play-sharp-fill
കൊറോണ വൈറസ് ബാധ : കെ.എം മാണി സ്മൃതിസംഗമം മാറ്റിവെച്ചു

കൊറോണ വൈറസ് ബാധ : കെ.എം മാണി സ്മൃതിസംഗമം മാറ്റിവെച്ചു

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡ് 19 ബാധയെത്തുടർന്നുള്ള പ്രത്യേക സാഹചര്യത്തിൽ കേരളാ കോൺഗ്രസ്സ് (എം) ഏപ്രിൽ 29 ന് കോട്ടയത്ത് നെഹ്‌റു സ്റ്റേഡിയത്തത്തിൽ നടത്താനിരുന്ന കെ.എം മാണി സ്മൃതി സംഗമം മാറ്റിവെച്ചതായി സംസ്ഥാന സംഘാടക സമിതി ചെയർമാൻ ജോസ് കെ.മാണി എം.പിയും, കൺവീനർ റോഷി അഗസ്റ്റിൻ എം.എൽ.എയും അറിയിച്ചു.


പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഈ മഹാവിപത്തിനെ മറികടക്കാൻ ഒരു മനസ്സായി കേരളമാകെ പ്രവർത്തിക്കേണ്ട ഒരു ഘട്ടമാണിത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ സ്വയംപാലിച്ചുക്കൊണ്ടും മറ്റുള്ളവർ അത് പാലിക്കുന്നു എന്ന് ഉറപ്പുവരുത്തിക്കൊണ്ടും ഓരോ പാർട്ടി പ്രവർത്തകനും സ്വയം ആരോഗ്യ പ്രവർത്തകനായി മാറേണ്ട സമയമാണിത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണിനെത്തുടർന്ന് അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നാട്ടിലുണ്ടാകുന്നത്. കിടപ്പ് രോഗികൾ, അഗതികൾ, വരുമാനമാർഗ്ഗം ഇല്ലാത്ത സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർ തുടങ്ങിയവർക്ക് സഹായം എത്തിക്കുക എന്നത് നമ്മുടെ ചുമതലയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻകൈയ്യെടുക്കാൻ മുഴുവൻ പാർട്ടി ഘടകങ്ങളോടും, പോഷക സംഘടനകളോടും പ്രത്യേകം അഭ്യർത്ഥിക്കുന്നു. എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് ഈ മഹാവ്യാധിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ അതിജാഗ്രതയോടെ അണിനിരക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും അറിയിച്ചു.