HomeCrimeദളിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; കാമുകൻ പൊലീസ് പിടിയിൽ

ദളിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; കാമുകൻ പൊലീസ് പിടിയിൽ

-

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: മുക്കത്തെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യയിൽ കാമുകൻ അറസ്റ്റിൽ. കാരശ്ശേരി ആനയാംകുന്ന് ഹയർസെക്കൻണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. മുക്കം പൊലീസാണ് പെൺക്കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. കാരശ്ശേരി മുരിങ്ങ പുറായി സ്വദേശി റിനാസിനെയാണ് മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. മരിക്കുന്നതിന് തലേന്ന് ഇരുവരും കക്കാടാംപൊയിലിൽ എത്തിയെന്നാണ് വിവരം.

രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയലിൽ കണ്ടെത്തിയത്. സ്‌കൂൾ വിട്ട് വീട്ടിലെത്തിയതിന് ശേഷമായിരുന്നു ആത്മഹത്യ. കുട്ടിയുടെ കൈത്തണ്ടയിലും ഡയറിയിലും റിനാസിന്റെ പേര് എഴുതിവെച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയ്ക്ക് റിനാസിന്റെ വീട്ടുകാരിൽ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നാണ് കുട്ടിയുടെ സഹപാഠികൾ നൽകുന്ന വിവരം. മരിച്ച ദിവസവും ഇരുവരും കണ്ടിരുന്നതായി സഹപാഠികൾ പൊലീസിന് മൊഴി നൽകിയിരുന്നു

Related articles

Stay Connected

0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe
spot_img

Latest posts