video
play-sharp-fill

‘അവസാനത്തയാള്‍ പോകുമ്പോള്‍ ഓഫിസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുത്; നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്’..! പരിഹസിച്ച് എം.എം.മണി

സ്വന്തം ലേഖകൻ തിരുവനന്തപുരം : അനില്‍ ആന്റണി ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം എംഎല്‍എയുമായ എം.എം.മണി രംഗത്തെത്തി. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണെന്നും അവസാനത്തെയാള്‍ പോകുമ്പോള്‍ ഓഫിസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുതെന്നുമാണ് കോണ്‍ഗ്രസുകാരോട് മണിയുടെ പരിഹാസം. എം എം മണി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ ‘വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തല്‍… അവസാനത്തയാള്‍ പോകുമ്പോള്‍ ഓഫിസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്. പാഴാക്കരുത്’. അതേസമയം ബിജെപിയുടെ കെണിയില്‍ വീഴുകയായിരുന്നു അനില്‍ ആന്റണിയെന്ന് […]

തീക്കട്ടയിലും ഉറുമ്പരിക്കുമോ? എംഎം മണി എംഎല്‍എയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചതായി പരാതി ; യുവാവിനെതിരെ കേസ്

സ്വന്തം ലേഖകൻ ഇടുക്കി: ഉടുമ്പന്‍ചോല എംഎൽഎ എംഎം മണിയെ അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുണിനെതിരെയാണ് പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്തു. രാജാക്കാടിന് സമീപം വച്ചാണ് സംഭവം. കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാടിന് വരികയായിരുന്നു എംഎം മണി. എം എല്‍ എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്ന് പോയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. മറികടന്നുപോയ എംഎല്‍എയുടെ വാഹനത്തിന് പിന്നാലെയെത്തിയ അരുണ്‍, തന്റെ ജീപ്പ് മണിയുടെ വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷം അസഭ്യം വിളിക്കുകയായിരുന്നു. എംഎല്‍എയുടെ ഗണ്‍മാന്റെ പരാതിയില്‍ രാജാക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം […]

‘ആർ എസ് എസിന്റെ ഉച്ഛിഷ്ടം ഭക്ഷിച്ചിട്ട് മെക്കിട്ട് കേറാൻ വരണ്ട’; ആരിഫ് മുഹമ്മദ് ഖാൻ വോട്ട് ചെയ്തല്ല ഇടത് പക്ഷത്തെ വിജയിപ്പിച്ചതെന്ന് എം എം മണി.

ഗവർണർക്കും രാജ്ഭവനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എംഎം മണി എംഎൽഎ. ആർഎസ്എസിന്‍റെ ഉച്ഛിഷ്ടം വാങ്ങി ഭക്ഷിച്ച ശേഷം തങ്ങളുടെ മെക്കിട്ട് കേറാൻ വന്നാൽ അതിനൊന്നും വഴങ്ങുന്ന സംഘടനയല്ല ഇടതുപക്ഷമെന്ന് എംഎം മണി പറഞ്ഞു. ഗുരുവായൂർ ചൊവ്വല്ലൂർ പടിയിൽ സിപിഎം അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കോൺഗ്രസുകാർ ആരിഫ് മുഹമ്മദ് ഖാന് കുഴലൂത്ത് നടത്തുകയാണ്. വിഡി സതീശനും കെ സുധാകരനും ഗവർണറുടെ പാദ സേവകരായി മാറി. ഗവർണർ ആരുടെ മൂക്ക് ചെത്തുമെന്നാണ് പറയുന്നത്. ആരിഫ് മുഹമ്മദ് ഖാൻ വോട്ട് ചെയ്തല്ല ഇടത് […]

‘എം എം മണി ഒരു നല്ല നേതാവേയല്ല, പറയുന്നതത്രയും പച്ചക്കള്ളം’; വേണമെങ്കില്‍ നേതാവാക്കാമെന്ന് മാത്രം;ജാതിപേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് എം എം മണി ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണവുമായി എസ് രാജേന്ദ്രൻ…

