ഇടതുമുന്നണിയ്ക്ക് ഭരണത്തുടർച്ച ഉണ്ടായാൽ ജോസ് കെ.മാണി ആവശ്യപ്പെടുക ഒന്നിലധികം മന്ത്രിസ്ഥാനങ്ങൾ ; എൽ.ഡി.എഫിൽ തക്കോൽ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ.മാണി : ജോസ് കെ.മാണി രാജ്യസഭാംഗത്വം ഇന്ന് രാജിവയ്ക്കും

ഇടതുമുന്നണിയ്ക്ക് ഭരണത്തുടർച്ച ഉണ്ടായാൽ ജോസ് കെ.മാണി ആവശ്യപ്പെടുക ഒന്നിലധികം മന്ത്രിസ്ഥാനങ്ങൾ ; എൽ.ഡി.എഫിൽ തക്കോൽ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ.മാണി : ജോസ് കെ.മാണി രാജ്യസഭാംഗത്വം ഇന്ന് രാജിവയ്ക്കും

സ്വന്തം ലേഖകൻ

കോട്ടയം : ഇടതുമുന്നണിയിലേക്ക് ചേക്കേറിയതോടെ പാർട്ടിയിയ താക്കോൽ സ്ഥാനമാണ് ജോസ്.കെ.മാണി ലക്ഷ്യമിടുന്നത്. എൽഡിഎഫിന് ഭരണതുടർച്ച ഉണ്ടായാൽ ഒന്നിലധികം മന്ത്രിപദവികളായിരിക്കും ആവശ്യപ്പെടുക.അങ്ങനെയെങ്കിൽ ധനം, റവന്യൂ, നിയമ വകുപ്പുകൾ ചോദിക്കാനാണ് കേരളാ കോൺഗ്രസ് എമ്മിന്റെ തീരുമാനം.

ഇതിന് പുറമെ ജോസ് കെ. മാണിക്കും റോഷി അഗസ്റ്റ്യനുമൊപ്പം എൻ. ജയരാജിനും ക്യാബിനറ്റ് പദവി ഉറപ്പാക്കും.അഞ്ച് ബോർഡ്, കോർപറേഷൻ പദവികൾ വേണമെന്നും പാർട്ടിയിൽ പൊതു വികാരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റ് വിഭജന ഘട്ടത്തിൽ തന്നെ പദവികൾ ഉറപ്പാക്കാനാണ് ജോസ് കെ. മാണിയുടെ നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ മുന്നോടിയായി രാജ്യസഭാംഗത്വം ജോസ് കെ. മാണി ഇന്ന് രാജിവയ്ക്കും.

കെ.എം. മാണിയുടെ മരണത്തോടെയാണ് പാർട്ടി ഇടതുമുന്നണിക്കൊപ്പം എത്തിയതെങ്കിലും, ആവശ്യപ്പെടുന്നത് യുഡിഎഫ് മന്ത്രിസഭയിൽ കെ.എം. മാണി കൈകാര്യം ചെയ്ത പ്രധാന വകുപ്പുകളാണ്. 2011-2016 കാലഘട്ടത്തിൽ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയും കേരള കോൺഗ്രസ് എമ്മിന് യുഡിഎഫ് നൽകിയിരുന്നു.

അതേസമയം നിലവിൽ ധനം , നിയമ വകുപ്പുകൾ സിപിഐഎമ്മും, റവന്യൂവകുപ്പ് സിപിഐയുമാണ് കൈവശം വച്ചിട്ടുള്ളത്. എതിർപ്പുകൾ ഉണ്ടായാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം ചൂണ്ടിക്കാട്ടാനാണ് പാർട്ടിയുടെ നീക്കം.