ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം; ഇടതുപക്ഷ സംയുക്ത കർഷക സമിതി പ്രതിഷേധ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ രാമപുരം: കർഷക ബില്ലിനെതിരെ നടത്തി വരുന്ന ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടതുപക്ഷ സംയുക്ത കർഷക സമിതി രാമപുരം പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമപുരം അമ്പലം ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി. കർഷകസംഘം പാലാ ഏരിയാ സെക്രട്ടറി വി ജി വിജയകുമാർ ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കൽ സെക്രട്ടറി ടോമി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, കെ എസ് മാധവൻ, പയസ് രാമപുരം, കെ എസ് രാജു, എം […]

പാലായില്‍ വിജയിക്കേണ്ടത് ജോസിന്റെ അഭിമാനപ്രശ്‌നം; പക്ഷേ, പാലായേക്കാള്‍ സേഫ് കടുത്തുരുത്തിയെന്ന് നേതാക്കള്‍; ജോസ് കെ മാണിയുടെ രാജിയും പാലായിലെ കസേരകളിയും

സ്വന്തം ലേഖകന്‍ കോട്ടയം: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചതോടെ കേരള കോണ്‍ഗ്രസ് പാലായില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടു. ജോസ് നേരത്തെ തന്നെ രാജ്യസഭാംഗത്വം രാജിവെക്കുമെന്ന സൂചനയുണ്ടായിരുന്നു. സിപിഎം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ നല്‍കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി കോട്ടയത്ത് ജോസ് സജീവമാകും. പാലായില്‍ ജോസിന്റെയും റോഷി അഗസ്റ്റിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. ജോസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അഭിമാന പ്രശ്നം കൂടിയാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ പാലായില്‍ പതിനായിരം വോട്ടിനടുത്ത് ഭൂരിപക്ഷമുണ്ട് ജോസ് പക്ഷത്തിന്. കടുത്തുരുത്തില്‍ ഇത് […]

വിവാഹത്തിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു; പാലാ ഈരാറ്റുപേട്ട റോഡിലെ അപകടം നടന്നത് ഇന്നലെ രാത്രി

സ്വന്തം ലേഖകന്‍ കോട്ടയം: വിവാഹത്തിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു. പാലാ- ഈരാറ്റുപേട്ട റോഡില്‍ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത് ജേക്കബ് ആണ് മരിച്ചത്. അടുത്ത ഞായറാഴ്ച വാഴക്കുളം സ്വദേശിനിയുമായി വിവാഹം നടക്കാനിരിക്കെയാണ് അജിത്തിന്റെ ദാരുണാന്ത്യം. ശനിയാഴിച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. അജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജിബിനും കാര്യമായ പരിക്കുണ്ട്. ഇരുവരെയും ചേര്‍പ്പുങ്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കോട്ടയം ജില്ലയിലെ നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍

സ്വന്തം ലേഖകന്‍ കോട്ടയം: നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കോട്ടയം, പാലാ, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശ്ശേരി എന്നീ നഗരസഭകളില്‍ തിരഞ്ഞടുക്കപ്പെട്ടവര്‍ ഇവര്‍. കോട്ടയം അദ്ധ്യക്ഷ- ബിന്‍സി സെബാസ്റ്റ്യന്‍ ഉപാദ്ധ്യക്ഷന്‍-ബി. ഗോപകുമാര്‍     പാലാ അദ്ധ്യക്ഷന്‍- ആന്റോ ജോസ് പടിഞ്ഞാറേക്കര   ഏറ്റുമാനൂര്‍ അദ്ധ്യക്ഷ- ലൗലി ജോര്‍ജ് ഉപാദ്ധ്യക്ഷന്‍- ജയമോഹന്‍ കെ ബി ഈരാറ്റുപേട്ട അദ്ധ്യക്ഷ- സുഹറ അബ്ദുള്‍ ഖാദര്‍ വൈക്കം അദ്ധ്യക്ഷ- രേണുക രതീഷ് ഉപാദ്ധ്യക്ഷന്‍- പി റ്റി സുഭാഷ്    

ശബരിമല തീർത്ഥാടക സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിയിടിച്ചു : അപകടത്തിൽ രണ്ട് പേർ മരിച്ചു, രണ്ട് പേരുടെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ കോട്ടയം: പാലാ അല്ലാപ്പാറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം. ആന്ധ്ര അനന്തപൂർ സ്വദേശി രാജു, ലോട്ടറി വിൽപ്പനക്കാരനായ കടനാട് സ്വദേശി ചന്ദ്രൻ എന്നിവരാണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ ഇടിച്ച ശേഷം വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ടുന്ന ലോറിയിൽ ഇടിച്ച് കയറുകയായിരുന്നു. ലോറിയിലിടിച്ച ജീപ്പ് റോഡ് സൈഡിൽ സംസാരിച്ചു നിൽക്കുകയായിരുന്ന ലോട്ടറി വിൽപനക്കാരൻ കടനാട് സ്വദേശി കല്ലിറുക്കിത്താഴെ ചന്ദ്രനെ ഇടിച്ചു […]

വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവം ; സംഘാടകർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന് ആർ.ഡി.ഒയുടെ റിപ്പോർട്ട്

സ്വന്തം ലേഖകൻ പാലാ: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ വോളണ്ടിയറായിരുന്ന വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവത്തിൽ സംഘാർടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആർഡിഒയുടെ റിപ്പോർട്ട്. അലക്ഷ്യമായാണ് സംഘാർടകർ മീറ്റ് സംഘടിപ്പിച്ചത്. ജാവലിൻ ത്രോ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയം മൈതാനത്ത് നടത്തിയത് ഗുരുതര വീഴ്ചയാണെന്നും ആർഡിഒയുടെ അന്വേഷണത്തിൽ വ്യക്തമായി. റിപ്പോർട്ട് ഇന്ന് തന്നെ കളക്ടർക്ക് കൈമാറും. ജാവലിൻ, ഹാമർ മത്സരങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണു പാലായിൽ മത്സരങ്ങൾ സംഘടിപ്പിച്ചത്. ഇതിനു പുറമേ കായികാധ്യപകരുടെ ചട്ടപ്പടി സമരം നടക്കുന്നതിനാൽ പലകാര്യങ്ങൾക്കും നിയോഗിച്ചിരുന്നതു […]

മലക്കംമറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി ; ജോസഫിന്റെ പിന്തുണവേണം ; രണ്ടില ചിഹ്നം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ജോസ് ടോം പുലിക്കുന്നേൽ

സ്വന്തം ലേഖിക കോട്ടയം: രണ്ടില ചിഹ്നം വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്ന് പാലാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ. കെ.എം.മാണിയുടെ ചിഹ്നമായ രണ്ടില ആയിരിക്കണം ചിഹ്നം എന്നാണ് ആഗ്രഹിക്കുന്നതെന്നും ജോസ് ടോം പറഞ്ഞു. എന്നാൽ അതിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് പറയാൻ തനിക്ക് അധികാരമില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് കേരള കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കത്തിന്റെ സാഹചര്യത്തിലാണ് ജോസ് ടോമിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് വിജയത്തിന് പി.ജെ. ജോസഫിന്റെ പിന്തുണ ആവശ്യമാണ്. യുഡിഎഫിന്റെ മുതിർന്ന നേതാവാണ് അദേഹം. പി.ജെ. ജോസഫിനെ […]

കനത്ത മഴ പാലാ നഗരം മുങ്ങി ; മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നു

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ പെയ്തത്. ഇതേ തുടർന്ന് മീനച്ചിലാറ്റിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട, തലനാട്, തീക്കോയി, വാഗമൺ, കാഞ്ഞിരപ്പള്ളി ,മുണ്ടക്കയം എന്നീ കിഴക്കൻ മേഖലയിലാണ് മഴ ശക്തമായിരിക്കുന്നത്. ഇന്നലെ പകലും രാത്രിയിലും അതിശക്തമായ മഴയാണ് ലഭിച്ചത് . ഇതേ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു. പാലാ നഗരത്തിലും മൂന്നാനി അമ്പാറ മേഖലയിലും മീനച്ചിലാർ കര കവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത […]