പാലായില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീ പിടിച്ചു; സ്ഥാപനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടത് കിടങ്ങൂര്‍ എസ് ഐ; ഉടന്‍ അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേര്‍പെടുത്തി; കെട്ടിടത്തിന് മുകളില്‍ താമസിച്ചിരുന്നവരെ പൊലീസ് രക്ഷപ്പെടുത്തി; 90 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്ന് വിലയിരുത്തല്‍

സ്വന്തം ലേഖകന്‍

കോട്ടയം: പാലാ കിടങ്ങൂരില്‍ സൂപെര്‍ മാര്‍കറ്റിന് തീപിടിച്ചു. വെളുപ്പിന് 1.15 ഓടെയാണ് കിടങ്ങൂര്‍ സിഗ്‌നല്‍ ജംഗ്ഷന് സമീപമുള കിടങ്ങൂര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം ഉണ്ടായത്.
90 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് വിലയിരുത്തല്‍.

സ്ഥാപനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടത് കിടങ്ങൂര്‍ എസ്ഐയാണ്. ഉടന്‍ തന്നെ വൈദ്യുതി അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേര്‍പെടുത്തി. ഇതിന്‌ശേഷം കെട്ടിടത്തിന് മുകളില്‍ താമസിച്ചിരുന്നവരെ പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയര്‍ ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തി തീയണച്ചത് സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരാതെ സഹായിച്ചു. ഏകദേശം 90 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീ പിടുത്തത്തിന് കാരണം ഷോര്‍ട് സെര്‍ക്യൂട്ട് ആണോയെന്ന് പരിശോധിക്കും.