play-sharp-fill
വരൻ എത്തിയത് ചൈനയിൽ നിന്നും ;കൊറോണ ഭീതിയിൽ താലികെട്ട് നടത്തിയില്ല പകരം മുൻകൂട്ടി സദ്യയും മറ്റ് ചടങ്ങുകളും മാത്രം നടത്തി

വരൻ എത്തിയത് ചൈനയിൽ നിന്നും ;കൊറോണ ഭീതിയിൽ താലികെട്ട് നടത്തിയില്ല പകരം മുൻകൂട്ടി സദ്യയും മറ്റ് ചടങ്ങുകളും മാത്രം നടത്തി

സ്വന്തം ലേഖകൻ

തൃശൂർ : വിവാഹത്തിന് വരൻ എത്തിയത് ചൈനയിൽ നിന്നും, കൊറോണ ഭീതിയിൽ താലിക്കെട്ടും അനുബന്ധ ചടങ്ങുകളും നടത്തിയില്ല, പകരം മുൻകൂട്ടി നിശ്ചയിച്ച സദ്യയും മറ്റ് ചടങ്ങുകളും മാത്രം നടത്തി. എരുമപ്പെട്ടിയൽ ചൊവ്വാഴ്ച നടക്കേണ്ടയിരുന്ന വിവാഹ ചടങ്ങിലെ താലികെട്ടും അനുബന്ധചടങ്ങുകളുമാണ് കെറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചത്. പകരം വരനും വധുവും അവരവരുടെ വീടുകളിൽ തന്നെയിരുന്നപ്പോൾ വിവാഹത്തോടനുബന്ധിച്ചു മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങുകളും സദ്യയും മാത്രം നടത്തി.


ദിവസങ്ങൾക്ക് മുൻപാണ് ചൈനയിലെ ഒരു കമ്പനിയിലെ ജീവനക്കാരനായ യുവാവ് സ്വന്തം വിവാഹത്തിനായി തൃശൂരിലെത്തിയത്. അതേസമയം കെറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്ന് 1000 കിലോമീറ്റർ അകലെയാണു യുവാവ് ജോലി ചെയ്തിരുന്നത്. യുവാവിന് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ വിവാഹ ഒരുക്കങ്ങളുമായി വീട്ടുകാർ മുന്നോട്ടുപോയി. എന്നാൽ ചൈനയിൽ നിന്നെത്തിയവർ മുൻകരുതൽ നടപടിയെന്ന നിലയിൽ പൊതുചടങ്ങുകളിൽ നിന്നു വിട്ടുനിൽക്കണമെന്നു ആരോഗ്യവകുപ്പ് കർശന നിർദേശം പുറപ്പെടുവിച്ചതോടെ ഇവർ ആശയക്കുഴപ്പത്തിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വിവാഹത്തിന് രണ്ട് ദിവസങ്ങൾക്ക് മുൻപ് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരും വീട്ടിലെത്തി വിവാഹം മാറ്റിവയ്ക്കണമെന്ന നിർദ്ദേശം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് താലികെട്ടും അനുബന്ധ ചടങ്ങുകളും മാറ്റി വച്ചത്. താലികെട്ട് നിരീക്ഷണ പരിധിയായ 28 ദിവസത്തിനു ശേഷം നടത്താനാണ് ഇവരുടെ തീരുമാനം