ഭാര്യാപിതാവിനെ ഓട്ടോയിടിച്ച് കൊലപ്പെടുത്തിയ സംഭവം ; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ഭാര്യാപിതാവിനെ ഓട്ടോയിടിച്ച് കൊലപ്പെടുത്തിയ സംഭവം ; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖകൻ

പറപ്പൂർ: ഭാര്യാപിതാവിനെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പോലീസ് അറസ്റ്റിൽ . തമിഴ്‌നാട് സ്വദേശിയും ദീർഘനാളായി ചിറ്റിലപ്പിള്ളിയിൽ താമസക്കാരനുമായ പനയ്യാർ വീട്ടിൽ രാമു(67)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാമുവിന്റെ മരുമകൻ അവണൂർ സ്വദേശി പണിക്കപറമ്പിൽ സുനിൽ (36 ) ആണ് പിടിയിലായത് .

ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം .രാമുവും സുനിലും പതിവായി വഴക്കിലേർപ്പെടുമായിരുന്നു . സംഭവദിവസം കുട്ടികളെ കൊണ്ടുപോകുന്നതിന് വേണ്ടി സുനിൽ ചിറ്റിലപ്പിള്ളിയിലെ ഭാര്യവീട്ടിൽ എത്തി . മദ്യലഹരിയിലായിരുന്ന രാമുവുമായി ഇയാൾ കലഹത്തിലേർപ്പെട്ടു . തുടർന്ന് വീടിന്റെ ജനൽച്ചില്ലും സുനിലിന്റെ ഓട്ടോയുടെ ചില്ലും രാമു അടിച്ചുതകർത്തു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിനു ശേഷം വീട്ടിൽനിന്ന് ഇറങ്ങിയ രാമുവിനെ ചിറ്റിലപ്പിള്ളി വ്യാസപത്തിന് സമീപത്തുവെച്ച് സുനിൽ ഓട്ടോ ഇടിപ്പിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ രാമുവിന്റെ തല വൈദ്യുതിത്തൂണിൽ ഇടിച്ച് പരിക്കേറ്റു. പരുക്കേറ്റ രാമുവിനെ സുനിൽ തന്നെയാണ് നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഞായാറാഴ്ച്ച രാത്രിയോടെ തന്നെ രാമു മരിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ സുനിലിനെ പേരാമംഗലം സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.