പാലായിൽ അനധികൃത മദ്യക്കച്ചവടം; വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ..!

സ്വന്തം ലേഖകൻ പാലാ : പാലായിൽ അനധികൃത വിൽപ്പനയ്ക്കായി വിദേശമദ്യം സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം വില്ലേജ് കരൂർ ഭാഗത്ത് കരൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫ് (65) എന്നയാളാണ് പാലാ പോലീസിന്റെ പിടിയിലായത്. കരൂർ പള്ളി ഭാഗത്ത് ഉള്ള ഇയാള്‍ അനധികൃത മദ്യക്കച്ചവടം നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പാലാ പോലീസ് സെബാസ്റ്റ്യൻ ജോസഫിന്റെ വീട്ടിലെത്തി പരിശോധന നടത്തി വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ പോലീസ് സ്റ്റേഷൻ […]

പാലാ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ്; കറുപ്പ് വസ്ത്രമണിഞ്ഞ് പ്രധിഷേധവുമായി ബിനു പുളിക്കക്കണ്ടം ; ജോസ് കെ മാണിക്ക് തുറന്ന കത്തയച്ചു

സ്വന്തം ലേഖകൻ കോട്ടയം: പാലാ നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കറുപ്പ് വസ്ത്രമണിഞ്ഞ് പ്രധിഷേധവുമായി ബിനു പുളിക്കക്കണ്ടം. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.നഗരസഭ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ അദ്ദേഹം കറുപ്പ് വസ്ത്രമണിഞ്ഞാണ് പോയത്. താൻ വ്യക്തിപരമായി ആക്രമിക്കപ്പെട്ടുവെന്ന് ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു. ചില കാര്യങ്ങള്‍ പറയാനുണ്ട്. നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് ശേഷം അതെല്ലാം വിശദമായി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 11 മണിക്ക് ആരംഭിച്ചു. കേരള കോൺഗ്രസ് -10, സിപിഐഎം- 6, സിപിഐ- 1 എന്നിങ്ങനെയാണ് കക്ഷിനില. ജോസീന്‍ […]

അഭ്യൂഹങ്ങൾക്ക് വിരാമം; പാലായിൽ ചെയർമാൻ സ്ഥാനാർത്ഥിയായി എൽ ഡി എഫിലെ ജോസിൻ ബിനോ

സ്വന്തം ലേഖകൻ കോട്ടയം:നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പാലായിലെ ചെയർമാൻ സ്ഥാനാർത്ഥിയായി സിപിഎം ലെ ജോസിൻ ബിനോയെ നിർദ്ദേശിച്ചു. ഇന്ന് രാവിലെ ചേർന്ന സിപിഎം ഏരിയാ കമ്മിറ്റി യോഗവും എൽ ഡി എഫ് യോഗവും കഴിഞ്ഞാണ് ജോസിൻ ബിനോയെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ജയിച്ച ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് കനത്ത എതിര്‍പ്പ രേഖപ്പെടുത്തിയതോടെയാണ് സിപിഎം വഴങ്ങിയത്. ഇന്നലെ രാത്രിയും സിപിഎം ജില്ലാ കമ്മിറ്റി ചേർന്നിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞു മുതൽ സിപിഎം ലെ […]

പാലാ നഗരസഭ ; ചെയർമാൻ സ്ഥാനാർത്ഥിയെ സിപിഎമ്മിന് തീരുമാനിക്കാം, പാലായിലേത് പ്രാദേശിക വിഷയം: ജോസ് കെ മാണി

സ്വന്തം ലേഖകൻ കോട്ടയം: പാല നഗരസഭയിലെ ചെയർമാൻ സ്ഥാനാർത്ഥിയെ സി പി എമ്മിന് തീരുമാനിക്കാമെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. പാലായിലെത് പ്രാദേശികമായ കാര്യമാണ് പാലായിലെതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു .ബിനു പുളിക്കകണ്ടത്തെ സി പി എം തീരുമാനിച്ചാലും കേരള കോൺഗ്രസ് പിന്തുണക്കും. മുന്നണി ധാരണകൾ പൂർണ്ണമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാലാ നഗരസഭ ചെയർമാൻ സ്ഥാനം സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനം […]

ബസ്റ്റാന്‍ഡിലെ മേൽക്കൂരയിൽ ചോർച്ച; പരിഹരിക്കാതെ നഗരസഭ ; കുളിച്ചു പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്

കോട്ടയം : പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയിലെ ചോര്‍ച്ചയ്‌ക്കെതിരെ കുളിച്ചു പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ്. തിങ്കളാഴ്ച വൈകിട്ടാണ് ബസ്റ്റാന്‍ഡില്‍ കുളി സമരം നടന്നത് . കെഎം മാണി സ്മാരകമായി പുതുക്കി നിര്‍മ്മിച്ച കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിന് സമീപമാണ് മേല്‍ക്കൂര തകര്‍ന്നു വെള്ളം അകത്തേക്ക് വീഴുന്നത്. മഴപെയ്താല്‍ യാത്രക്കാര്‍ക്ക് ഈ ഭാഗത്ത് നില്‍ക്കാന്‍ പോലും ആകാത്ത വിധം വലിയ രീതിയിലാണ് വെള്ളം ഒഴുകുന്നത്. നാളുകള്‍ ആയിട്ടും ഇത് പരിഹരിക്കാന്‍ നഗരസഭ തയ്യാറാകാത്തതില്‍ […]

പാലായില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീ പിടിച്ചു; സ്ഥാപനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടത് കിടങ്ങൂര്‍ എസ് ഐ; ഉടന്‍ അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേര്‍പെടുത്തി; കെട്ടിടത്തിന് മുകളില്‍ താമസിച്ചിരുന്നവരെ പൊലീസ് രക്ഷപ്പെടുത്തി; 90 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്ന് വിലയിരുത്തല്‍

സ്വന്തം ലേഖകന്‍ കോട്ടയം: പാലാ കിടങ്ങൂരില്‍ സൂപെര്‍ മാര്‍കറ്റിന് തീപിടിച്ചു. വെളുപ്പിന് 1.15 ഓടെയാണ് കിടങ്ങൂര്‍ സിഗ്‌നല്‍ ജംഗ്ഷന് സമീപമുള കിടങ്ങൂര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം ഉണ്ടായത്. 90 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് വിലയിരുത്തല്‍. സ്ഥാപനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടത് കിടങ്ങൂര്‍ എസ്ഐയാണ്. ഉടന്‍ തന്നെ വൈദ്യുതി അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേര്‍പെടുത്തി. ഇതിന്‌ശേഷം കെട്ടിടത്തിന് മുകളില്‍ താമസിച്ചിരുന്നവരെ പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തി തീയണച്ചത് സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് […]

ചുണ്ടും മുഖവുമെല്ലാം മുറിഞ്ഞ് ചിഹ്നഭിന്നമായി; തലയില്‍ നിന്നും രക്തം ചീറ്റി; ഭാഗ്യം കൊണ്ട് മാത്രം ജീവന്‍ തിരിച്ച് കിട്ടിയ പാലായിലെ യുവതിക്ക് അറുപത്തിയൊന്നുകാരനായ കാമുകനെ അറിയില്ലെന്ന് മൊഴി; കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ഒളിച്ചോടാന്‍ പോയ യുവതി ഇപ്പോള്‍ മെഡിക്കല്‍ കൊളേജില്‍; അമ്മാവന്‍ സന്തോഷിന്റെ ക്രൂരതയില്‍ ദുരൂഹതയേറുന്നു

സ്വന്തം ലേഖകന്‍ പാലാ : തന്നെ ഉപദ്രവിച്ചത് ആരാണെന്നറിയില്ലെന്ന് പാലായില്‍ ക്രൂരമായ അക്രമണം നേരിട്ട യുവതി. അക്രമിയെ തിരിച്ചറിഞ്ഞില്ലെന്ന് യുവതി വെളിപ്പെടുത്തിയതിന് പിന്നില്‍ എന്തായിരിക്കാം എന്നതാണ് സംഭവത്തില്‍ ചോദ്യചിഹ്നമായിരിക്കുന്നത്. സംഭവത്തില്‍ അമ്മാവന്‍ സന്തോഷ് എന്നറിയപ്പെടുന്ന പാലാ കടപ്പാട്ടൂര്‍ പുറ്റുമഠത്തില്‍ സന്തോഷി(61)നെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. കമ്പിപ്പാരകൊണ്ട് തലങ്ങുംവിലങ്ങുമുള്ള പ്രഹരത്തില്‍ യുവതിയുടെ മുന്‍വശത്തെ പല്ലുകള്‍ തെറിച്ചുപോയി. ചുണ്ടും മുഖവുമെല്ലാം മുറിഞ്ഞ് ചിഹ്നഭിന്നമായ അവസ്ഥ. തലയുടെ ഇരുവശങ്ങളിലും പിന്‍ഭാഗത്തും അടിയേറ്റ് രക്തം ചീറ്റുന്നുമുണ്ടായിരുന്നു. ചുണ്ടും മുഖവുമെല്ലാം മുറിവുമൂലം ചീര്‍ത്ത നിലയിലാണ്. ഇതുമൂലം സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. […]

