ്ക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണിയുർത്തി മാവോയിസ്റ്റുകൾ. വധഭീഷണിയുർത്തി വടകര പോലീസ് സ്റ്റേഷനിൽ എത്തിയ സന്ദേശത്തിൽ ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കും എന്നാണ് എഴുതിയിരിക്കുന്നത്.

അർബൻ ആക്ഷൻ ടീമിന് വേണ്ടി ബദർ മൂസ പശ്ചിമഘട്ട കബനീദള ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിൽ ചെറുവത്തൂരിൽ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. ലഘുലേഖകളും ഇതിനൊപ്പമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപുറമേ പേരാമ്പ്ര എസ്. ഐ ഹരീഷിനെതിരെയും കത്തിൽ വധഭീഷണി മുഴക്കിയിട്ടുണ്ട്. ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണ്. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാൻ ഭരണഘടനയുടെ ഏത് നിയമമാണ് ഇതിന് അനുവദിക്കുന്നത്. ഈ നരാധമനെ അർബൻ ആക്ഷൻ ടീം കാണേണ്ടതുപോലെ വൈകാതെ തന്നെ കാണുമെന്നും കത്തിൽ പറയുന്നു.

സംഭവത്തിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.