തൊട്രാ, പാക്കലാം…; കോട്ടയത്തെ മാപ്പള കാലം കൊറേയായി ഈ മണ കൊണാ അഭ്യാസം തൊടങ്ങീട്ട്; ഞാനിത് കൊറേ കണ്ടതാ; മാപ്പളയുടെ അഭ്യാസം ആശാനോട് വേണ്ട; ഉടുമ്പന്‍ ചോലയില്‍ ഉരുക്ക് പോലെ ആശാന്‍

തൊട്രാ, പാക്കലാം…; കോട്ടയത്തെ മാപ്പള കാലം കൊറേയായി ഈ മണ കൊണാ അഭ്യാസം തൊടങ്ങീട്ട്; ഞാനിത് കൊറേ കണ്ടതാ; മാപ്പളയുടെ അഭ്യാസം ആശാനോട് വേണ്ട; ഉടുമ്പന്‍ ചോലയില്‍ ഉരുക്ക് പോലെ ആശാന്‍

Spread the love

സ്വന്തം ലേഖകന്‍

 

ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എംഎം മണിയുടെ തേരോട്ടം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

വോട്ടെണ്ണി തുടങ്ങിയ സമയം മുതല്‍ ക്രമാനുഗതമായ മുന്നേറ്റമാണ് മന്ത്രി എംഎം മണി മണ്ഡലത്തില്‍ നേടിയത്. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ തന്നെ 18000ത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്താനും എംഎം മണിക്ക് കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് മാധവന്‍ ആണ്. ഇടുക്കി ജില്ലയില്‍ തന്നെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ഉടുമ്പന്‍ചോല.

1996 ല്‍ കന്നി നിയമസഭ പോരാട്ടത്തില്‍ ആഗസ്തിയോടായിരുന്നു എംഎം മണി പരാജയപ്പെട്ടത്. ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഉടുമ്പന്‍ചോല തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസം ആണ് പ്രചാരണ വേദികളില്‍ യുഡിഎഫ് പ്രകടിപ്പിച്ചിരുന്നത്.

Tags :