മുന്‍മന്ത്രി എം എം മണിക്കെതിരെ ആഞ്ഞടിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. സിപിഐഎമ്മില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് എം എം മണിയാണെന്നാണ് എസ് രാജേന്ദ്രന്റെ വിമര്‍ശനം. ജാതിപേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് എം എം മണി ശ്രമിക്കുന്നതെന്നാണ് ആരോപണം. കൂട്ടത്തിലുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നു. സിപിഐഎം പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണിത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പല പാര്‍ട്ടികളും തന്നെ സമീപിക്കുന്നുണ്ടെന്നാണ് എസ് രാജേന്ദ്രന്‍ പറയുന്നത്. എന്നാല്‍ തത്ക്കാലം മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. എം എം മണിയുള്ള […]

‘ഭാഷയിലും പെരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകളുണ്ട്’; എം എം മണിക്കെതിരെ മുഖ്യമന്ത്രിക്ക് ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതി…നിലപാടിലുറച്ച് മണിയാശാൻ…

ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ എം എം മണിക്കെതിരെ കേരള ഐഎഎസ് ഓഫിസേഴ്‌സ് അസോസിയേഷന്‍. സിപിഐഎം എംഎല്‍എയുടെ പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവണം. വിമര്‍ശനങ്ങളോടു തുറന്ന മനസാണ്. എന്നാല്‍ വിമര്‍ശിക്കുമ്പോള്‍ ഭാഷയിലും പൊരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകളുണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അസോസിയേഷന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമാകാം എന്നാല്‍ എംഎല്‍എയില്‍ നിന്നുണ്ടായത് സംസ്ഥാനത്ത മുഴുവന്‍ ഐഎഎസ് ഉദ്യോഗസ്ഥരെയും ബാധിക്കുന്നതാണെന്നും ഇതില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ബി അശോക്, സെക്രട്ടറി എംജി രാജമാണിക്യം എന്നിവര്‍ കത്തില്‍ ആവശ്യപ്പെട്ടു. സിപിഐഎം […]

തൊട്രാ, പാക്കലാം…; കോട്ടയത്തെ മാപ്പള കാലം കൊറേയായി ഈ മണ കൊണാ അഭ്യാസം തൊടങ്ങീട്ട്; ഞാനിത് കൊറേ കണ്ടതാ; മാപ്പളയുടെ അഭ്യാസം ആശാനോട് വേണ്ട; ഉടുമ്പന്‍ ചോലയില്‍ ഉരുക്ക് പോലെ ആശാന്‍

സ്വന്തം ലേഖകന്‍   ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എംഎം മണിയുടെ തേരോട്ടം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്. വോട്ടെണ്ണി തുടങ്ങിയ സമയം മുതല്‍ ക്രമാനുഗതമായ മുന്നേറ്റമാണ് മന്ത്രി എംഎം മണി മണ്ഡലത്തില്‍ നേടിയത്. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ തന്നെ 18000ത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്താനും എംഎം മണിക്ക് കഴിഞ്ഞു.   എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് മാധവന്‍ ആണ്. ഇടുക്കി ജില്ലയില്‍ തന്നെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ഉടുമ്പന്‍ചോല. 1996 ല്‍ കന്നി നിയമസഭ പോരാട്ടത്തില്‍ ആഗസ്തിയോടായിരുന്നു […]

‘വിശ്വസ്തനാമൊരു വൈദ്യൂതി മന്ത്രിയെ സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞല്ലോ’ ; എം എം മണിയെ പുകഴ്ത്തി കുടുബശ്രീ പ്രവർത്തകരുടെ പാരഡി പാട്ട്

