Spread the love

തിരുവനന്തപുരം: സിംഗിൾ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയ പാറശാല ഡിപ്പോയുടെ വരുമാനത്തിൽ വൻ വർധനയെന്ന് കെഎസ്ആർടിസി. ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ ഹർജിയിലാണ് കെഎസ്ആർടിസി ഹെെക്കോടതിയിൽ വിശദീകരണം നൽകിയത്. ദിവസേന 80,000-90,000 രൂപ വരെ വർധിച്ചതായി കെഎസ്ആർടിസി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരിഷ്കരണം നടപ്പിലാക്കിയത്.

video
play-sharp-fill

അടുത്ത ഘട്ടത്തിൽ മറ്റു ഡിപ്പോകളിലേക്കും ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയത് സർക്കാർ നിർദേശ പ്രകാരമാണെന്നും ഇതുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കെഎസ്ആർടിസി കോടതിയിൽ അറിയിച്ചു. ആഴ്ചയിൽ ആറ് ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ആണ് നടപ്പിലാക്കിയത്.