ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട ആളിന്റെ ബൈക്കുമായി കടന്നുകളഞ്ഞ യുവാവും യുവതിയും പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ വടക്കാഞ്ചേരി : ജില്ലാ ആശുപത്രിയിൽ നിന്നു ബൈക്ക് മോഷ്ടിച്ച് നാടുവിട്ട യുവാവും യുവതിയും പൊലീസ് പിടിയിൽ. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി സുനിതാ ഭവനിൽ സുധീഷ്(24), പാലക്കാട് കുഴൽമന്ദം കുത്തന്നൂർ സ്വദേശിനി കല്ലുപാട് രേഷ്മ (22) എന്നിവരാണ് അറസ്റ്റിലായത്. ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് രേഷ്മ സുധീഷിന്റെ കൂടെ താമസിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുധീഷിന്റെ വീട്ടുകാരും രേഷ്മയും തമ്മിലുണ്ടായ വഴക്കിൽ കാലിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ മുറിവ് ഉണങ്ങാത്തതിനെ തുടർന്നാണു […]

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം ; അമ്മയുടെ കാമുകന് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

  സ്വന്തം ലേഖകൻ ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകന് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും. 2014ൽ വണ്ടിപ്പെരിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുട്ടിയുടെ അമ്മയുടെ കാമുനാണ് പ്രതി. വണ്ടിപ്പെരിയാർ സ്വദേശിയാണ് പ്രതിയായ മനോജ്. തൊടുപുഴ പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. അതേസമയം പിഴത്തുക നൽകാത്ത പക്ഷം രണ്ട് വർഷം കൂടി അധികശിക്ഷ അനുഭവിക്കേണ്ടിവരും. പീഡനവിവരം പുറത്തുവന്നതിനെ തുടർന്ന് കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. കൗൺസിലിങ്ങിനിടെ പ്രതിയുടെ പീഡനങ്ങൾ കുട്ടി തുറന്ന് […]

വൈരാഗ്യം തീർക്കാൻ മദ്യപിച്ചെത്തിയ മകൻ അമ്മ താമസിക്കുന്ന ഷെഡിന് തീയിട്ടു ; യുവാവ് പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈരാഗ്യം തീർക്കുന്നതിനായി മദ്യപിച്ചെത്തിയ മകൻ അമ്മ താമസിച്ചിരുന്ന ഷെഡിന് തീയിട്ടു. മുല്ലൂർ പുളിങ്കുടി ശീവക്കിഴങ്ങുവിള വീട്ടിൽ ലീലയുടെ വീടിനാണ് ഇന്നലെ വൈകുന്നേരത്തോടെ മകൻ തീയിട്ട് നശിപ്പിച്ചത്. ഷെഡ്ഡിലുണ്ടായിരുന്ന കട്ടിലും കിടക്കയുമടക്കം എല്ലാ സാധനങ്ങളും തീ പിടുത്തത്തിൽ കത്തിനശിച്ചു. അതേസമയം മാറി താമസിക്കുന്ന മാതാവിനെ തിരിച്ചെത്തിക്കാനാണ് തീയിട്ടതെന്ന് മകൻ പോലീസിന് മൊഴി നൽകി. സംഭവുമായി ബന്ധപ്പെട്ട് ലീലയുടെ മകൻ ഉണ്ണിയെന്ന് വിളിക്കുന്ന ബിജു (28)നെയാണ് വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർത്താവിന്റെ മരണശേഷം മകൾ രാധികയ്ക്ക് നൽകിയ വസ്തുവിൽ നിർമ്മിച്ച ഷീറ്റുമേഞ്ഞ […]

യുവതിയെ ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം തിരുനേൽവേലിയിൽ ഉപേക്ഷിച്ച സംഭവം ;കോട്ടയം സ്വദേശിയായ ഭർത്താവും കാമുകിയും പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി: യുവതിയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും കാമുകിയും പൊലീസ് പിടിയിൽ. ചേർത്തല സ്വദേശിനി വിദ്യയെയാണ് ഭർത്താവ് പ്രേംകുമാറിറും കാമുകി സുനിതാബീവിയും ചേർന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് കൊലപ്പെടുത്തിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തുകയും തിരുനെൽവേലിയിൽ മൃതദേഹം ഉപേക്ഷിക്കുകയും ആയിരുന്നു. ഭാര്യ ഓടിപ്പോയെന്ന് വരുത്തിത്തീർക്കാൻ മൊബൈൽഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിക്കുകയും തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. തിരുവനന്തപുരം റിസോർട്ടിൽ വെച്ച് കഴുത്തിൽ കയർ മുറുക്കിയായിരുന്നു കൊലപാതകം. എന്നാൽ […]

പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പാരലല്‍ കോളേജ് അദ്ധ്യാപകന്‍ അറസ്റ്റിൽ

  സ്വന്തം ലേഖകൻ കുളത്തൂര്‍: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പാരലല്‍ കോളേജ് അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മണ്‍വിള പാങ്ങപ്പാറ പാണന്‍വിള സ്വദേശി ടി.ആര്‍. അനില്‍കുമാറിനെയാണ് (48) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂര്‍ ജംഗ്‌ഷന് സമീപത്തെ സ്വകാര്യ ടൂട്ടോറിയല്‍ കോളേജിലാണ് സംഭവം. ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി എടുത്തത് . ക്ലാസുണ്ടെന്നു പറഞ്ഞ് പെണ്‍കുട്ടികളെ കോളേജിലേക്ക് വിളിപ്പിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനവിവരം കുട്ടികള്‍ സ്‌കൂളിലെ ചൈല്‍ഡ് കൗണ്‍സിലറെയാണ് അറിയിച്ചത്. മൂന്നു പേരെയും വ്യത്യസ്‌ത സമയങ്ങളിലാണ് പീഡിപ്പിച്ചിരുന്നത്.തന്നെ […]

വ്യാജ ആധാറുമായി ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ ;  പത്ത് ദിവസത്തിനുള്ളിൽ ബംഗാളി എന്ന വ്യാജേന അറസ്റ്റിലാകുന്ന നാലാമത്തെ ബംഗ്ലാദേശി

സ്വന്തം ലേഖിക ചെങ്ങന്നൂര്‍: ബംഗാളിയെന്ന വ്യാജേന, വ്യാജ ആധാറുമായി താമസിച്ചിരുന്ന ബംഗ്ലാദേശിയെ വെണ്മണി പോലീസ് അറസ്റ്റ് ചെയ്തു. ഇക്രാമുല്‍ (36) ആണ് പിടിയിലായത്. കൊല്‍ക്കത്തയില്‍നിന്ന് വ്യാജ മേല്‍വിലാസം ചമച്ചാണ് ഇയാള്‍ ആധാര്‍ സംഘടിപ്പിച്ചത്. ഈ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ബംഗാളിയെന്ന വ്യാജേന അറസ്റ്റിലായ നാലാമത്തെയാളാണ് ഇക്രാമുൽ. വെണ്മണിയിലെ വൃദ്ധദമ്പതികളുടെ കൊലപാതകത്തിനുശേഷം പോലീസ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പരിശോധന കടുപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇക്രാമുല്‍ കുടുങ്ങിയത്. കൊല നടത്തിയ ബംഗ്ലാദേശികളും കഴിഞ്ഞദിവസം അറസ്റ്റിലായ ഷെരീഫും ഇയാളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ ഇക്രാമുലിന് കൊലപാതകത്തിലോ പ്രതികളെ രക്ഷപ്പെടാന്‍ […]

റോഡരുകിൽ ചായക്കട നടത്തുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഓവർസിയർ പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ ഒറ്റപ്പാലം: റോഡരികില്‍ ചായക്കട നടത്തുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഒറ്റപ്പാലം പൊതുമരാമത്ത് നിരത്തുവിഭാഗം ഓവര്‍സിയറെ പൊലീസ് അറസ്റ്റ് ചെയ്തു . പാലക്കാട് കോട്ടായി പരുത്തിപ്പുള്ളി അയ്‌റോട്ടുപുരം ദിനേശിനെയാണ് (42) ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. പറളി തേനൂര്‍ മുട്ടിക്കടവില്‍ ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ലക്കിടി കിന്‍ഫ്ര പാര്‍ക്കിന് സമീപം ചായക്കട നടത്തുന്ന പരാതിക്കാരന്റെ മക്കളോട് പൊതുമരാമത്ത് എഞ്ചിനീയറാണെന്ന് പറഞ്ഞ് ഇയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു . റോഡരികില്‍ കച്ചവടം നടത്താന്‍ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് […]

സ്കൂൾ വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവം ; പ്രതി അറസ്റ്റിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ പ്രതി പൊലീസ് അറസ്റ്റില്‍. തിരുവനന്തപുരം തിരുവല്ലത്ത് നത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചാവിന് അടിമയായ ഹരി വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയും വരഞ്ഞും പരിക്കേല്‍പ്പിക്കുകയായിരുന്നു. അപകടത്തിൽ ഹരിയുടെ കൈയില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥി ഇപ്പോയും ആശുപത്രിയില്‍ ചികിത്സയിലാണ്. കോവളത്ത് വിദേശ വനിതയെ കൊന്ന കേസിലെ പ്രതിയായ ഉദയന്‍റെ സഹോദരനാണ് ഹരി. മുമ്പും നിരവധിക്കേസുകളില്‍ പ്രതിയായ ഇയാള്‍ ഗുണ്ടാപട്ടികയിലുള്ളയാളാണെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു

കൊലപാതക കേസിൽ ശിക്ഷ കിട്ടുമെന്ന് ഭയന്ന് വിധി പ്രഖ്യാപന ദിവസം പ്രതി ജീവനൊടുക്കി

സ്വന്തം ലേഖകൻ ഓയൂര്‍: കൊലപാതകകേസിൽ കടുത്ത ശിക്ഷ കിട്ടുമെന്ന് ഭയന്ന്  ഒന്നാം പ്രതി വിധി പ്രഖ്യാപിക്കാനിരുന്ന ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ചു. മീയണ്ണൂര്‍ ചെപ്രമുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന അമ്പലംകുന്ന് നെജീം മന്‍സിലില്‍ നെജീം (37) ആണ് ഇന്നലെ പുലര്‍ച്ചെ വാടകവീട്ടില്‍ ജീവനൊ‌ടുക്കിയത്. ഇന്നലെയാണ് നെജീമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലംകുന്ന് കൈതയില്‍ രേഖാലയത്തില്‍ ര‌ഞ്ജിത്തിനെ 2004 ഡിസംബറില്‍ അമ്പലംകുന്ന് ജംഗ്ഷനില്‍ വച്ച്‌ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു നെജീം. എന്നാൽ ഈ കേസിൽ ആദ്യം പിടിയിലായ  മറ്റു പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. സംഭവത്തിനുശേഷം ഗള്‍ഫിലേക്ക് കടന്ന […]

ബസ് യാത്രക്കിടെ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവിനെ പെൺകുട്ടി തന്ത്രപരമായി കുടുക്കി

സ്വന്തം ലേഖകൻ കൊല്ലം: ബസ് യാത്രയ്ക്കിെട  വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ ആളെ പെൺകുട്ടി  വീട്ടുകാരെ വിളിച്ചു വരുത്തി പിടികൂടിയത് നാടകീയമായി. കൊല്ലം അഞ്ചലിലായിരുന്നു  സംഭവം അരങ്ങേറിയത്. പെൺകുട്ടിയെ ശല്യപ്പെടുത്തി  വയലാ സ്വദേശിയായ ഉണ്ണികൃഷ്ണനെ കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലം അഞ്ചല്‍- കുളത്തുപ്പുഴ റൂട്ടിൽ ഓടുന്ന ഒരു സ്വകാര്യ ബസില്‍വെച്ചാണ് ഉണ്ണികൃഷ്ണന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത്. വിക്രിയകള്‍ അതിരുകടന്നതോടെ പെണ്‍കുട്ടി വിവരം മൊബൈല്‍ ഫോണില്‍ ബന്ധുക്കളെ അറിയിച്ചു. ബസിനെ പിന്‍തുടര്‍ന്ന് എത്തിയ ബന്ധുക്കള്‍ വണ്ടി റോഡില്‍ തടഞ്ഞു നിര്‍ത്തി. മറ്റുയാത്രക്കാരുടെ സഹായത്തോടെ ഉണ്ണികൃഷ്ണനെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. […]