ജോസ് കെ മാണി കുലംകുത്തി; പാലായില്‍ സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍; അടി നടത്തിയത് തിയേറ്റര്‍ ലൈസന്‍സിന്റെ പേരില്‍; പാലായിലെ തമ്മിലടി അന്വേഷിക്കാന്‍ സിപിഎം; കൗണ്‍സിലര്‍ക്ക് ഇടത് നേതൃത്വത്തിന്റെ താക്കീത്; അടിക്ക് പിന്നില്‍ മാണി സി കാപ്പന്‍ എന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: പാലായില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍. കയ്യെഴുത്തു പോസ്റ്ററുകളാണ് പാലായുടെ പല ഭാഗത്തും പതിച്ചിരിക്കുന്നത്. ജോസ് കെ മാണി കുലംകുത്തിയാണെന്നും ജോസ് കെ മാണിക്കുള്ള മറുപടി പോളിങ് ബൂത്തില്‍ വെച്ച് നല്‍കണമെന്നും പറയുന്ന പോസ്റ്ററുകള്‍ സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പതിച്ചിരിക്കുന്നത്. പാലാ നഗരസഭയില്‍ സിപിഎം-കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്ന പാലാ നഗരസഭയില്‍ ഭരണപക്ഷ അംഗങ്ങളായ സിപിഎം, കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ നഗരസഭാ കൗണ്‍സില്‍ […]

ഹോട്ടല്‍മാനേജ്‌മെന്റ് ബിരുദമുള്ള ചൈനീസ് കുക്കും, സിനിമാറ്റിക് ഡാന്‍സറും, വീട് ഉണ്ടായിട്ടും അലഞ്ഞ് നടക്കുന്നവരും; പാലാ മരിയ സദനത്തിലെത്തിച്ച യാചകരുടെ പൂര്‍വ്വകാല കഥ കേട്ട് ആശ്ചര്യത്തോടെ അധികൃതര്‍; ഒപ്പം പാലാ നഗരസഭാചെയര്‍മാനോട് ഇംഗ്ലീഷില്‍ മാത്രം സംസാരിച്ച് ഞെട്ടിച്ച അന്തേവാസിയും

സ്വന്തം ലേഖകന്‍ പാലാ: നഗരത്തില്‍ നിന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയും സംഘവും പിടികൂടി പാലാ മരിയ സദനിലെത്തിച്ച യാചകരുടെ പൂര്‍വ്വകാല കഥകള്‍ കേട്ട് ആശ്ചര്യഭരിതരായിരിക്കുകയാണ് അധികൃതര്‍. മൂന്നു പതിറ്റാണ്ട് മുമ്പ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പാസ്സായി പ്രമുഖ ഹോട്ടലില്‍ ജോലിക്കു കയറിയ രമേശിന്റെ ജീവിതത്തെ വഴിയിലേക്ക് തള്ളിവിട്ടത് ലഹരിയും തകര്‍ന്ന കുടുംബ ബന്ധങ്ങളുമാണ്. വഴിയരുകില്‍ അന്തിയുറക്കവും പകല്‍ യാചക വേഷവുമണിഞ്ഞ രമേശ് രാജ് ചില ഹോട്ടലുകളില്‍ ചൈനീസ് കുക്കായിരുന്നു. നഗരത്തില്‍ നിന്ന് തന്നെ പിടികൂടിയ മുനിസിപ്പല്‍ ചെയര്‍മാനോടും ഒപ്പമുണ്ടായിരുന്ന പോലീസിനോടും ഇംഗ്ലീഷില്‍ […]

പാലായിലെ ഹോട്ടല്‍ ഉദ്ഘാടനം അനാവശ്യവും രാഷ്ട്രീയപ്രേരിതവും; പിന്നില്‍ കേരള കോണ്‍ഗ്രസ്- സിപിഎം-സംഘപരിവാര്‍ അജണ്ട ; വിദ്വേഷപ്രചരണത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

സ്വന്തം ലേഖകന്‍ പാലാ: ഹോട്ടല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന അസഹിഷ്ണുത പ്രചാരണത്തിനെതിരെ ശബ്ദമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്. മതസ്പര്‍ദ്ധയ്ക്ക് വഴിവയ്ക്കുന്ന ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ കേരള കോണ്‍ഗ്രസ്- സിപിഎം -സംഘപരിവാര്‍ അജണ്ടയാണെന്നും പുരോഹിതരെ പോലും ഇത്തരം വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ‘പാലായില്‍ അധികം സാന്നിധ്യമില്ലാത്ത ഒരു പ്രത്യേക മതവിഭാഗത്തെക്കുറിച്ചാണ് വിദ്വേഷം പ്രചരിപ്പിക്കുന്നത്. ഇത് താല്‍ക്കാലികമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയാണെന്ന് വ്യക്തം. പാലായുടെ മതേതര പാരമ്പര്യത്തോടു കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണ് ഇത് എന്ന് വിദ്വേഷ പ്രചരണം […]