പൗരത്വ ഭേദഗതി ബിൽ ; കുസാറ്റിലും പ്രതിഷേധം ശക്തം ; സമരം നടത്തിയ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു

പൗരത്വ ഭേദഗതി ബിൽ ; കുസാറ്റിലും പ്രതിഷേധം ശക്തം ; സമരം നടത്തിയ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു

 

സ്വന്തം ലേഖകൻ

കൊച്ചി: പൗരത്വ ഭേദഗതി ബില്ലിനെതിരായി കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. കളമശ്ശേരിയിലെ കുസാറ്റിൽ വിദ്യാത്ഥികൾ ക്യാമ്പസിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രകടനം പോലീസ് വിലക്കി. എല്ലാവരോടും പിരിഞ്ഞ് പോവാൻ പൊലീസ് ആവശ്യപ്പെട്ടു. സമരം ചെയ്ത വിദ്യാർത്ഥികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിക്കുകയാണ്. എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. റെയിൽവേ സ്റ്റേഷന് മുന്നിൽ ആദ്യം മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ പിന്നീട് സ്റ്റേഷനുള്ളിൽ കടന്ന് പാളത്തിൽ കുത്തിയിരുന്നു. ഈ സമയം സ്റ്റേഷനിൽ ഉണ്ടായിരുന്ന ട്രെയിനിനു മുകളിൽ കയറിയും പ്രതിഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധം കാരണം സൗത്ത് റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകേണ്ട രണ്ട് ട്രെയിനുകൾ നോർത്തിലൂടെ വഴി തിരിച്ചുവിട്ടു. രണ്ട് മണിക്കൂറോളം പ്രതിഷേധം സംഘടിപ്പിച്ച ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. കോഴിക്കോടും തലശ്ശേരിയിലും പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു. പെരിന്തൽമണ്ണയിൽ രാജ്യറാണി എക്സ്പ്രസ് തടഞ്ഞു.