കോട്ടയത്ത് കോൺഗ്രസിനെതിരെ അരയും തലയും മുറുക്കി സി.പി.എം : ജില്ലയിലെ പാർട്ടിയുടെ ഏക എം.എൽ.എ സുരേഷ് കുറുപ്പിനെ ഏറ്റുമാനൂരിൽ നിന്നും കോട്ടയത്തേക്ക് മാറ്റിയേക്കുമെന്ന് സൂചന ; ഉമ്മൻചാണ്ടിയെ നേരിടാൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം രാധാകൃഷ്ണന്റെ പേര് സജീവ പരിഗണനയിൽ

കോട്ടയത്ത് കോൺഗ്രസിനെതിരെ അരയും തലയും മുറുക്കി സി.പി.എം : ജില്ലയിലെ പാർട്ടിയുടെ ഏക എം.എൽ.എ സുരേഷ് കുറുപ്പിനെ ഏറ്റുമാനൂരിൽ നിന്നും കോട്ടയത്തേക്ക് മാറ്റിയേക്കുമെന്ന് സൂചന ; ഉമ്മൻചാണ്ടിയെ നേരിടാൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം രാധാകൃഷ്ണന്റെ പേര് സജീവ പരിഗണനയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ കോൺഗ്രസിനെതിരെ അരയും തലയും മുരുക്കി സിപിഎം. കോട്ടയം ജില്ലയിലെ സിപിഎമ്മിന്റെ ഏക എംഎൽഎയായ സുരേഷ്‌കുറുപ്പിനെ ഏറ്റുമാനൂരിൽനിന്ന് കോട്ടയത്തേക്ക് മാറ്റിയേക്കുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം ഏറ്റുമാനൂരിലാവട്ടെ ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെ പേര് പാർട്ടിയിൽ സജീവമാണ്. എന്നാൽ രണ്ടു തവണ ഏറ്റുമാനൂരിൽ വിജയിച്ച സുരേഷ്‌കുറുപ്പിന് ഒരു ടേം കൂടി നൽകണമെന്ന അഭിപ്രായവും സിപിഎമ്മിൽ വ്യാപകമായി ഉയർന്നുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ് കുറുപ്പ് കോട്ടയത്തു മത്സരിച്ചാൽ കോട്ടയം സീറ്റ് പിടിച്ചെടുക്കാമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഏറ്റുമാനൂർ മണ്ഡലം മാറി മത്സരിക്കുന്നതിനോട് സുരേഷ്‌കുറുപ്പ് അനുകൂല നിലപാട് സ്വീകരിക്കാൻ സാധ്യത കുറവാണ്.

കോൺഗ്രസിന്റെ കരുത്തുറ്റ നേതാക്കളിലൊരാളായ ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എം. രാധാകൃഷ്ണന്റെ പേരാണ് സജീവമായി ചർച്ചയിലുള്ളത്. ജില്ലാ പഞ്ചായത്തിൽ മത്സരിച്ചു പരാജയപ്പെട്ട ആളാണ് കെ.എം.രാധാകൃഷ്ണൻ. എന്നാൽ ജാതിസമവാക്യങ്ങൾ രാധാകൃഷ്ണനെ പിന്തുണയ്ക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.

കഴിഞ്ഞ തവണ മത്സരിച്ച ജയ്ക് സി. തോമസ്, പരിവർത്തിത ക്രൈസ്തവ കോർപറേഷൻ ചെയർമാൻ പി.ജെ. വർഗീസ് എന്നിവരും പരിഗണനയിൽ ഉണ്ട്.