‘ പതഞ്ജലിയുടെ മുളകുപൊടി ബെസ്റ്റാ ‘ ബിന്ദു അമ്മിണിക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം നടന്നതിന്റെ പിന്നാലെ മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘ പതഞ്ജലിയുടെ മുളകുപൊടി ബെസ്റ്റാ ‘ ബിന്ദു അമ്മിണിക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം നടന്നതിന്റെ പിന്നാലെ മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

 

സ്വന്തം ലേഖിക

കൊച്ചി: ശബരിമലയിലേക്ക് പോകാൻ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്‌പ്രേ പ്രയോഗം നടത്തിയ ഹിന്ദുസംഘടനാ നേതാവ് ശ്രീനാഥ് പത്മനാഭനെ വാഴ്ത്തുന്ന അവസ്ഥയിലാണ് സൈബർ ലോകത്തെ സംഘപരിവാർ അനുയായികൾ. എന്നാൽ, ഇതിന് പിന്നാലെ മന്ത്രി എം എം മണി ആക്രമണത്തിന് ഇരയായ ബിന്ദു അമ്മിണിയെ ട്രോളി രംഗത്തെത്തി.

‘പതഞ്ജലിയുടെ മുളക്പൊടി ബെസ്റ്റാ! എന്നായിരുന്ന വൈദ്യുതി മന്ത്രി ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയത്. ഇതിനെതിരെ നിരവധി പേർ കമന്റുകളുമായി രംഗത്തുവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണഘടനാ ദിനത്തിൽ ഒരു സ്ത്രീ ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ അതിനെ എങ്ങനെ പരിഹസിക്കാൻ മന്ത്രിക്കു കഴിയുന്നു എന്നു ചോദിച്ചാണ് വിമർശനൾ പിന്നാലെ എത്തിയത്. ആദ്യ പോസ്റ്റിന് പിന്നാലെ വിമർശനം ശക്തമായതോടെ ഗൂഢാലോചനാ തിയറിയുമായാണ് പിന്നീട് അദ്ദേഹം പോസ്റ്റു ചെയ്തത്. ‘സംഘപരിവാർ, ജനം നാടകം’തൃപ്തി 2019’ എന്ത് നല്ല തിരക്കഥ! കണ്ണിനും, മനസ്സിനും കുളിർമ ലഭിച്ച എന്ത് നല്ല മുളക് സ്പ്രേ!” എന്നായിരുന്നു മന്ത്രിയുടെ വീണ്ടുമുള്ള പോസ്റ്റ്.

ഇതിനെ വിമർശിച്ചു കൊണ്ട് കോൺഗ്രസ് എംഎൽഎ വി ടി ബൽറാം രംഗത്തെത്തി. ഒരു സ്ത്രീ തെരുവിൽ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ഇങ്ങനെ ട്രോൾ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സർക്കാരിന്റെ സ്ത്രീശാക്തീകരണ ‘നാവോ’ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ!യെന്നായിരുന്നു ബൽറാമിന്റെ പരിഹാസം. ശബരിമല വിധിക്ക് സ്റ്റേ ഇല്ലെന്നതാണ് പിണറായി സർക്കാറിന്റെ ഔദ്യോഗിക നിലപാടെന്നും അദ്ദേഹം വിമർശിക്കുന്നു.

ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ശബരിമല വിധിക്ക് സ്റ്റേ ഇല്ല എന്നാണ് പിണറായി സർക്കാരിന്റെ ഔദ്യോഗിക നിലപാട്. ആ നിലപാടിനെ വിശ്വസിച്ച് ഇത്തവണയും മല കയറാനെത്തിയ യുവതികൾക്ക് കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി പൊലീസ് സംരക്ഷണം നൽകില്ല എന്നാണ് അടുത്ത നിലപാട്. അതൊക്കെ ശരി. സർക്കാരിന്റെ സൗകര്യം. പക്ഷേ ഒരു സ്ത്രീ തെരുവിൽ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ഇങ്ങനെ ട്രോൾ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സർക്കാരിന്റെ സ്ത്രീശാക്തീകരണ ‘നാവോ’ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ!

അതേസമയം തൃപ്തി ദേശായിയുടെ വരവിനുപിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് സർക്കാർ വാദം. ബിജെപി-ആർഎസ്എസ് സ്വാധീനമുള്ള പുണെയിൽ നിന്നാണ് വരവ്. യാത്രയ്ക്ക് കൃത്യമായ തിരക്കഥയും അജൻഡയും പ്രത്യേകസംവിധാനവുമുണ്ട്. തൃപ്തിയുടെ വരവ് ഒരു മാധ്യമത്തെ മാത്രം അറിയിച്ചതിലും ദുരൂഹതയുണ്ടെന്നുമായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചത്. നന്നായി നടക്കുന്ന ശബരിമല തീർത്ഥാടനത്തെ അലങ്കോലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തൃപ്തി കോടതിയിൽ പോകട്ടെയെന്നും മന്ത്രി പറഞ്ഞു. ശബരിമല വിധിയിൽ അവ്യക്തത നിലനിൽക്കുന്നു; അതിൽ മാറ്റമില്ല. ‘വിധിയിൽ വ്യക്തത വരുത്താൻ തൃപ്തിയടക്കം ആർക്കും കോടതിയിൽ പോകാം.സംരക്ഷണം നൽകില്ലെന്ന് പൊലീസും നിലപാടെടുത്തു. തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണമില്ല. മടങ്ങിപ്പോകണമെന്ന് തൃപ്തിയോട് കൊച്ചി ഡിസിപി ആവശ്യപ്പെട്ടു.