കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കുന്നതിൽ സ്ഥിരമായ സ്കീം വേണം; സ്വയം പര്യാപ്തത കൈവരിക്കുന്നത് വരെ സർക്കാർ സഹായം തുടരണം : ഹൈക്കോടതി

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കുന്നതിൽ സ്ഥിരമായ സ്കീം വേണമെന്ന് ഹൈക്കോടതി. കെ.എസ്.ആർ.ടി.സിക്ക് പെട്ടെന്ന് സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്ന് കരുതുന്നില്ല. അതിനാൽ സർക്കാർ സഹായം തുടരേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കെ.എസ്.ആർ ടി സി യുടെ ആസ്തികളുടെ കണക്കെടുക്കണമെന്ന നിർദേശത്തിൽ സർക്കാർ നടപടി ഉണ്ടാകാത്തതിൽ കോടതി വിമർശനം രേഖപ്പെടുത്തി. കോടതി നിശ്ചയിച്ച സമയത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു. ഇത് സംബന്ധിച്ച് സ്ഥിരം നയം രൂപീകരിക്കാൻ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി […]

കെഎസ്ആര്‍ടിസിക്കെന്താ കൊമ്പുണ്ടോ? വീല്‍ ഊരിത്തെറിച്ച ബസിന്റെ ഫിറ്റ്നസ് പരിശോധിക്കാതെ എംവിഡി;റൂട്ട് ബസുകളില്‍ ഇത്തരം വീഴ്ചകളുണ്ടായാല്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് ഉടന്‍ പരിശോധിക്കണമെന്നതാണ് നിയമം,അത് കാറ്റിൽ പറത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

യാത്രക്കാരുമായി പോയ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചക്രം ഊരിത്തെറിച്ച സംഭവത്തില്‍ നടപടിയെടുക്കാതെ മോട്ടോര്‍ വാഹനവകുപ്പ്.റൂട്ട് ബസുകളില്‍ ഇത്തരം വീഴ്ചകളുണ്ടായാല്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് ഉടന്‍ പരിശോധിക്കണമെന്നതാണ് നിയമം. ഗുരുതരമായ പിഴവുണ്ടെങ്കില്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാം. തകരാര്‍ പരിഹരിച്ച് ബസ് വീണ്ടും പരിശോധന നടത്തിയശേഷമേ ഓടിക്കാന്‍ അനുമതി നല്‍കാവൂ. സ്വകാര്യബസുകളുടെയും മറ്റു വാഹനങ്ങളുടെയും കാര്യത്തില്‍ ഈ വ്യവസ്ഥ പാലിക്കാറുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി.യുടെ പിഴവ് മോട്ടോര്‍വാഹന വകുപ്പ് വിസ്മരിച്ചു. മോട്ടോര്‍വാഹന വകുപ്പ് അറിയാതെ കെ.എസ്.ആര്‍.ടി.സി.ക്കാര്‍ ബസ് പാറശ്ശാലയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ഡ്രൈവറുടെ സൈഡിലെ […]

വരുമാനത്തിൽ വൻ വർധന’; സിംഗിൾ ഡ്യൂട്ടി പരിഷ്കരണം ഗുണം ചെയ്തുവെന്ന് കെഎസ്ആർടിസി;അടുത്ത ഘട്ടത്തിൽ മറ്റു ഡിപ്പോകളിലേക്കും ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കും

തിരുവനന്തപുരം: സിംഗിൾ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയ പാറശാല ഡിപ്പോയുടെ വരുമാനത്തിൽ വൻ വർധനയെന്ന് കെഎസ്ആർടിസി. ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ ഹർജിയിലാണ് കെഎസ്ആർടിസി ഹെെക്കോടതിയിൽ വിശദീകരണം നൽകിയത്. ദിവസേന 80,000-90,000 രൂപ വരെ വർധിച്ചതായി കെഎസ്ആർടിസി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരിഷ്കരണം നടപ്പിലാക്കിയത്. അടുത്ത ഘട്ടത്തിൽ മറ്റു ഡിപ്പോകളിലേക്കും ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയത് സർക്കാർ നിർദേശ പ്രകാരമാണെന്നും ഇതുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കെഎസ്ആർടിസി കോടതിയിൽ അറിയിച്ചു. ആഴ്ചയിൽ ആറ് ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി […]

