മാണി സാറിനോട് എൽ.ഡി.എഫ് ചെയ്ത ക്രൂരത ജോസ് കെ.മാണി മറന്നാലും ജനങ്ങൾ മറക്കില്ല ; പുതുപ്പള്ളി എന്നും തനിക്കൊപ്പമാണെന്ന് ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം : മാണി സാറിനെ കേരളം സ്‌നേഹിച്ചിരുന്നു. കെ.എം മാണിയോട് എൽ.ഡി.എഫ് ചെയ്ത ക്രൂരത ജോസ് കെ.മാണി മറന്നാലും ജനങ്ങൾ മറക്കില്ലെന്ന് ഉമ്മൻ ചാണ്ടി. അർഹിക്കാത്ത രാജ്യസഭാ സീറ്റ് നൽകിയതിനാണോ ജോസ് പിന്നിൽ നിന്നും കുത്തിയതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർവേകൾ ഗുണം ചെയ്‌തെന്നും ഇതോടെ യുഡിഎഫ് അണികൾ ഉണർന്നെന്നും കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി വ്യക്തമാക്കി. സ്ഥാനാർഥി നിർണയം നല്ല നിലയിൽ പൂർത്തിയാക്കാൻ യുഡിഎഫിന് കഴിഞ്ഞു. ഇത്തവണ പുതുമുഖങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതന്നും ജനങ്ങളുടെ ക്ഷേമം മുന്നിൽ കണ്ടുള്ള പ്രകടന […]

കെ.എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എം പിടിച്ചെടുക്കുവാനും പാലാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും കോണ്‍ഗ്രസ് സഹായിച്ചു; ജോസഫിന്റെ വിവാദ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുമ്പോള്‍

സ്വന്തം ലേഖകന്‍ കോട്ടയം: കെ.എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എം പിടിച്ചെടുക്കുവാനും പാലാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും കോണ്‍ഗ്രസ് സഹായിച്ചുവെന്ന ജോസഫിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ഇതില്‍ ഒന്നാമത്തേത് ഉപതെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കള്‍ ആരും തന്നോട് രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കണം എന്ന് ആവശ്യപ്പെട്ടില്ല എന്നാണ് ഒരു വെളിപ്പെടുത്തല്‍. രണ്ട് പാലാ ഉപതെരഞ്ഞെടുപ്പില്‍ തന്റെയും കോണ്‍ഗ്രസിലെ പ്രബലമായ ഒരു വിഭാഗത്തിന്റെയും പിന്തുണ മാണി സി കാപ്പന് ആയിരുന്നു എന്നതാണ്. കേരള കോണ്‍ഗ്രസ് എം ഇല്ലാതാക്കി ജോസ് കെ മാണിയെ ഈ പരാജയം വഴി […]

മാണിസാർ ഇനി പാലായിൽ പ്രഖ്യാപിക്കാൻ ഭ്രാന്താശുപത്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ…! മാണിസാർ പാലായേയും പാലാ മാണിസാറിനെയും സ്‌നേഹിച്ചിരുന്നു : ഡോ.ശൂരനാട് രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : കേരളം കണ്ട മികച്ച ധനകാര്യ മന്ത്രിമാരിൽ കെ.എം. മാണിയുടെ വേർപാടിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. വേർപാടിന്റെ ഒന്നാം വാർഷികദിനത്തിൽ കെ.എം മാണിയെ അനുസ്മരിക്കുകയാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ. പ്രളയാനന്തര കേരളത്തിന് വേണ്ടിയിരുന്നത് മാണിസാറിനെ പോലെ കർമശേഷിയും കാര്യ പ്രാപ്തിയും ഉള്ള ധനകാര്യ മന്ത്രിയെ ആയിരുന്നുവെന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഡോ.ശൂരനാട് രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം മാണി സാർ ഓർമയായിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്.കേരളം കണ്ട ഏറ്റവും മികച്ച ധനകാര്യ മന്ത്രിയായിരുന്നു […]

കൊറോണ വൈറസ് ബാധ : കെ.എം മാണി സ്മൃതിസംഗമം മാറ്റിവെച്ചു

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് 19 ബാധയെത്തുടർന്നുള്ള പ്രത്യേക സാഹചര്യത്തിൽ കേരളാ കോൺഗ്രസ്സ് (എം) ഏപ്രിൽ 29 ന് കോട്ടയത്ത് നെഹ്‌റു സ്റ്റേഡിയത്തത്തിൽ നടത്താനിരുന്ന കെ.എം മാണി സ്മൃതി സംഗമം മാറ്റിവെച്ചതായി സംസ്ഥാന സംഘാടക സമിതി ചെയർമാൻ ജോസ് കെ.മാണി എം.പിയും, കൺവീനർ റോഷി അഗസ്റ്റിൻ എം.എൽ.എയും അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഈ മഹാവിപത്തിനെ മറികടക്കാൻ ഒരു മനസ്സായി കേരളമാകെ പ്രവർത്തിക്കേണ്ട ഒരു ഘട്ടമാണിത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ സ്വയംപാലിച്ചുക്കൊണ്ടും മറ്റുള്ളവർ അത് പാലിക്കുന്നു എന്ന് ഉറപ്പുവരുത്തിക്കൊണ്ടും ഓരോ […]

