പുതുപ്പള്ളിയിൽ കോൺഗ്രസ് – ബിജെപി പ്രവർത്തകർ സിപിഎമ്മിലേക്ക് ; പാർട്ടിയിലേക്കെത്തിയത് പതിറ്റാണ്ടുകളായി കോൺഗ്രസിനും ബി.ജെ.പിയ്ക്കും ഒപ്പം നിന്ന് പ്രവർത്തിച്ചവർ

തേർഡ് ഐ ബ്യൂറോ പുതുപ്പള്ളി : പതിറ്റാണ്ടുകളായുള്ള കോൺഗ്രസ്-ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി.പ്രവർത്തകരെ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ് രക്തഹാരമണിയിച്ച് സ്വീകരിച്ചു. പരിയാരം വാർഡ് പ്രസിഡന്റും ,നാല് പതിറ്റാണ്ടായി കോൺഗ്രസ്സ് പ്രവർത്തകനുമായ ജേക്കബ് ജോസഫ്, കൊണ്‌ഗ്രെസ്സ് പ്രവർത്തകരായ ജോസിന തോമസ് ,വിനോദ് ,ജെറാർഡ് ,ജെയിംസ് മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ പ്രവർത്തകനും ബിഎംഎസ് ഭാരവാഹിയുമായ രാജപ്പൻ നായർ, പട്ടികജാതി മോർച്ച മണ്ഡലം ഭാരവാഹി സുരേഷ് ബാബു എന്നിവരാണ് കോൺഗ്രസ് ബിജെപി സംഘടനകളുടെ രാഷ്ട്രീയം ഉപേക്ഷിച്ച് […]

പാലായെ ചൊല്ലി ഇടതുമുന്നണി വിട്ട കാപ്പൻ ത്രിശങ്കുവിൽ ; എൻ.സി.കെയെ ഘടക കക്ഷിയാക്കില്ല, പകരം സഹകരിപ്പിക്കാൻ തീരുമാനവുമായി കോൺഗ്രസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പാലാ സീറ്റിനെ ചൊല്ലിയായിരുന്നു ഏറെ ചർച്ചകളും വാർത്തകലും. പാലാ സീറ്റിനെ ചൊല്ലിയാണ് മാണി സി. കാപ്പൻ ഇടതുമുന്നണി വിട്ടതും. എന്നാൽ ഇടതുമുന്നണി വിട്ട കാപ്പൻ ഇപ്പോൾ ത്രിശങ്കുവിലാണ്. എൻ.സി.പി വിട്ട് അദ്ദേഹം രൂപീകരിച്ച നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിയുടെ മുന്നണിപ്രവേശനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും യു.ഡി.എഫ്. ഇതുവരെ തയ്യാറായിട്ടില്ല. മുന്നണി പ്രവേശവും രണ്ട് സീറ്റുകളും പ്രതീക്ഷിച്ചു നിൽക്കുന്ന കാപ്പന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പാലാ സീറ്റ് കാപ്പന് നൽകിയാലും മുന്നണിപ്രവേശം ധൃതി പിടിച്ച് […]

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടി നേതാക്കൾ : സ്ഥാനമോഹികളുടെ എണ്ണം വർദ്ധിച്ചതോടെ അഞ്ചുതവണ മത്സരിച്ചവർ ഇനി കളത്തിലിറങ്ങേണ്ടെന്ന് കോൺഗ്രസിന്റെ നിർദ്ദേശം : ഉമ്മൻചാണ്ടിക്കും തിരുവഞ്ചൂരിനും ചെന്നിത്തലയ്ക്കും ഇളവ് നൽകാനും നീക്കം ; കോൺഗ്രസിൽ ഇത്തവണയും എങ്ങുമെത്താതെ യുവജനപ്രാതിനിധ്യവും വനിതാസീറ്റുകളും

