വിവാഹം മറന്നതല്ല, നീണ്ടു പോകുന്നതാണ് ; ഉണ്ണി മുകുന്ദൻ

വിവാഹം മറന്നതല്ല, നീണ്ടു പോകുന്നതാണ് ; ഉണ്ണി മുകുന്ദൻ

 

സ്വന്തം ലേഖകൻ.

കൊച്ചി : സിനിമാ രംഗത്ത് ആരാധകരുടെ കാര്യത്തിൽ ഒരു ക്ഷാമവുമില്ലാത്ത യുവതാരമാണ് ഉണ്ണി മുകുന്ദൻ. ആരാധകരുടെ എണ്ണം കൂടി വരുമ്പോൾ എല്ലാവർക്കും അറിയേണ്ടത് ഉണ്ണി മുകുന്ദന്റെ വിവാഹത്തെ കുറിച്ചാണ്. വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തലുമായി താരവും രംഗത്ത് വന്നിരിക്കുകയാണ്. വിവാഹം മറന്നതല്ല, അത് നീണ്ടു പോകുന്നതാണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി മനസ്സ് നിറയെ സിനിമയാണ്. നടനായതു കൊണ്ട് എപ്പോൾ വേണമെങ്കിലും പെണ്ണ് കിട്ടുമെന്നുള്ള അഹങ്കാരം വേണ്ടെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഇടയ്ക്ക് പറയാറുണ്ട്. പ്രേക്ഷകമനസിൽ നിറഞ്ഞു നിൽക്കുന്ന വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അതിനിടെ വിവാഹം മറന്നു പോകുന്നതല്ലെന്നും പക്ഷെ നീണ്ടു പോകുന്നതാണെന്നും താരം പറഞ്ഞു.
മാമാങ്കത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാന്യമുള്ള ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലായിരുന്നു ഉണ്ണി എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. അതിനുള്ള സന്തോഷവും താരം പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിലെ മുതൽക്കൂട്ടാണ് മാമാങ്കമെന്നാണ് താരം പറയുന്നത്. മാമാങ്കത്തിന് ശേഷം ഉണ്ണി പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് മേപ്പടിയാൻ. ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം.