കോൺഗ്രസ് നേതൃത്വം പറഞ്ഞാൽ പിണറായിക്കെതിരെ മത്സരിക്കും ; സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ്

സ്വന്തം ലേഖകൻ മട്ടന്നൂർ: കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ പിണറായി വിജയനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് സി.പി.എം. പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ്. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്നും ഇതുവരെ നിർദ്ദേശങ്ങളൊന്നും വന്നിട്ടില്ലെന്നും മുഹമ്മദ് വ്യക്തമാക്കി. പിണറായി വിജയനെതിരെ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുമെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു. ധർമടത്തോ തലശ്ശേരിയിലോ പാർട്ടി പറഞ്ഞാൽ താനോ തന്റെ കുടുംബത്തിൽ നിന്നുള്ളവരോ എവിടെ വേണമെങ്കിലും മത്സരിക്കാൻ തയ്യാറാണ്. അതേസമയം മത്സരിക്കണമെന്ന ആവശ്യം ഇതുവരെ ഉയർന്നിട്ടില്ല. തീരുമാനം പാർട്ടിയുടേതാണെന്നും ഭരണത്തുടർച്ചയുണ്ടായാൽ തനിക്ക് നീതി […]

കാപ്പൻ യു.ഡി.എഫിലേക്ക്…..! എൽ.ഡി.എഫ് നീതികേട് കാണിച്ചു ; പാലായിലെ ജനങ്ങൾ എനിക്കൊപ്പം നിൽക്കുമെന്നും മാണി.സി.കാപ്പൻ

സ്വന്തം ലേഖകൻ കോട്ടയം: ദിവസങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഒടുവിൽ പ്രഖ്യാപനം. താനും തന്റെ കൂടെയുള്ളവരും ഇടതുമുന്നണി വിടുകയാണെന്ന് മാണി.സി കാപ്പൻ വ്യക്തമാക്കി. എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കാണ് കാപ്പൻ ചുവട് മാറുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കില്ലെന്നും, ഘടകകക്ഷിയായിട്ടായിരിക്കും യുഡിഎഫിൽ എത്തുകയെന്നും മാണി സി കാപ്പൻ അറിയിച്ചു. ‘എൽ ഡി എഫ് നീതികേട് കാണിച്ചു. പാലായിലെ ജനങ്ങൾ എനിക്കൊപ്പം നിൽക്കും. ‘ മാണി സി കാപ്പൻ പറഞ്ഞു. കേന്ദ്ര നേതൃത്വം കൈവിട്ടിട്ടില്ലെന്നും, ഒപ്പം പുതിയ പാർട്ടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫിലേക്ക് എത്തുന്നതിന് മുന്നോടിയായി […]

മേജർ ട്വിസ്റ്റ്…! കോൺഗ്രസിലേക്ക് ചുവടുമാറാനൊരുങ്ങി മേജർ രവി ; പുതിയ നീക്കം നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ

സ്വന്തം ലേഖകൻ കൊച്ചി: കോൺഗ്രസിലേക്ക് ചുവടുമാറാനൊരുങ്ങി മേജർ രവി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെ പി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മേജർ രവി കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്. കോൺഗ്രസിലേക്ക് എത്തുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളം യാത്ര തൃപ്പൂണിത്തുറയിൽ എത്തുമ്പോൾ സ്വീകരിക്കാൻ മേജർ രവിയും ഉണ്ടാകും. തന്നെ ജാഥയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ക്ഷണം സ്വീകരിച്ച് പങ്കെടുക്കുമെന്നും മേജർ രവി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് കോൺഗ്രസ് പ്രവേശത്തെക്കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞത്. ‘മേജർ രവി വിളിച്ചിരുന്നു. […]

മത്സരിക്കാൻ ‘കൈപ്പത്തി’വേണ്ട…! എന്ത് വന്നാലും പാലാ വിട്ടു കൊടുക്കില്ല, പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭാ തെരഞ്ഞടുപ്പിൽ പാലായിൽ തന്നെ മത്സരിക്കുമെന്ന് നിലപാടിൽ ഉറച്ച് മാണി സി.കാപ്പൻ. തെരഞ്ഞടുപ്പിൽ പാലാ സീറ്റ് എന്ത് വന്നാലും വിട്ടുകൊടുക്കില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി. എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരദ് പവാറിനോട് നിലവിലെ സംസ്ഥാനത്തെ സാഹചര്യം വിവരിച്ചതായും അദ്ദേഹം അനുഭാവപൂർണമായ നിലപാടാണ് കൈക്കൊണ്ടതെന്നും കാപ്പൻ വ്യക്തമാക്കി. കേരളത്തിന്റെ ചുമതലയുളള പ്രഫുൽ പട്ടേൽ നിലവിൽ ദോഹയിലാണ്. പട്ടേൽ തിരികെയെത്തിയ ശേഷം ശരദ്പവാറും അദ്ദേഹവുമായി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച […]

കേരളം വിഷുവിന് മുൻപ് പോളിംഗ് ബൂത്തിലേക്ക് ; 18 ദിവസത്തിനകം പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ വിഷുവിന് മുൻപായി നിയമ സഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ പതിനഞ്ചിന് മുൻപായി തിരഞ്ഞെടുപ്പ് നടത്തി മേയ് പകുതിയോടെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്താവുന്ന തരത്തിലുള്ള ക്രിമീകരണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്ന തരത്തിലുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. ഇതിന്റെ പ്രാരംഭ നടപടികളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കടന്നുവെന്ന് കമ്മീഷണർ വൃത്തങ്ങൾ വ്യക്തമാക്കി. ക്രമീകരണങ്ങളുടേയും മുന്നൊരുക്കങ്ങളുടേയും ഭാഗമായി കമ്മീഷൻ അംഗങ്ങൾ കേരളം അടക്കമുളള സംസ്ഥാനങ്ങൾ സന്ദർശിക്കും.ഇതിനുശേഷം ശനിയാഴ്ചയാകും മുഖ്യതിരഞ്ഞെടുപ്പ് […]

കോട്ടയത്ത് കോൺഗ്രസിനെതിരെ അരയും തലയും മുറുക്കി സി.പി.എം : ജില്ലയിലെ പാർട്ടിയുടെ ഏക എം.എൽ.എ സുരേഷ് കുറുപ്പിനെ ഏറ്റുമാനൂരിൽ നിന്നും കോട്ടയത്തേക്ക് മാറ്റിയേക്കുമെന്ന് സൂചന ; ഉമ്മൻചാണ്ടിയെ നേരിടാൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം രാധാകൃഷ്ണന്റെ പേര് സജീവ പരിഗണനയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കോൺഗ്രസിനെതിരെ അരയും തലയും മുരുക്കി സിപിഎം. കോട്ടയം ജില്ലയിലെ സിപിഎമ്മിന്റെ ഏക എംഎൽഎയായ സുരേഷ്‌കുറുപ്പിനെ ഏറ്റുമാനൂരിൽനിന്ന് കോട്ടയത്തേക്ക് മാറ്റിയേക്കുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ഏറ്റുമാനൂരിലാവട്ടെ ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെ പേര് പാർട്ടിയിൽ സജീവമാണ്. എന്നാൽ രണ്ടു തവണ ഏറ്റുമാനൂരിൽ വിജയിച്ച സുരേഷ്‌കുറുപ്പിന് ഒരു ടേം കൂടി നൽകണമെന്ന അഭിപ്രായവും സിപിഎമ്മിൽ വ്യാപകമായി ഉയർന്നുവന്നിട്ടുണ്ട്. സുരേഷ് കുറുപ്പ് കോട്ടയത്തു മത്സരിച്ചാൽ കോട്ടയം സീറ്റ് പിടിച്ചെടുക്കാമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഏറ്റുമാനൂർ മണ്ഡലം മാറി മത്സരിക്കുന്നതിനോട് സുരേഷ്‌കുറുപ്പ് അനുകൂല നിലപാട് […]

തെരഞ്ഞെടുപ്പിൽ കുഞ്ഞൂഞ്ഞും ചെന്നിത്തലയും മത്സരിക്കും..! വിജയിച്ചാൽ മുഖ്യമന്ത്രി ആരെന്ന തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം മാത്രം ; പ്രചാരണത്തിനായി ഹൈക്കമാൻഡിൽ നിന്നും എ.കെ ആന്റണി ഉൾപ്പടെയുള്ള നേതാക്കൾ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും മത്സരിക്കും. ഉമ്മൻചാണ്ടി കൂടി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഇതോടെ ഇത്തവണ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മത്സരിക്കാൻ രംഗത്ത് ഉണ്ടാവും. എന്നാൽ മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നും ആണ് ഹൈക്കമാൻഡ് തീരുമാനം.രമേശ് ചെന്നിത്തല മാത്രം മത്സരിക്കുമെന്നും ഉമ്മൻചാണ്ടിയുടെ സീറ്റ് മകന് നൽകുമെന്നും ഉൾപ്പടെയുളള അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഉമ്മൻചാണ്ടി കൂടി മത്സരിച്ചേ മതിയാകൂ എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേരുകയായിരുന്നു. എന്നാൽ തത്ക്കാലം നേതാവ് ആരാണെന്ന ധാരണ വേണ്ട. രണ്ട് […]

ഇടതുമുന്നണിയ്ക്ക് ഭരണത്തുടർച്ച ഉണ്ടായാൽ ജോസ് കെ.മാണി ആവശ്യപ്പെടുക ഒന്നിലധികം മന്ത്രിസ്ഥാനങ്ങൾ ; എൽ.ഡി.എഫിൽ തക്കോൽ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ.മാണി : ജോസ് കെ.മാണി രാജ്യസഭാംഗത്വം ഇന്ന് രാജിവയ്ക്കും

സ്വന്തം ലേഖകൻ കോട്ടയം : ഇടതുമുന്നണിയിലേക്ക് ചേക്കേറിയതോടെ പാർട്ടിയിയ താക്കോൽ സ്ഥാനമാണ് ജോസ്.കെ.മാണി ലക്ഷ്യമിടുന്നത്. എൽഡിഎഫിന് ഭരണതുടർച്ച ഉണ്ടായാൽ ഒന്നിലധികം മന്ത്രിപദവികളായിരിക്കും ആവശ്യപ്പെടുക.അങ്ങനെയെങ്കിൽ ധനം, റവന്യൂ, നിയമ വകുപ്പുകൾ ചോദിക്കാനാണ് കേരളാ കോൺഗ്രസ് എമ്മിന്റെ തീരുമാനം. ഇതിന് പുറമെ ജോസ് കെ. മാണിക്കും റോഷി അഗസ്റ്റ്യനുമൊപ്പം എൻ. ജയരാജിനും ക്യാബിനറ്റ് പദവി ഉറപ്പാക്കും.അഞ്ച് ബോർഡ്, കോർപറേഷൻ പദവികൾ വേണമെന്നും പാർട്ടിയിൽ പൊതു വികാരമുണ്ട്. സീറ്റ് വിഭജന ഘട്ടത്തിൽ തന്നെ പദവികൾ ഉറപ്പാക്കാനാണ് ജോസ് കെ. മാണിയുടെ നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ മുന്നോടിയായി […]

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വിവാഹവേദിയാവുന്നത് കേരള ചരിത്രത്തിൽ മൂന്നാം തവണ ; ക്ലിഫ് ഹൗസിൽ ആദ്യ വിവാഹം നടന്നത് 1955ൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹം ഏറെ ചർച്ചയ്ക്ക് വഴി തെളിച്ചിരുന്നു. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വിവാഹ വേദിയാവുന്നത് കേരള ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ്. ഇതിൽ രണ്ട് വിവാഹങ്ങൾ നടന്നത് ക്ലിഫ്ഹൗസിൽ വച്ചും ഒരെണ്ണം നടന്നത് റോസ് ഹൗസിലും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം അങ്ങനെ കേരള ചരിത്രത്തിലും ഇടം നേടുകയായിരുന്നു. ഇതുവരെ ക്ലിഫ് ഹൗസിൽ വച്ച് നടന്നത് മക്കൾ വിവാഹം […]