  സ്വന്തം ലേഖകൻ കട്ടപ്പന: ‘വിശ്വസ്തനാമൊരു വൈദ്യുതിമന്ത്രിയെ സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞല്ലോ…’ എംഎം മണിയെ പുകഴ്ത്തി പാരഡി ഗാനം ആലപിച്ച കുടുംബശ്രീ പ്രവർത്തകർ. ഇടുക്കി വണ്ടന്മേട് 33 കെവി സബസ്റ്റേഷൻ ഉദ്ഘാടന സമ്മേളനത്തിലാണ് മന്ത്രിയെ പുകഴ്ത്തിക്കൊണ്ട് കുടുംബശ്രീ പ്രവർത്തകർ പാരഡി ഗാനം ആലപിച്ചത്. കഥപറയുമ്പോൾ എന്ന സിനിമയിലെ വ്യത്യസ്ഥനാമൊരു ബാർബറാം ബാലനെ… എന്ന ഗാനത്തിനാണ് കുടുംബശ്രീ പ്രവർത്തകർ പാരഡി ഗാനം ചിട്ടപ്പെടുത്തിയത്. പാട്ട് മന്ത്രിയെയും ഹരം കൊള്ളിച്ചു. അതിനിടെ സംഘത്തിലെ പ്രധാനഗായിക പാരഡി മറന്ന് യഥാർത്ഥ ഗാനം ആലപിച്ചതോടെ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച സംഭവവും അരങ്ങേറി. […]

‘ പതഞ്ജലിയുടെ മുളകുപൊടി ബെസ്റ്റാ ‘ ബിന്ദു അമ്മിണിക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം നടന്നതിന്റെ പിന്നാലെ മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖിക കൊച്ചി: ശബരിമലയിലേക്ക് പോകാൻ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്‌പ്രേ പ്രയോഗം നടത്തിയ ഹിന്ദുസംഘടനാ നേതാവ് ശ്രീനാഥ് പത്മനാഭനെ വാഴ്ത്തുന്ന അവസ്ഥയിലാണ് സൈബർ ലോകത്തെ സംഘപരിവാർ അനുയായികൾ. എന്നാൽ, ഇതിന് പിന്നാലെ മന്ത്രി എം എം മണി ആക്രമണത്തിന് ഇരയായ ബിന്ദു അമ്മിണിയെ ട്രോളി രംഗത്തെത്തി. ‘പതഞ്ജലിയുടെ മുളക്പൊടി ബെസ്റ്റാ! എന്നായിരുന്ന വൈദ്യുതി മന്ത്രി ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയത്. ഇതിനെതിരെ നിരവധി പേർ കമന്റുകളുമായി രംഗത്തുവന്നു. ഭരണഘടനാ ദിനത്തിൽ ഒരു സ്ത്രീ ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ […]

മുൻ വിധിയോടുകൂടി സർക്കാരിനെ കാണുന്ന നിലപാട് എൻഎസ്എസ് തിരുത്തണം : എംഎം മണി

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉജ്ജ്വല മുന്നേറ്റമാണുണ്ടായതെന്ന് സർക്കാരിനുള്ള മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നാണ് എംഎം മണി പറയുന്നത്. എന്നാൽ യഥാർഥത്തിൽ സർക്കാരിനെതിരെ ഇല്ലാത്ത വിവാദങ്ങളുണ്ടാക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനാണ് ഈ മുന്നറിയിപ്പെന്നും എംഎം മണി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഎസ്എസ് പരസ്യമായി വോട്ടുപിടിച്ചതിന്റെ ഫലം മറുഭാഗത്തുണ്ടാകുമെന്ന് അവർ കരുതിയില്ല. എന്നാൽ ഇക്കാര്യം അവർ മുൻകൂട്ടി കാണേണ്ടതായിരുന്നു. തെരഞ്ഞെടുപ്പിൽ അതാണ് പ്രതിഫലിച്ചതെന്നും അവർ സർക്കാരിനോടുള്ള നിലപാട് മാറ്റണമെന്നും മണി വ്യക്തമാക്കി. എൻഎസ്എസിനോട് ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല.മുൻവിധിയോടുകൂടി സർക്കാരിനെ കാണുന്ന നിലപാട് […]