കുടുംബങ്ങള്‍ തമ്മിലെ തര്‍ക്കം; വീട്ടമ്മയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു ; അയല്‍വാസി പിടിയില്‍; ഗുരുതരമായ പൊള്ളലേറ്റ വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

പത്തനംതിട്ട : അയൽവാസിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട കൊടുമൺ എരിത്വാക്കുന്ന് സ്വദേശി ഷിബുവാണ് അറസ്റ്റിലായത്.  അയൽവാസിയായ ലതയെയാണ് ഇയാൾ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ലതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയൽവാസികളായ കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഷിബു ലതയെ ആക്രമിച്ചതെന്നു പൊലീസ് വിശദമാക്കി. 

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം ; സംസ്കാരം നാട്ടിൽ

അബുദാബി: യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്ത്-ഗോമതി പെരുമാള്‍ ദമ്പതികളുടെ മകന്‍ ആര്യന്‍ ശിവപ്രശാന്ത് (16) ആണ് മരിച്ചത്. അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആര്യന്‍. സംസ്‌കാരം നാട്ടില്‍ നടക്കും.

പത്തനംതിട്ട ജില്ലയ്ക്ക് ഇത് ശനിദശയോ?കുപ്രസിദ്ധമായ കാര്യങ്ങൾക്കൊണ്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന തീർത്ഥാടന ജില്ലയിൽ നിന്നും മറ്റൊരു നെഗറ്റീവ് വാർത്ത കൂടി…ജില്ലയിലെ കുറിയന്നൂർ പുളിമുക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പി ആർ ഡി ചിറ്റ് ഫണ്ട് എന്ന സ്ഥാപനം പൊട്ടി എന്ന വാർത്തയാണ് ജില്ലയിൽ നിന്നും അവസാനമായി വരുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്തനംതിട്ട എന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ല അതും തീർത്ഥാടന ജില്ല എന്ന വിശേഷണത്തിന് അർഹമായ ജില്ല ഏവരുടെയും ശ്രദ്ധാകേന്ദ്രമാകുകയാണ്.നെഗറ്റീവ് വാർത്തകൾ കൊണ്ട് കുപ്രസിദ്ധിയുടെ ഉത്തുങ്കത്തിലാണ് ഇന്ന് പത്തനംതിട്ട.ഇലന്തൂരിൽ നിന്നും നാട്ടിലെങ്കിലും കേട്ടുകേഴ്വിയില്ലാത്ത നരബലി,മലയാലപ്പുഴ എന്ന ചരിത്രപ്രസിദ്ധ ഗ്രാമത്തിൽ നിന്നും കുട്ടികളെ ഉപയോഗിച്ചുള്ള ദുർമന്ത്രവാദം,അങ്ങനെ കുപ്രസിദ്ധിയാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ജില്ലയിൽ നിന്ന് മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നു.കുറിയന്നൂർ ആസ്ഥാനമായി പ്രവർത്തിച്ചു വന്നിരുന്ന ധനകാര്യ സ്ഥാപനമായ പി ആർ ഡി ചിറ്റ് ഫണ്ട് പൂട്ടിയതാണ് ഏറ്റവും അവസാനത്തേത്.പി ആർ […]

അടുത്തത് ഈ പത്തനംതിട്ടയ്ക്ക് ഇതെന്തുപറ്റി?നരബലിക്ക് ശേഷം ആൾദൈവം…

പത്തനംതിട്ടയിൽ നിന്നും ഞെട്ടിക്കുന്ന നരബലി വാർത്തയുടെ അലയൊലികൾ ഒതുങ്ങിയിട്ടില്ല,അതിനു തൊട്ട് പിന്നാലെയാണ് ജില്ലയിൽ നിന്നും അമ്പരപ്പിക്കുന്ന വാർത്ത എത്തുന്നത്. കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ വാസന്തി മഠത്തിന്റെ ഉടമ ശോഭനയുടെ കൂടുതൽ ചെയ്തികൾ പുറത്ത്. ചെറുപ്പക്കാരായ സ്ത്രീകളെ നൂൽബന്ധമില്ലാതെ നിറുത്തിയശേഷം ചൂരൽകൊണ്ട് തല്ലുന്നതാണ് ചികിത്സയെന്ന പേരിൽ ഇവിടെ നടത്തിയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വിവസ്ത്രയാകാൻ തയ്യാറായില്ലെങ്കിൽ ബലംപ്രയോഗിച്ച് വിവസ്ത്രയാക്കും. ചികിത്സയുടെ ഭാഗമെന്നുപറഞ്ഞ് ശോഭന സ്വയം വിവസ്ത്രയാവുകയും മദ്യപിച്ച് ലക്കുകെട്ട് തുള്ളുകയും ചെയ്യുമായിരുന്നു. ചികിത്സയ്ക്കുൾപ്പടെയുള്ള കാര്യങ്ങൾക്ക് സഹായവുമായി മുന്നിൽ നിന്നിരുന്നത് രണ്ടാം ഭർത്താവ് ഉണ്ണികൃഷ്ണൻ […]