ആനവണ്ടിയെ ‘താമരാക്ഷൻ പിള്ള’യാക്കി, മരച്ചില്ലകൾ വച്ചുകെട്ടി അലങ്കരിച്ചു; കോതമംഗലത്ത് കെ എസ് ആർ ടി സിയുടെ കല്യാണ ഓട്ടം വിവാദത്തിൽ

കോതമംഗലം: കെഎസ്ആർടിസി ബസിനെ ‘താമരാക്ഷൻ പിള്ള’യാക്കി അലങ്കരിച്ച് കല്യാണയോട്ടം. കോതമംഗലം ഡിപ്പോയിലെ ഫാസ്‌റ്റ് പാസഞ്ചർ ബസാണ് കല്യാണ ഓട്ടത്തിനായി രമേശ് എന്നയാൾ വാടകയ്‌ക്കെടുത്തത്. നെല്ലിക്കുഴി മുതൽ ഇരുമ്പുപാലം വരെ പോയ ബസിൽ നിറയെ ഇലകളും മരച്ചില്ലകളും കമ്പും വച്ചുകെട്ടി. താമരാക്ഷൻ പിള‌ള എന്ന് ബസിന് പേരും മാറ്റിയ ശേഷം മുന്നിൽ അർജന്റീനയുടെ ഒരു കൊടിയും കെട്ടി, ചിലർ ബ്രസീലിന്റെ കൊടിയും കെട്ടി. കെഎസ്‌ആർടിസി എന്നെഴുതിയ ഭാഗം മറച്ചാണ് താമരാക്ഷൻ പിള‌ള എന്ന ഫ്ലെക്‌സ് വച്ചത്. സംഭവം വിവാദമായതോടെ കോതമംഗലം ഡിപ്പോ അധികൃതർ പ്രതികരിച്ചിട്ടുണ്ട്. തങ്ങൾ […]

ടൂറിസ്റ്റ് ബസുകൾക്ക് കണ്ടകശനി, ട്രാൻസ്പോർട്ടിന് അധിക വരുമാനം,​വിവാഹ, വിനോദയാത്രകൾക്ക് ബുക്കിംഗ് വർദ്ധിച്ചു.ബസ് ഉടമകളും തൊഴിലാളികളും പട്ടിണിയിൽ,പലരും ആത്മഹത്യയുടെ വക്കിൽ.

വടക്കഞ്ചേരി വാഹനാപകടത്തെത്തുടർന്ന് ടൂറിസ്റ്റ് ബസുകളുടെ ശബ്ദ, വെളിച്ച സംവിധാനങ്ങൾ ഉൾപ്പെടെ എക്സ്ട്രാ ഫിറ്റിംഗുകൾ അഴിച്ചുമാറ്രുകയും മോട്ടോർ വാഹന വകുപ്പ് പരിശോധന കടുപ്പിക്കുകയും ചെയ്തത് നേട്ടമായത് കെ.എസ്.ആർ.ടി.സിക്ക്. വിവാഹ, വിനോദയാത്രകൾക്ക് പലരും കെ.എസ്.ആർ.ടി.സിയുടെ സ്കാനിയ, ലോ ഫ്ലോർ എ.സി ബസുകളടക്കം ബുക്ക് ചെയ്തു തുടങ്ങി. കഴിഞ്ഞ ഒരുമാസത്തിനിടെ ഇതിലൂടെ 18 ലക്ഷം രൂപയുടെ വരുമാനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയ്ക്കുണ്ടായി. ഈ കാലയളവിൽ 63 ബസുകളാണ് മിനിമം വാടക നിരക്കിൽ സ്പെഷ്യൽ സർവീസിന് നൽകിയത്. കൊല്ലം എഴുകോൺ പൊരിക്കൽ സ്വദേശിയായ ബംഗളൂരുവിലെ ഐ.ടി ജീവനക്കാരൻ ഹേമന്തിന്റെ വിവാഹത്തിന് […]