അങ്ങനെ പലതും ജോസ്.കെ.മാണി അറിയുന്നില്ല ; കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് പി.ജെ ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: അങ്ങനെ പലതും ജോസ്.കെ.മാണി അറിയുന്നില്ലെന്ന് കേരളാ കോൺഗ്രസ് പി.ജെ ജോസഫ്. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് േസംസാരിക്കുകയായിരുന്നു പി.ജെ ജോസഫ്. രണ്ട് പാർട്ടികളുടേയും നേതൃയോഗം കോട്ടയത്ത് ചേരുന്നുണ്ട്. പ്രഖ്യാപനം ലയന ചർച്ചക്ക് ശേഷം മാത്രമേ ഉണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ലയനത്തെ കുറിച്ച് അറിയില്ലെന്ന ജോസ് കെ.മാണിയുടെ പ്രസ്ഥാനയ്ക്ക് അങ്ങനെ പലതും അറിയുന്നില്ലെന്നായിരുന്നു പിജെ ജോസഫിന്റെ മറുപടി. അതേസമയം എൽഡിഎഫുമായി ചർച്ചകൾ നടക്കുന്നു എന്ന ആരോപണം ജോസ്.എം.മാണി നിഷേധിച്ചിരുന്നു. കേരളാ കോൺഗ്രസ് എന്നും യുഡിഎഫിന് […]

ആദർശ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണിസാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചുകോടി : കെ.എം മാണിയുടെ സ്മാരകം പണിയാൻ അഞ്ച് കോടി രൂപ മാറ്റിവെച്ചതിൽ പരിഹസിച്ച് അഡ്വ.ജയശങ്കർ രംഗത്ത്

സ്വന്തം ലേഖിക കോട്ടയം : ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ മുൻ ധനകാര്യമന്ത്രി കെ.മാണിയുടെ സ്മാരകം പണിയുന്നിതനായി അഞ്ചുകോടി രൂപ മാറ്റി വച്ചതിൽ പരിഹാസിച്ച് അഡ്വ ജയശങ്കർ രംഗത്ത്. അന്തരിച്ച ആദർശ രാഷ്ട്രീയത്തിന്റെ അപ്പൊസ്‌തോലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണി സാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചു കോടി രൂപ മാറ്റിവെച്ചു, നോട്ടെണ്ണുന്ന മെഷീന് നികുതിയിളവും പ്രഖ്യാപിക്കാമെന്നാണ് ജയശങ്കർ ഫെയ്‌സ്ബുക്കിൽ കുറിച്ചത് അഡ്വ.ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്, കടുത്ത നിയന്ത്രണങ്ങൾ കൂടിയേ തീരൂ; എന്നാലും ആദരിക്കേണ്ടവരെ ആദരിക്കാതെ വയ്യ. […]

ബജറ്റ് പ്രമാണി, കെ.എം മാണിയുടെ സ്മാരക മന്ദിരം നിർമ്മിക്കുന്നതിന് അഞ്ച് കോടി ; പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ മന്ത്രി കെ.എം മാണിയ്ക്ക് ആദരവ്. ബജറ്റ് പ്രമാണി കെ എം മാണിയുടെ സ്മാരക മന്ദിരം നിർമ്മിക്കുന്നതിന് അഞ്ച് കോടി. പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. ഇതിനുപുറമെ പൊന്നാനിയിൽ ഇ കെ ഇമ്പിച്ചിബാവയുടെ വീട് സ്മാരകമായി ഏറ്റെടുക്കുന്നതിന് അഞ്ചുകോടി മാറ്റിവച്ചു. ഉണ്ണായിവാര്യർ സാംസ്‌കാരിക നിലയത്തിന് ഒരുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്. യേശുദാസ് ഡിജിറ്റൽ ലൈബ്രറി നിർമ്മിക്കാൻ എഴുപത്തിയഞ്ച് ലക്ഷം. കോവളവും ബേക്കലുമായി ബന്ധിപ്പിച്ചു കൊണ്ടുളള ജലപാതയും ഈ വർഷം യാഥാർത്ഥ്യമാക്കും. ഇതിനായി മാത്രം 682 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി തോമസ് […]