കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും ; രോഗബാധിതർ സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ കണ്ടെത്താൻ ശ്രമം

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും. കൊറോണ ബാധിച്ച് ഇറ്റലിയിൽ നിന്നും വന്ന പത്തനംതിട്ട സ്വദേശികളെ കൂട്ടിക്കൊണ്ട് വരുന്നതിനായി നെടുമ്പാശേരിയിലേക്ക് പോയവരാണിവർ. ഇറ്റലിയിൽ നിന്നും വന്നവരെ സ്വീകരിക്കാൻ സഹോദരി, ഭർത്താവ്, മകൻ എന്നിവരാണ് കോട്ടയത്ത് നിന്നും പോയത്. രോഗ ബാധിതർ സഞ്ചരിച്ച കാറിലെ ഡ്രൈവറെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമവും ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഫെബ്രുവരി 29 മുതൽ മാർച്ച് ആറ് വരെ ഇറ്റലിയിൽ നിന്നും എത്തിയവർ സഞ്ചരിച്ച സ്ഥലങ്ങളും […]

പത്തനംതിട്ടയിൽ പൊതുപരിപാടികൾ റദ്ദാക്കി : കോട്ടയം, കൊല്ലം ജില്ലകളിൽ കൊറോണ ബാധിതരെത്തി ; ഇവരെ നെടുമ്പാശ്ശേരിയിൽ നിന്നും സ്വീകരിക്കാൻ പോയത് കോട്ടയം ചെങ്ങളത്ത് നിന്നുള്ള കുടുംബം

സ്വന്തം ലേഖകൻ പത്തനംതിട്ട: ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതും   ഇറ്റലിയിൽ നിന്നുമെത്തിയതുമായ മൂന്നംഗ പ്രവാസി കുടുംബവും ഇവരുടെ ബന്ധുക്കളായ രണ്ട് പേരുമായും ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. വെനീസിൽ നിന്നു ദോഹയിലേക്കും അവിടെ നിന്നും കൊച്ചിയിലേക്കും വിമാനത്തിൽ സഞ്ചരിച്ച് മാർച്ച് ഒന്നിന് കോട്ടയത്ത് എത്തിയ പ്രവാസി കുടുംബം പിന്നീട് കോട്ടയം, കൊല്ലം ജില്ലകളിലും സഞ്ചരിച്ചതായാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വിദേശത്ത് നിന്നും എത്തിയ ഇവരെ സ്വീകരിക്കാൻ നെടുമ്പാശ്ശേരിയിലെത്തിയത് കോട്ടയം ചെങ്ങളത്ത് നിന്നുമുള്ള കുടുംബമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന് ലഭിച്ച ആദ്യ വിവരങ്ങളിൽ മുണ്ടക്കയത്തു നിന്നുള്ള […]

കനത്ത മഴയിൽ കക്കി ഡാം തകരുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കും ; ജില്ലാ കളക്ടർ പി.ബി നൂഹ്

  സ്വന്തം ലേഖകൻ പത്തനംതിട്ട: കനത്ത മഴയിൽ കക്കി ഡാം തകരുമെന്നും ധാരാളം ആളുകള്‍ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. നവംബർ മൂന്നിന് പത്തനംതിട്ട ജില്ലയില്‍ ഉണ്ടാകുന്ന അതിശക്തമായ മഴയിൽ കക്കി ഡാം തകരുമെന്നും , ഇതോടൊപ്പം റാന്നി താലൂക്കില്‍ വ്യാപകമായി മലയിടിച്ചില്‍ ഉണ്ടായി ധാരാളം ആളുകള്‍ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് .ജില്ലയില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതാണ് .കൂടാതെ ശബരിമല […]

ഒക്ടോബർ 31 വരെ കാറ്റോടുകൂടിയ കനത്തമഴ ; പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് 31 വരെ ശക്തമായ കാറ്റോടു കൂടിയ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ 31വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദ മേഖല രൂപംകൊണ്ടിട്ടുണ്ട്. ഇത് 29 ന് കന്യാകുമാരി മേഖലയ്ക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31ന് ലക്ഷദ്വീപ്മാലിദ്വീപ് മേഖലയ്ക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ട്. ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരള ലക്ഷദ്വീപ് തീരത്തിനിടയിൽ വരും മണിക്കൂറുകളിൽ കടൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. […]