‘ഭാഷയിലും പെരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകളുണ്ട്’; എം എം മണിക്കെതിരെ മുഖ്യമന്ത്രിക്ക് ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതി…നിലപാടിലുറച്ച് മണിയാശാൻ…
ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ എം എം മണിക്കെതിരെ കേരള ഐഎഎസ് ഓഫിസേഴ്‌സ് അസോസിയേഷന്‍. സിപിഐഎം എംഎല്‍എയുടെ പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവണം. വിമര്‍ശനങ്ങളോടു തുറന്ന മനസാണ്. എന്നാല്‍ വിമര്‍ശിക്കുമ്പോള്‍ ഭാഷയിലും പൊരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകളുണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അസോസിയേഷന്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമാകാം എന്നാല്‍ എംഎല്‍എയില്‍ നിന്നുണ്ടായത് സംസ്ഥാനത്ത മുഴുവന്‍ ഐഎഎസ് ഉദ്യോഗസ്ഥരെയും ബാധിക്കുന്നതാണെന്നും ഇതില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ബി അശോക്, സെക്രട്ടറി എംജി രാജമാണിക്യം എന്നിവര്‍ കത്തില്‍ ആവശ്യപ്പെട്ടു. സിപിഐഎം നടത്തിയ ആര്‍ഡിഒ ഓഫീസ് വളയല്‍ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു എംഎം മണിയുടെ ‘തെമ്മാടി’ പ്രയോഗം.
‘മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം അങ്ങാടി പ്രസംഗമാണെന്ന് പറഞ്ഞ സബ് കളക്ടര്‍ തെമ്മാടിയാണ്. ഇത് യുപി അല്ല കേരളമാണ്. യുപിയില്‍ ദളിതര്‍ ഉള്‍പ്പെടെയുളള സ്ത്രീകളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കുകയാണ്. അവിടുന്ന് വന്ന സബ് കളക്ടര്‍ ഭൂവിഷയങ്ങളില്‍ ഇവിടുത്തെ ജനങ്ങളെ വിഷമത്തിലാക്കുന്നു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങും,’ എന്നായിരുന്നു എംഎം മണിയുടെ വാക്കുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group