പ്രാർത്ഥനാ ഗ്രൂപ്പിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് ;മുഖ്യപ്രതി അറസ്റ്റിൽ

പ്രാർത്ഥനാ ഗ്രൂപ്പിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് ;മുഖ്യപ്രതി അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: പ്രാർത്ഥനാഗ്രൂപ്പിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശി ജോഷി തോമസ് (38) അറസ്റ്റിലായത്. തട്ടിപ്പിനിരയായ 45 പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയിരുന്ന മറവിൽ സെയിന്റ് ജോർജ്’ എന്ന പ്രാർത്ഥനാഗ്രൂപ്പിന്റെ മറവിലായിരുന്നു ജോഷിയുടെ തട്ടിപ്പ്. പ്രാർത്ഥനാ ഗ്രൂപ്പിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇയാൾ നിരവധി ആൾക്കാരിൽ നിന്നാണ് കോടികൾ തട്ടിയത്. തട്ടിപ്പിന് ഇരയായവർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ വീണ്ടും വിദേശത്തേക്ക് കടന്ന ജോഷിയെ കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തിൽവെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്താവള അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. ജോഷിയുടെ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന മാർഗ്രറ്റ് എന്ന യുവതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.