ഉദ്യോഗസ്ഥ മേലാളന്മാർ അറിയുന്നില്ല കെഎസ്ആർടിസി ബസുകളിൽ യാത്രചെയ്യുന്ന സാധാരണക്കാരന്റെ ഗതികേട് ; എന്നു മാറും ഈ ദുരിതം ?

സ്വന്തം ലേഖിക തിരുവനന്തപുരം : സർക്കാർ ബോർഡ് വച്ച വാഹനങ്ങളിലും വിമാനങ്ങളിലും സ്ഥിരം യാത്ര നടത്തുന്ന ഉദ്യോഗസ്ഥ മേലാളന്മർക്ക് കെഎസ്ആർടിസി ബസുകളിൽ യാത്രചെയ്യുന്ന സാധാരണക്കാരൻ നേരിടുന്ന ദുരിതം മനസിലാകണമെന്നില്ല. ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ സംസ്ഥാനത്ത് ട്രാൻസ്‌പോർട്ട് കോർപറേഷൻ എന്നും പ്രതിസന്ധിയിലാണ്. ഒരു കാലത്തും അത് മാറാനും പോകുന്നില്ല. ഏറ്റവും ഒടുവിൽ ഡ്രൈവർമാരില്ലാത്തതു കാരണം കൂട്ടത്തോടെ സർവീസുകൾ മുടക്കേണ്ടിവരുന്ന അസാധാരണ സ്ഥിതിവിശേഷമാണ് കോർപറേഷനിൽ ഇപ്പോൾ നിലനിൽക്കുന്നത്. തൊഴിലില്ലാത്തവരുടെ നാടായ സംസ്ഥാനത്ത് ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തതാണ് ഇപ്പോൾ കെഎസ്ആർടിസിയും ജനങ്ങളും നേരിടുന്ന പ്രശ്‌നം. ബസ് ഓടിച്ചുകൊണ്ടിരുന്ന രണ്ടായിരത്തിലധികം താത്കാലികക്കാരെ […]

ഹെൽമറ്റ് ധരിച്ചെത്തി കെഎസ്ആർടിസി ബസിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു

സ്വന്തം ലേഖിക തിരുവനന്തപുരം: കെഎസ്ആർടിസി ബസിന് നേരെ അജ്ഞാതന്റെ കല്ലേറ്. കിഴക്കേക്കോട്ടയിൽ നിന്നും പാപ്പാൻചാണിയിലേക്ക് പോയ ബസിന്റെ ചില്ലുകൾ തിരുവല്ലത്തിനടുത്തുവച്ച് അജ്ഞാതൻ കല്ലേറിഞ്ഞ് തകർക്കുകയായിരുന്നു. ബുള്ളറ്റിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആളാണ് ബസിന്റെ മുന്നിലും പിറകിലും ഉള്ള ചില്ലുകൾ കല്ലേറിഞ്ഞു തകർത്തത്. ആർക്കും പരിക്ക് ഉണ്ടായിട്ടില്ല. തുടർന്ന് സർവീസ് നിർത്തിവച്ച ബസ് യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റിവിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.