ടിക്കറ്റ് കൊടുത്ത വനിതാ കണ്ടക്ടറുടെ കയ്യിൽ പിടിച്ചു,യാത്രക്കാരെ അസഭ്യം പറഞ്ഞു,കെ എസ ആർ ടി സി യാത്രക്കാരനെ നാട്ടുകാർ പഞ്ഞിക്കിട്ടു …

സംഭവം കൊല്ലം ഏഴുകോണിൽ വനിതാ കണ്ടക്ടർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ കെ.എസ്.ആർ.ടി.സി യാത്രക്കാരന് മർദ്ദനം. കെ.എസ്.ആർ.ടി.സി ഡ്രൈവർ യാത്രാക്കാരന്‍റെ കരണത്തടിച്ചു. പിന്നാലെനാട്ടുകാരും യാത്രക്കാരന്‍റെ കരണത്തടിച്ചു. യാത്രാക്കാരന് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ലെന്ന് പൊലീസ് വിശദീകരണം നൽകി. ടിക്കറ്റ് നൽകിയപ്പോൾ ഇയാൾ വനിതാ കണ്ടക്ടരുടെ കൈയിൽ പിടിക്കുകയും യാത്രക്കാർക്ക് നേരെ അസഭ്യം പറയുകയും ചെയ്തു. ശേഷം ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വച്ചു. പിന്നാലെ ഡ്രൈവറും യാത്രക്കാരും ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു.

ആരുപറഞ്ഞു ആനവണ്ടിയിലെ ആളുകൾ മനുഷ്യത്വം ഇല്ലാത്തവരെന്ന് ….‘ശേഷം ബെല്ലടിക്കാൻ മറന്ന പോലെ ആ കുട്ടി നടന്ന് നീങ്ങുന്നതും നോക്കി അവർ കുറച്ച് നേരമങ്ങനെ ഇരുന്നു’; ഇങ്ങനെയുമുണ്ട് കെഎസ് ആർടിസി ജീവനക്കാർ; ഹൃദയം തൊട്ടൊരു കുറിപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെഎസ്ആർടിസി ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ചുള്ള വാർത്തകളാണ് ചുറ്റും. വിദ്യാർത്ഥിനിയുടെ മുന്നിലിട്ട് സ്വന്തം അച്ഛനെ കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ കാണാൻ സാധിക്കില്ല. ഒരു വിങ്ങലവശേഷിപ്പിച്ചാകും ബസിൽ നിന്ന് ഇറങ്ങടിയെന്ന ചിറയൻകീഴിലെ വനിതാ കണ്ടക്ടറുടെ ആക്രോശവും നാം കണ്ടിരിക്കുക….ഇതിനിടെ ഒരു കെഎസ്ആർടിസി വനിതാ കണ്ടക്ടറുടെ കരുതലിനെ കുറിച്ചും സ്‌നേഹത്തെ കുറിച്ചും തുറന്നെഴുതികയാണ് മാധ്യമ പ്രവർത്തകനായ മഹേഷ് ജോൺ മാത്യു. ഇങ്ങനെയുമുണ്ട് കെഎസ് ആർടിസി ജീവനക്കാർ എന്ന് സമൂഹത്തോട് വിളിച്ചു പറയുകയാണ് ഈ കുറിപ്പ്. […]

