കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കുന്നതിൽ സ്ഥിരമായ സ്കീം വേണം; സ്വയം പര്യാപ്തത കൈവരിക്കുന്നത് വരെ സർക്കാർ സഹായം തുടരണം : ഹൈക്കോടതി
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കുന്നതിൽ സ്ഥിരമായ സ്കീം വേണമെന്ന് ഹൈക്കോടതി. കെ.എസ്.ആർ.ടി.സിക്ക് പെട്ടെന്ന് സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്ന് കരുതുന്നില്ല. അതിനാൽ സർക്കാർ സഹായം തുടരേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
കെ.എസ്.ആർ ടി സി യുടെ ആസ്തികളുടെ കണക്കെടുക്കണമെന്ന നിർദേശത്തിൽ സർക്കാർ നടപടി ഉണ്ടാകാത്തതിൽ കോടതി വിമർശനം രേഖപ്പെടുത്തി. കോടതി നിശ്ചയിച്ച സമയത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.
ഇത് സംബന്ധിച്ച് സ്ഥിരം നയം രൂപീകരിക്കാൻ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി അടുത്ത മാസം 19 ലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :