ബജറ്റ് പ്രമാണി, കെ.എം മാണിയുടെ സ്മാരക മന്ദിരം നിർമ്മിക്കുന്നതിന് അഞ്ച് കോടി ; പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുൻ മന്ത്രി കെ.എം മാണിയ്ക്ക് ആദരവ്. ബജറ്റ് പ്രമാണി കെ എം മാണിയുടെ സ്മാരക മന്ദിരം നിർമ്മിക്കുന്നതിന് അഞ്ച് കോടി. പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. ഇതിനുപുറമെ പൊന്നാനിയിൽ ഇ കെ ഇമ്പിച്ചിബാവയുടെ വീട് സ്മാരകമായി ഏറ്റെടുക്കുന്നതിന് അഞ്ചുകോടി മാറ്റിവച്ചു. ഉണ്ണായിവാര്യർ സാംസ്‌കാരിക നിലയത്തിന് ഒരുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്. യേശുദാസ് ഡിജിറ്റൽ ലൈബ്രറി നിർമ്മിക്കാൻ എഴുപത്തിയഞ്ച് ലക്ഷം.
കോവളവും ബേക്കലുമായി ബന്ധിപ്പിച്ചു കൊണ്ടുളള ജലപാതയും ഈ വർഷം യാഥാർത്ഥ്യമാക്കും. ഇതിനായി മാത്രം 682 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.സംസ്ഥാനത്ത് അതിവേഗം വളരുന്ന നഗരമായ കൊച്ചിയുടെ സമഗ്ര വികസനത്തിന് 6000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഗതാഗത വികസനത്തിന് മാത്രം 239 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
Third Eye News Live
0
Tags :