‘എം എം മണി ഒരു നല്ല നേതാവേയല്ല, പറയുന്നതത്രയും പച്ചക്കള്ളം’; വേണമെങ്കില്‍ നേതാവാക്കാമെന്ന് മാത്രം;ജാതിപേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് എം എം മണി ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണവുമായി എസ് രാജേന്ദ്രൻ…

‘എം എം മണി ഒരു നല്ല നേതാവേയല്ല, പറയുന്നതത്രയും പച്ചക്കള്ളം’; വേണമെങ്കില്‍ നേതാവാക്കാമെന്ന് മാത്രം;ജാതിപേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് എം എം മണി ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണവുമായി എസ് രാജേന്ദ്രൻ…

മുന്‍മന്ത്രി എം എം മണിക്കെതിരെ ആഞ്ഞടിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. സിപിഐഎമ്മില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് എം എം മണിയാണെന്നാണ് എസ് രാജേന്ദ്രന്റെ വിമര്‍ശനം. ജാതിപേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് എം എം മണി ശ്രമിക്കുന്നതെന്നാണ് ആരോപണം. കൂട്ടത്തിലുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നു. സിപിഐഎം പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണിത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പല പാര്‍ട്ടികളും തന്നെ സമീപിക്കുന്നുണ്ടെന്നാണ് എസ് രാജേന്ദ്രന്‍ പറയുന്നത്. എന്നാല്‍ തത്ക്കാലം മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. എം എം മണിയുള്ള പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് തന്നെയാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags :