കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച സംഭവം ; മുഖ്യപ്രതി പിടിയിൽ

  സ്വന്തം ലേഖകൻ ചാഴൂർ: കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്ത യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അക്രമസംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ചാഴൂർ കോവിലകം റോഡിൽ മഠത്തിൽ ഹരികൃഷ്ണ (18)നെയാണ് പിടികൂടിയത് . പ്രതിയെ മനക്കൊടിയിൽ നിന്നുമാണ് അന്തിക്കാട് എസ്.ഐ. കെ.ജെ. ജിനേഷ് അറസ്റ്റ് ചെയ്തത് . ഞായറാഴ്ച രാത്രി ഏഴിന് വഴിയരികിലെ കഞ്ചാവ് ഉപയോഗം ചാഴൂർ തെറ്റിലവീട്ടിൽ നിധിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിന് പ്രതികാരമായി രാത്രി പതിനൊന്നരയോടെ സംഘടിച്ചെത്തിയ സംഘം നിധിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി […]

ജ്വല്ലറിയിൽ നിന്നും ലക്ഷങ്ങൾ കവർന്ന യുവാവ് പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ തലശ്ശേരി: ജ്വല്ലറിയിൽ നിന്നും പണം കവർന്ന യുവാവ് പൊലീസ് പിടിയിൽ. കോട്ടയംപൊയിൽ ശിവത്തിൽ വിബീഷി (42) നെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത് . ഒന്നര ലക്ഷം രൂപയാണ് ഇയാൾ ജ്വല്ലറിയിൽ നിന്നും കവർന്നത് ശരണ്യ ജ്വല്ലറിയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത് . കടയുടെ ഷട്ടർ താഴ്ത്തി ഉടമ പുറത്തുപോയപ്പോൾ ഇയാൾ മോഷണം നടത്തുകയായിരുന്നു . ഒന്നരലക്ഷം രൂപയാണ് മോഷണംപോയത്. സമീപത്തെ കടയിലെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തലശ്ശേരി എസ്.ഐ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് […]

പ്രാർത്ഥനാ ഗ്രൂപ്പിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് ;മുഖ്യപ്രതി അറസ്റ്റിൽ

  സ്വന്തം ലേഖകൻ കൊച്ചി: പ്രാർത്ഥനാഗ്രൂപ്പിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശി ജോഷി തോമസ് (38) അറസ്റ്റിലായത്. തട്ടിപ്പിനിരയായ 45 പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയിരുന്ന മറവിൽ സെയിന്റ് ജോർജ്’ എന്ന പ്രാർത്ഥനാഗ്രൂപ്പിന്റെ മറവിലായിരുന്നു ജോഷിയുടെ തട്ടിപ്പ്. പ്രാർത്ഥനാ ഗ്രൂപ്പിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇയാൾ നിരവധി ആൾക്കാരിൽ നിന്നാണ് കോടികൾ തട്ടിയത്. തട്ടിപ്പിന് ഇരയായവർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം […]

ഭാര്യാപിതാവിനെ ഓട്ടോയിടിച്ച് കൊലപ്പെടുത്തിയ സംഭവം ; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

  സ്വന്തം ലേഖകൻ പറപ്പൂർ: ഭാര്യാപിതാവിനെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പോലീസ് അറസ്റ്റിൽ . തമിഴ്‌നാട് സ്വദേശിയും ദീർഘനാളായി ചിറ്റിലപ്പിള്ളിയിൽ താമസക്കാരനുമായ പനയ്യാർ വീട്ടിൽ രാമു(67)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാമുവിന്റെ മരുമകൻ അവണൂർ സ്വദേശി പണിക്കപറമ്പിൽ സുനിൽ (36 ) ആണ് പിടിയിലായത് . ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം .രാമുവും സുനിലും പതിവായി വഴക്കിലേർപ്പെടുമായിരുന്നു . സംഭവദിവസം കുട്ടികളെ കൊണ്ടുപോകുന്നതിന് വേണ്ടി സുനിൽ ചിറ്റിലപ്പിള്ളിയിലെ ഭാര്യവീട്ടിൽ എത്തി . മദ്യലഹരിയിലായിരുന്ന രാമുവുമായി ഇയാൾ കലഹത്തിലേർപ്പെട്ടു . തുടർന്ന് വീടിന്റെ […]

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം ; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി . ഓൾസെയിന്റ്‌സ് കോളേജിന് സമീപം ടി.സി. 32/771 ൽ കൊച്ചനി എന്ന് വിളിക്കുന്ന അനിൽകുമാറിനെയാണ് (38) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയ്ക്കകം പദ്മനഗർ ജ്യോതി ലോഡ്ജിലെ പത്താം നമ്പർ മുറിയിൽ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രതി അനധികൃത സ്ഥാപനം നടത്തിവരികയായിരുന്നു. ഈ സ്ഥാപനവും തട്ടിപ്പിനുപയോഗിച്ച രേഖകളും മറ്റും പൊലീസ് കണ്ടു കെട്ടുകയായിരുന്നു. വള്ളക്കടവ് സ്വദേശി മുഹമ്മദ് റിയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് […]

പതിനേഴുകാരിയെ ഉപയോഗിച്ച് അമ്മായി പെൺവാണിഭം നടത്തിയ സംഭവം ; കൂടുതൽ തെളിവുകൾ പുറത്ത്

സ്വന്തം ലേഖകൻ കൊല്ലം: പതിനേഴുകാരിയെ ഉപയോഗിച്ച് അമ്മായി പെൺവാണിഭം നടത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് . പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. കേസിൽ പ്രതിയായ അമ്മായിയായ ലിനറ്റിന്റെ സുഹൃത്തിന്റെ തൃശൂർ കുന്നംകുളത്തെ കടയിൽ നിന്നാണ് മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മായിയായ ലിനറ്റാണ് പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. പൊലീസ നേരെത്തെ് ലിനറ്റിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരുടെ കൈവശമുണ്ടായിരുന്ന ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഫോൺ മാറ്റിയെന്ന് ബോധ്യപ്പെട്ട അന്വേഷണ സംഘം കഴിഞ്ഞ […]

പൗരത്വ ഭേദഗതി ബിൽ ; കുസാറ്റിലും പ്രതിഷേധം ശക്തം ; സമരം നടത്തിയ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു

  സ്വന്തം ലേഖകൻ കൊച്ചി: പൗരത്വ ഭേദഗതി ബില്ലിനെതിരായി കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. കളമശ്ശേരിയിലെ കുസാറ്റിൽ വിദ്യാത്ഥികൾ ക്യാമ്പസിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രകടനം പോലീസ് വിലക്കി. എല്ലാവരോടും പിരിഞ്ഞ് പോവാൻ പൊലീസ് ആവശ്യപ്പെട്ടു. സമരം ചെയ്ത വിദ്യാർത്ഥികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിക്കുകയാണ്. എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. റെയിൽവേ സ്റ്റേഷന് മുന്നിൽ ആദ്യം മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ പിന്നീട് സ്റ്റേഷനുള്ളിൽ കടന്ന് പാളത്തിൽ കുത്തിയിരുന്നു. ഈ സമയം […]

ദളിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; കാമുകൻ പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ കോഴിക്കോട്: മുക്കത്തെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യയിൽ കാമുകൻ അറസ്റ്റിൽ. കാരശ്ശേരി ആനയാംകുന്ന് ഹയർസെക്കൻണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. മുക്കം പൊലീസാണ് പെൺക്കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. കാരശ്ശേരി മുരിങ്ങ പുറായി സ്വദേശി റിനാസിനെയാണ് മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. മരിക്കുന്നതിന് തലേന്ന് ഇരുവരും കക്കാടാംപൊയിലിൽ എത്തിയെന്നാണ് വിവരം. രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയലിൽ കണ്ടെത്തിയത്. സ്‌കൂൾ വിട്ട് വീട്ടിലെത്തിയതിന് ശേഷമായിരുന്നു ആത്മഹത്യ. കുട്ടിയുടെ കൈത്തണ്ടയിലും ഡയറിയിലും റിനാസിന്റെ പേര് എഴുതിവെച്ചിരുന്നു. […]

കാമുകിയ്‌ക്കൊപ്പം ജീവിക്കാൻ അച്ഛൻ അമ്മയെ കൊലപ്പെടുത്തിയപ്പോൾ പെരുവഴിയിലായത് ആറാം ക്ലാസ്സുകാരൻ ; സ്വന്തം മകളുടെ കൊലപാതകിയുടെ മകനെ ഏറ്റെടുക്കാതെ കുടുംബം

സ്വന്തം ലേഖകൻ കൊച്ചി: ഉദയംപേരൂരിൽ കാമുകിയായ സുനിത ബേബിക്കൊപ്പം ജീവിക്കാൻ അച്ഛൻ അമ്മയെ കൊലപ്പെടുത്തിയതോടെ ആരോരുമില്ലാതെ പെരുവഴിയിലായത് ആറാം ക്ലാസുകാരനാണ്. പ്രേംകുമാറിന്റെയും വിദ്യയുടെയും ഇളയ മകനെയാണ് ബന്ധുക്കൾ ഏറ്റെടുക്കാതെ കയ്യൊഴിഞ്ഞത്. ബന്ധുക്കൾ ഇവരുടെ മൂത്തമകളെ ഏറ്റെടുത്തെങ്കിലും ഇളയമകനെ ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതോടെ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി സംരക്ഷകേന്ദ്രത്തിലേക്ക് മാറ്റി. ജോലിക്കായി വിദേശത്തേക്ക് പോകുകയാണെന്നും അതിനാൽ പഠിക്കാൻ സംരക്ഷകേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് പോകുംവഴിയായിരുന്നു മകന്റെ കൺമുന്നിൽവെച്ച് പ്രേംകുമാർ പൊലീസ് പിടിയിലാകുന്നത്. വിദ്യയുടെ കൊലപാതകമരണത്തിനും പ്രേംകുമാറിന്റെ ജയിൽവാസത്തിനുമപ്പുറം വിദ്യയുടെ മരണത്തിന്റെ യഥാർത്ഥ ഇര അവരുടെ […]

സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ; പ്രതി അറസ്റ്റിൽ

  സ്വന്തം ലേഖകൻ വർക്കല: സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ ഇടക്കര വടക്കേക്കര വീട്ടിൽ ഇർഫാൻ(23) ആണ് പിടിയിലായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അയിരൂർ സ്വദേശിയായ പെൺകുട്ടിയെയാണ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. തുടർന്ന് ഒരു മാസത്തോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.