സ്വന്തം ലേഖകൻ കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ് നേതാക്കൾ. കാലമെത്ര കഴിഞ്ഞിട്ടും ഈ നിയമസഭാ തെരഞ്ഞെടുപ്പിലും യുവപ്രാതിനിധ്യവും വനിതാ സീറ്റുമെല്ലാം വിദൂരമാകുന്ന കാഴ്ചയാണ് നിലവിലുള്ളത്. കോൺഗ്രസിലെ സ്ഥാനമോഹികളുടെ എണ്ണം പെരുകിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചുവട്ടം മത്സരിച്ചവർ ഇനി മത്സരിക്കാൻ ഇറങ്ങേണ്ടന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ ശുപാർശ. എന്നാൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും തിരുവഞ്ചൂരിനും മാത്രമായി ഇളവും നൽകാനാണ് നീക്കമുണ്ട്. ഈ നീക്കം നടപ്പിലായാൽ ഇത് നടപ്പിലായാൽ കെ.സിജോസഫ്, കെ.ബാബു തുടങ്ങിയവർ മത്സരിക്കാൻ ഉണ്ടാവില്ല. യുവത്വത്തിന് പ്രാധാന്യം കൊടുക്കണമെന്നാണു കോൺഗ്രസ് തെരഞ്ഞെടുപ്പ് […]

മെട്രോമാൻ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി : ഇ. ശ്രീധരൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സാധിക്കുമെന്നും കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ പത്തനംതിട്ട : ഇ. ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ബി.ജെ.പിയുടെ വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോമാൻ ഇ.ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വ്യക്തമാക്കി. ഒപ്പം കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ഇ. ശ്രീധരന്റെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന് നഷ്ടപ്പെടാൻ ഏറെയുള്ളത് കേരളത്തിലാണ് ; രാഹുൽ നിന്തീ ശീലിച്ചിട്ടുണ്ടാകും, കേരളത്തിലെ കടൽ അങ്ങനെ നീന്താൻ പറ്റുന്ന കടലല്ല : തുടർഭരണം ഉറപ്പിക്കാൻ മുന്നിലെ തടസ്സം രാഹുലാണെന്ന് തിരിച്ചറിഞ്ഞതോടെ രാഹുലിനെതിരെ ആക്രമണവുമായി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലോകത്തിലെ മറ്റു കടലുകളിൽ നീന്തുന്നതുപോലെയല്ല കേരളത്തിലെ കടലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തെക്കുറിച്ച് പരിഹസിച്ച് പിണറായി രംഗത്ത് എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി വന്നതുകൊണ്ട് കേരളത്തിലെ ടൂറിസം ഡിപ്പാർട്ട്‌മെന്റിന് ഗുണമുണ്ടായെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. എന്നാൽ ഇതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും അത് കോൺഗ്രസ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുൽ ഗാന്ധി […]

സംസ്ഥാന രാഷ്​ട്രീയത്തിലെ മാലിന്യമാണ് പി.സി ജോർജ് : തലയ്ക്ക് നെല്ലിക്കാതളം വെക്കാനുള്ള നെല്ലിക്ക അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ്

  /സ്വന്തം ലേഖകൻ ചെറുതുരുത്തി: പി.സി ജോർജിന്റെ തലയ്ക്ക് നെല്ലിക്കതളം   ഇടണമെന്ന് അഭ്യര്‍ഥിച്ച്‌ ഒരു പെട്ടി നെല്ലിക്ക അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. സംസ്ഥാന രാഷ്​ട്രീയത്തിലെ മാലിന്യമാണ് കേരള ജനപക്ഷം സെക്കുലര്‍ നേതാവ് പി.സി. ജോര്‍ജെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു. പ്രതീകാത്മക പ്രതിഷേധം പ്രവാസി കോണ്‍ഗ്രസ് ദേശമംഗലം മണ്ഡലം പ്രസിഡന്‍റ്​ അബ്​ദുല്‍ റസാഖ്​ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് നിഷാദ് തലശ്ശേരി അധ്യക്ഷത വഹിച്ചു. സനൂപ്, റിന്‍ഷാദ്, അഷറഫ് എന്നിവര്‍ പങ്കെടുത്തു.

അന്ന് ‘എല്ലാ ശരിയാവും’, ഇന്ന് ‘ഉറപ്പാണ് എല്‍ഡിഎഫ് ; പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എൽഡിഎഫ്

സ്വന്തം ലേഖകൻ കൊച്ചി : നിയമ സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എൽഡിഎഫ് രംഗത്ത്. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നാണ് പുതിയ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോർഡുകൾ. സർക്കാർ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോർഡിലുണ്ട്. ഈ പരസ്യബോർഡുകൾക്ക് പുറമേ സോഷ്യൽ മീഡിയയിലും ഉറപ്പാണ് എൽഡിഎഫ് ഹാഷ് ടാഗ് ക്യാംപയിനും എൽഡിഎഫ് പ്രചരണ വിഭാഗം ഉദ്ദേശിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുതിയ പരസ്യവാചകമുള്ള പ്രചാരണ ബോർഡുകൾ കൊച്ചിനഗരത്തിന്റെ വിവിധ […]

പാലായില്‍ ഇനി ഇനി കാപ്പന്‍ മാജിക്….! പുതിയ പാര്‍ട്ടിയുമായി മാണി സി.കാപ്പന്‍ ; പ്രഖ്യാപനം രണ്ട് ദിവസത്തിനകം

സ്വന്തം ലേഖകന്‍ കോട്ടയം : ചെറിയൊരു ഇടവേളയ്ക്ക് ശേഷം പാലാ വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളുടെ ഇടമാവുകയാണ്. മാണി സി. കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉടന്‍. രണ്ട് ദിവസത്തിനകം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കേരള എന്‍സിപി എന്ന പേരിലുള്ള പാര്‍ട്ടിയുടെ നയരൂപീകരണത്തിനായി കാപ്പന്‍ വിഭാഗം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. മൂന്ന് സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് പ്രവേശനം സാധ്യമാക്കാനാണ് പദ്ധതി. പാലാ സീറ്റ് ഉറപ്പായെങ്കിലും മറ്റ് രണ്ട് സീറ്റുകളില്‍ കൂടി ധാരണയുണ്ടാക്കി യുഡിഎഫ് ഘടകകക്ഷി […]

മോഹൻലാൽ ബിജെപിയിലേക്കോ….! സൂപ്പർതാരത്തെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ ചരടുവലിച്ച് നേതാക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമ സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സൂപ്പർതാരം മോഹൻലാലിനെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ നീക്കവുമായി പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കൾ. എന്നാൽ ബി ജെ പി നേതൃത്വത്തിന് പിടികൊടുക്കാൻ മോഹൻലാൽ ഇതുവരെ തയ്യാറായിട്ടില്ല. നേരത്തെയും മോഹൻലാലിനെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുളള നീക്കം ബി ജെ പി നടത്തിയിരുന്നു. എന്നാൽ, രാഷ്ട്രീയത്തിൽ ഇറങ്ങാൻ താത്പര്യമില്ലെന്നായിരുന്നു അന്ന് മോഹൻലാൽ അറിയിച്ചിരുന്നു. അന്ന് അവസാനിച്ച ചർച്ചകൾക്കാണ് ഇന്നും വീണ്ടും ആരംഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെ ദേശീയ നേതൃത്വമാണ് പാർട്ടിയിലെത്തിച്ചത്. അതുപോലെ കേന്ദ്രനേതാക്കൾ വഴി മോഹൻലാലിനെ പാർട്ടിയിലെത്തിക്കാൻ കഴിയുമോയെന്നാണ് […]

പാലാ സീറ്റ് പോയി കിട്ടിയാൽ മതിയെന്നായിരുന്നു ശശീന്ദ്രന് ; ജോസ് കെ.മാണിയെ എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നതും പാലാ സീറ്റ് വാഗ്ദാനം ചെയ്‌തെന്ന് മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് പടിവാതിക്കലിൽ എത്തിയിട്ടും പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കം ഇതുവരെ അവസാനിച്ചിട്ടില്ല. ഭരണത്തുടർച്ച ലഭിക്കുകയാണെങ്കിൽ തന്റെ മന്ത്രി സ്ഥാനം ഉറപ്പാക്കുന്നതിന് പാലാ സീറ്റ് കൈവിട്ടു കളയണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ കണക്കുകൂട്ടിയിരുന്നുവെന്ന് മാണി സി കാപ്പൻ. പാലാസീറ്റ് എൻ.സി.പിക്ക് നിഷേധിക്കുമെന്ന് എ.കെ. ശശീന്ദ്രനടക്കം പാർട്ടിയിൽ എല്ലാവർക്കും അറിയാമായിരുന്നുവെന്നും കാപ്പൻ വ്യക്തമാക്കി. ജോസ് കെ. മാണിയെ പാലാ സീറ്റ് വാഗ്ദാനം ചെയ്താണ് എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നത്. എൻ.സി.പി. ജയിച്ച സീറ്റുകളിൽ ഒന്ന് കൊടുക്കണമെന്ന് സീറ്റിനെ ചൊല്ലിയുള്ള ചർച്ചകൾക്ക് ശേഷം എ.കെ. ശശീന്ദ്രൻ […]