7 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം കെ.എസ്.ആര്‍.ടി.സി കേരളത്തിന് സ്വന്തമായെങ്കിലും ഡൊമൈനിന്റെ കാര്യത്തില്‍ പരിഹാരമായില്ല; കര്‍ണാടകയുമായി തുറന്ന പോരാട്ടത്തിനില്ലെങ്കിലും ഡൊമൈന്‍ വിട്ട് നല്‍കില്ലെന്ന് കേരളം; ഓണ്‍ലൈനില്‍ കൂടിയുള്ള ബിസിനസ് നടത്താതെ കെ.എസ്.ആര്‍.ടി.സിക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്ന് സിഎംഡി ബിജുപ്രഭാകര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നീണ്ട ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം കെ.എസ്.ആര്‍.ടി.സി എന്ന പേരും, ലോഗോയും, ആനവണ്ടിയും അംഗീകരിച്ച് ലഭിച്ചതിന് പിന്നാലെ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ടുമായി തുറന്ന പോരാട്ടത്തിനില്ലെന്ന് കെ.എസ്.ആര്‍.ടി.സി. എന്നാല്‍ ഡൊമൈന്റെ കാര്യത്തില്‍ വിട്ടുവീഴച്ച ചെയ്യില്ലെന്നും സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു. ഈ വിഷയം ഇരുസംസ്ഥനങ്ങള്‍ തമ്മില്‍ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കിരിന്റെയും കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം. ഒരു സ്പര്‍ദ്ധയ്ക്കും ഇടവരാതെ സെക്രട്ടറിമാര്‍ തലത്തിലും, ആവശ്യമെങ്കില്‍ മന്ത്രിമാര്‍ തലത്തിലും ചര്‍ച്ച നടത്തും. ഈ വിവരം ഔദ്യോഗികമായി കര്‍ണാടകയെ അറിയിക്കും. കെ.എസ്.ആര്‍.ടി.സി എന്ന ഡൊമയിന്റെ പേര് കര്‍ണാടക […]

ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല, കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് യാത്രക്കാരൻ എറിഞ്ഞു പൊട്ടിച്ചു ; ബസ് ജീവനക്കാർ പൊലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ പൊന്നാനി: ആവശ്യപ്പെട്ട സ്ഥലത്തു ബസ് നിർത്താത്തതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് യാത്രക്കാരൻ കല്ലുകൊണ്ട് എറിഞ്ഞു പൊട്ടി. പാലപ്പെട്ടി സ്വാമിപ്പടിയിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലെ ചില്ലാണ് ആവശ്യപ്പെട്ട സ്ഥലത്ത് നിർത്തിയില്ലെന്ന് ആരോപിച്ച് ബസിൽ നിന്നും ഇറങ്ങിയതിനുശേഷം യാത്രക്കാരൻ കല്ലുകൊണ്ട് എറിഞ്ഞു തകർത്തത്. കല്ല് എറിഞ്ഞതിന് ശേഷം ഇയാൾ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പൊന്നാനി-ചാവക്കാട് ദേശീയ പാതയിലെ പുതിയിരുത്തിയിൽ ഇറങ്ങാൻ യാത്രക്കാരൻ ആവശ്യപ്പെട്ടെങ്കിലും ബസിന് ഇവിടെ സ്റ്റോപ്പ് ഇല്ലായിരുന്നു. […]

വിദ്യാർത്ഥികളുടെ കയ്യങ്കളി കെഎസ്‌ആര്‍ടിസി സ്റ്റാൻഡിൽ ; ഡിപ്പോയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും പൊലീസ് ഇല്ല ; സംഘർഷം പരിഹരിച്ചത് ജീവനക്കാരും യാത്രക്കാരും ചേർന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി. പാരലല്‍ കോളജിലെയും,സ്കൂളിലെയും ഇരുപതോളം വിദ്യാര്‍ഥികളാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. അസഭ്യം വിളികളുമായി കുട്ടികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോള്‍ യാത്രക്കാര്‍ക്ക് കാഴ്ചക്കാരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഒട്ടേറെ സ്ത്രീകളും കുട്ടികളും സംഘർഷത്തിനിടയിൽ പെട്ടത് പരിഭ്രാന്തി പരത്തി. ഡിപ്പോയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പൊലീസ് ഉണ്ടാകാറില്ല. മുന്‍പ് ഇവിടെ വനിത പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും ഇല്ല. പൊലീസിനെ നിയോഗിച്ച്‌ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ അടിപിടി പലപ്പോഴും പൊലീസിനെ തങ്ങള്‍ അറിയിച്ചിട്ടും […]