ജസ്‌നയുടെ തിരോധാനം; ജസ്‌ന ജീവനോടെയുണ്ടെന്നും തമിഴ് നാട്ടിലേക്കാണ് പോയെന്നും അനൗദ്യോഗിക വിവരം

സ്വന്തം ലേഖകൻ പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം ഇപ്പോഴും വ്യക്തമല്ലാത്ത അഭ്യൂഹങ്ങൾക്ക് പിന്നാലെ ആണെന്ന പൊതുധാരണക്ക് വിരാമം. ഇത് സംബന്ധിച്ച് അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ടെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമൺ. “തുറന്നുപറയാൻ കഴിയാത്ത പലകാര്യങ്ങളുമുണ്ട്. പക്ഷേ, വൈകാതെ തന്നെ തീരുമാനങ്ങൾ ഉണ്ടാവും. കോവിഡ് വ്യാപനം അന്വേഷണത്തിൽ മങ്ങലേൽപ്പിച്ചു. എങ്കിലും ശുഭപ്രതീക്ഷയുണ്ട്. “- അദ്ദേഹം പറഞ്ഞു. മാർച്ച് അവസാനം ജെസ്‌നയെ സംബന്ധിച്ച് ചില വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനം തടസങ്ങൾ നേരിട്ടിരുന്നു. ജെസ്‌ന ജീവനോടെയുണ്ടെന്ന വിവരമാണ് […]

സമരക്കൊടി ഉയർത്തിയ അതിഥി തൊഴിലാളികളുടെ ഇടയിലേക്ക് കൂടത്തായി ഹീറോ എസ്.പി കെ.ജി സൈമണിന്റെ മാസ് എൻട്രി ; ഒപ്പം ഓടടാ എന്ന ആക്രോശവും : പത്തനംതിട്ട മറ്റൊരു പായിപ്പാട് ആവാതിരുന്നത് എസ്.പിയുടെ സമയോചിതമായ ഇടപെടൽ മൂലം

സ്വന്തം ലേഖകൻ പത്തനംതിട്ട: അതിഥി തൊഴിലാളികളുടെ സമരത്തെ തുടർന്ന് പത്തനംതിട്ട മറ്റൊരു പായിപ്പാട് ആകാതിരുന്നത് കൂടത്തായി കേസിലെ ഹീറോ ആയി മാറിയ എസ്പി കെജി സൈമണിന്റെ സമയോചിതമായ ഇടപെടൽ മൂലം. ലോക് ഡൗൺ കാലത്ത് സമരക്കൊടി ഉയർത്തിയ അതിഥി തൊഴിലാളികൾക്ക് ഇടയിലേക്ക് വന്നിറങ്ങിയ എസ്പിയുടെ ഭാഗത്ത് നിന്നും അതിഥി തൊഴിലാളികളുമായി അനുരജ്ഞന സംഭാഷണം നടത്തുന്നതിന് പകരം ഓടടാ എല്ലാം എന്നൊരു ആക്രോശം മാത്രമായിരുന്നു. എസ്.പിയുടെ ആക്രോശത്തിൽ ഭയന്ന് പോയ തൊഴിലാളികൾ അഞ്ചു മിനുട്ട് സമരത്തിൽ നിന്നും പിൻന്മാറി. കൂടാതെ പായിപ്പാടിനേത് സമാനമായ പത്തനംതിട്ടയിലെ സംഭവവുമായി […]

നായക്കും കൊറോണ ബാധയോ..? പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയ നായയും നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊറോണ വൈറസ് വ്യാപനം ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ലോകത്ത് രോഗം സ്ഥിരീകരിച്ച് അഞ്ച് മാസങ്ങൾ പിന്നിട്ട് കഴിഞ്ഞിട്ടും ഇതുവരെ വൈറസിനെതിരെയുള്ള മരുന്ന കണ്ടെത്താൻ സാധിച്ചിട്ടില്ല. സമൂഹവ്യാപനത്തിലൂടെയാണ് വൈറസ് ബാധ മറ്റുള്ളവരിലേക്ക് എത്തുന്നതെങ്കിൽ കൂടിയും കേരളത്തിൽ ഒരുപരിധി വരെ സമൂഹവ്യാപനം ഒഴിവാക്കാൻ സാധിത്തിച്ചിട്ടുണ്ട്. ലോക രാജ്യങ്ങൾക്ക് മുഴുവൻ മാതൃകയാവുന്ന തരത്തിലാണ് കേരളത്തിൽ കൊറൊണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ. എന്നിട്ടും ദിവസേനെ നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുന്നുമുണ്ട്. പത്തനംതിട്ടയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാൾ വളർത്തുന്ന നായയെയും ഇപ്പോൾ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കോഴഞ്ചേരി അയിരൂർ […]

കൊറോണ വൈറസ് ബാധ : പത്തനംതിട്ടയിലും എറണാകുളത്തും നിരോധനാജ്ഞ ; ആവശ്യ സാധനങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊറേണ വൈറസ് ബാധയുടെ വ്യാപനത്തെ തുടർന്ന് പത്തനംതിട്ടയിലും എറണാകുളത്തും നിരോധനാജ്ഞ. പത്തനംതിട്ടയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പുറത്തിറങ്ങി നടന്ന പതിനാറ് പേർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കളക്ടർ പിബി നൂഹ് പറഞ്ഞു . ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അവശ്യ സാധനങ്ങൾക്ക് അല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. ജില്ലയിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിടില്ലെന്ന് കളക്ടർ അറിയിച്ചു. ഇദ്ദേഹം കൂടുതൽ ആൾക്കാരുമായി സമ്പർക്കം നടത്തിയിട്ടില്ലെന്നും അറിയിച്ചു. മാർച്ച് 20ന് പുലർച്ചെ രണ്ട് മണിക്ക് […]

പത്തനംതിട്ടയിൽ നാല് പേർ ഐസോലേഷനിൽ ; ബാർബർ ഷോപ്പുകളടക്കം അടച്ചിടാൻ കർശന നിർദ്ദേശം

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊറോണ വൈറസ് രോഗ ബാധ സംസ്ഥാനത്ത് അതിവേഗം പടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലും കനത്ത ജാഗ്രത. പത്തംതിട്ടയിലും കാസർഗോഡും ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളുമടക്കം അടച്ചിടാൻ നിർദ്ദേശം നൽകി. കൊറോണ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് പത്തനംതിട്ടയിൽ എൺപതുവയസുകാരി ഉൾപ്പെടെ നാലുപേരെ കൂടി ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ദുബായിൽനിന്നും വന്ന ആളുമായി ബന്ധം പുലർത്തിയ വയോധികയെയാണ് ഐസലേഷനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലറുകൾ എന്നിവ അടയ്ക്കാൻ നിർദേശം നൽകിയതായി ഡിഎംഒ എ.എൽ ഷീജ പറഞ്ഞു. ഇതോടാപ്പം ഐസലേഷൻ സംബന്ധിച്ച സർക്കാർ […]

പത്തനംതിട്ടയിൽ രണ്ടുവയസുകാരിയും നീരീക്ഷണത്തിൽ ; കുട്ടിയെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട : ജില്ലയിൽ രണ്ടു വയസുകാരിയും നിരീക്ഷണത്തിൽ . തുടർന്ന് കുട്ടിയെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചയാളുമായി കുട്ടി അടുത്തിടപഴകിയിരുന്നു . ഇതേത്തുടർന്നാണ് രണ്ട് വയസുകാരിയെ നിരീക്ഷണത്തിനായി ഐസോലേറ്റ് ചെയ്തിരിക്കുന്നത്. പത്തനംതിട്ടയിൽ അഞ്ചുപേർക്കാണ് നിലവിൽ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വ്യാപകമായ ഇറ്റലിയിൽ നിന്നെത്തിയ റാന്നി ഐത്തലയിലെ മൂന്നുപേരും ഇവരുമായി ഇടപഴകിയ കുടുംബാംഗങ്ങളിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് . ഇവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.