പത്തനംതിട്ടയിൽ രണ്ടുവയസുകാരിയും നീരീക്ഷണത്തിൽ ; കുട്ടിയെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ടയിൽ രണ്ടുവയസുകാരിയും നീരീക്ഷണത്തിൽ ; കുട്ടിയെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട : ജില്ലയിൽ രണ്ടു വയസുകാരിയും നിരീക്ഷണത്തിൽ . തുടർന്ന് കുട്ടിയെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചയാളുമായി കുട്ടി അടുത്തിടപഴകിയിരുന്നു . ഇതേത്തുടർന്നാണ് രണ്ട് വയസുകാരിയെ നിരീക്ഷണത്തിനായി ഐസോലേറ്റ് ചെയ്തിരിക്കുന്നത്.

പത്തനംതിട്ടയിൽ അഞ്ചുപേർക്കാണ് നിലവിൽ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗം വ്യാപകമായ ഇറ്റലിയിൽ നിന്നെത്തിയ റാന്നി ഐത്തലയിലെ മൂന്നുപേരും ഇവരുമായി ഇടപഴകിയ കുടുംബാംഗങ്ങളിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് . ഇവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group