മേജർ ട്വിസ്റ്റ്…! കോൺഗ്രസിലേക്ക് ചുവടുമാറാനൊരുങ്ങി മേജർ രവി ; പുതിയ നീക്കം നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ

മേജർ ട്വിസ്റ്റ്…! കോൺഗ്രസിലേക്ക് ചുവടുമാറാനൊരുങ്ങി മേജർ രവി ; പുതിയ നീക്കം നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ

സ്വന്തം ലേഖകൻ

കൊച്ചി: കോൺഗ്രസിലേക്ക് ചുവടുമാറാനൊരുങ്ങി മേജർ രവി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെ പി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മേജർ രവി കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്.

കോൺഗ്രസിലേക്ക് എത്തുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളം യാത്ര തൃപ്പൂണിത്തുറയിൽ എത്തുമ്പോൾ സ്വീകരിക്കാൻ മേജർ രവിയും ഉണ്ടാകും. തന്നെ ജാഥയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ക്ഷണം സ്വീകരിച്ച് പങ്കെടുക്കുമെന്നും മേജർ രവി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് കോൺഗ്രസ് പ്രവേശത്തെക്കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞത്. ‘മേജർ രവി വിളിച്ചിരുന്നു. കോൺഗ്രസിൽ ചേരുന്നുവെന്നാണ് പറഞ്ഞത്. കെ.പി.സി.സി. പ്രസിഡന്റിനേയും വിളിച്ചിരുന്നു. കൂടുതൽ ആളുകൾ കോൺഗ്രസിലേക്ക് വരുന്നതിൽ സന്തോഷം’എന്നാണ് ചെന്നിത്തലയുടെ പ്രതികരണം.

എന്നാൽ നരേന്ദ്ര മോദി ആരാധകനായി അറിയപ്പെട്ടിരുന്ന മേജർ രവിയുടെ പെട്ടെന്നുള്ള മനം മാറ്റത്തിന്റെ കാരണം വ്യക്തമല്ല. കെ.സരേന്ദ്രൻ പ്രസിഡന്റായ ശേഷം വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപം മേജർ രവിക്ക് ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറയുന്നുണ്ട്. കൂടാതെ നരേന്ദ്ര മോദി സർക്കാറിൽ നിന്നും പരിഗണന ലഭിച്ചിരുന്നില്ല.

ഇതാകാം കോൺഗ്രസിലേക്കുള്ള ചുവട് മാറ്റത്തിന് കാരണം. ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും എല്ലാവരും സ്വന്തമായി എന്തു ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നും നേരത്തെ പരസ്യമായി മേജർ രവി കുറ്റപ്പെടുത്തിയിരുന്നു.

ഇത്തവണ ബിജെപി നേതാക്കൾക്കായി എവിടെയും പ്രസംഗിക്കാൻ പോകില്ലെന്നു പറഞ്ഞതും ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി വിലയിരുത്തിയിരുന്നു.കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനുമായി മേജർ രവി ആലുവയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.