വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം ; ഒരാൾ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം ; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി . ഓൾസെയിന്റ്‌സ് കോളേജിന് സമീപം ടി.സി. 32/771 ൽ കൊച്ചനി എന്ന് വിളിക്കുന്ന അനിൽകുമാറിനെയാണ് (38) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയ്ക്കകം പദ്മനഗർ ജ്യോതി ലോഡ്ജിലെ പത്താം നമ്പർ മുറിയിൽ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രതി അനധികൃത സ്ഥാപനം നടത്തിവരികയായിരുന്നു. ഈ സ്ഥാപനവും തട്ടിപ്പിനുപയോഗിച്ച രേഖകളും മറ്റും പൊലീസ് കണ്ടു കെട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വള്ളക്കടവ് സ്വദേശി മുഹമ്മദ് റിയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . 37,500 രൂപ വീതം ഇയാൾ പലരിൽ നിന്നുമായി വാങ്ങിയിട്ടുണ്ട് . രണ്ടേകാൽ ലക്ഷം രൂപയോളം വാങ്ങിയതായി പൊലീസിന് ലഭിച്ച പരാതികളിൽ പറയുന്നു . വലിയതുറ, വഞ്ചിയൂർ, മംഗലപുരം, പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ ഇത്തരം കേസുകൾ നിലവിലുണ്ട്.