നടിയെ പീഡിപ്പിച്ച സംഭവം : സാക്ഷികളായ അഭിഭാഷകരെയും പ്രതികൾ ഫോൺ വാങ്ങിയ കടയുടമയേയും ബുധനാഴ്ച വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷികളായ അഭിഭാഷകരെയും പ്രതികൾ മൊബൈൽ ഫോൺ വാങ്ങിയ കടയുടമയേയും ബുധുനാഴ്ച കോടതി വിസ്തരിക്കും. സംഭവത്തിൽ യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതി സുനിൽകുമാർ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും അത് പകർത്തിയ പെൻഡ്രൈവും അഭിഭാഷകർ മുഖേനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിലെ മുഖ്യതെളിവായ ഈ ദൃശ്യങ്ങൾ നിയമപ്രകാരം കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെ കോടതി ബുധനാഴ്ച വിസ്തരിക്കും. കേസിൽ ഇവരുടെ മൊഴികൾ നിർണായകമാണ്. അഭിഭാഷകർക്കൊപ്പം പ്രതികൾ മൊബൈൽ ഫോൺ വാങ്ങിയ കടയുടെ ഉടമയെയും കോടതി […]

ടി.വി കാണുന്നത് വിലക്കിയ വൈരാഗ്യത്താൽ മകൻ മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ചു ; യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടിവി കാണുന്നത് വിലക്കിയ മാതാപിതാക്കളെ വൈരാഗ്യത്താൽ മകൻ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിൽ.കഴിഞ്ഞ രാത്രിയായിരുന്നു യുവാവ് മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ചത്. കണ്ണേറ്റുമുക്ക് സ്വദേശികളായ വിജയൻ (60), ഭാര്യ ശോഭ (57) എന്നിവർക്കാണ് മകന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരുടെയും വയറിനും നെഞ്ചിനും കൈകൾക്കും സാരമായി പരിക്കുണ്ട്. സംഭവത്തിൽ ഇവരുടെ മകൻ അനൂപിനെ(36) തമ്പാനൂർ പൊലീസ് പിടികൂടി. ഇയാൾ ടെക്‌നോപാർക്കിലെ ജീവനക്കാരനാണ്.

യുവാവിന്റെ തലയും കൈകാലുകളും അറുത്ത് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം : സഹോദരനും അമ്മയും അറസ്റ്റിൽ

സ്വന്തം ലേഖകൻ ചെന്നൈ: യുവാവിന്റെ തലയും കൈകാലുകളും അറുത്ത് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം തമിഴനാട് കമ്പം സ്വദേശി വിഘ്‌നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. ക1ലപാതകവുമായി ബന്ധപ്പെട്ട് വിഘ്‌നേശ്വരന്റെ അമ്മയും സഹോദരനും പൊലീസ് പിടിയിൽ. വിഘ്‌നേശ്വരന്റെ അമ്മ സെൽവി, സഹോദരൻ ഭാരത് എന്നിവരാണ് പൊലീസ് അറസ്റ്റിലായത്. യുവാവിന്റെ അമിത ലഹരി ഉപയോഗത്തെച്ചൊല്ലിയും സ്വഭാവദൂഷ്യത്തെ ചൊല്ലിയുമുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചെന്നാണ് പ്രതികൾ പറയുന്നത്. വെട്ടി മാറ്റിയ വിഘ്‌നേശ്വരന്റെ തല ഒരു കിണറ്റിൽ നിന്നു കണ്ടെത്തി. കൊലനടത്തിയ ശേഷം മെഷീൻ വാളുപയോഗിച്ച് കൈകാലുകൾ അറുത്ത് മൃതദേഹം ചാക്കിൽക്കെട്ടി […]

മെട്രോയാത്രയിൽ വച്ച് പരിചയം, ശേഷം വിവാഹ വാഗ്ദാനം നൽകി പീഡനം ; പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി :പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാക്കനാട് സ്വദേശിനിയായ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പാലക്കാട് സ്വദേശി രമേശ് രാമനാണ്‌ (24) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. ഇയാൾ നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പച്ചാളത്തെ കോൺവെന്റിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡന കഥ പുറത്ത് വന്നത്. കഴിഞ്ഞ വർഷം മെട്രോ യാത്രക്കിടെ പരിചയപ്പെട്ട പെൺകുട്ടിയെ കത്രികടവിലുള്ള തന്റെ ഫ്‌ളാറ്റിൽ കൊണ്ടുപോയി […]

ഇരുപതിനായിരം രൂപ തന്നില്ലെങ്കിൽ വീട്ടിലേക്ക് വരാനുള്ള സൗകര്യം ഒരുക്കിയാൽ മതി, അതല്ലെങ്കിൽ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി : സൂപ്പർമാർക്കറ്റിൽ തടഞ്ഞുവച്ച ജീവനക്കാർക്കെതിരെ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

സ്വന്തം ലേഖകൻ കോഴിക്കോട് : ഇരുപതിനായിരം രൂപ നൽകാനില്ലെങ്കിൽ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാൽ മതിയെന്ന് പറഞ്ഞു.സൂപ്പർമാർക്കറ്റ് ജീവനക്കാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ച യുവതി രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ സൂപ്പർമാർക്കറ്റിൽ ഏഴു മണിക്കൂർ തടഞ്ഞുവെച്ചത്. എഴുമണിക്കൂറിന് ശേഷം ഒടുവിൽ പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. തുടർന്ന് സംഭവുമായി ബന്ധപ്പെട്ട് സൂപ്പർമാർക്കറ്റിലെ രണ്ടു ജീവനക്കാരെ പൊലിസ് അന്ന് തന്നെ അറസ്റ്റ് ചെയ്തു. അബ്ദുസമദ്, കുഞ്ഞബ്ദുള്ള എന്നീ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബബുധനാഴ്ച രാവിലെയാണ് യുവതിയെ […]

സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചു, വീട്ടിലെത്തി എന്നെ ലൈംഗീകമായി ഉപദ്രവിച്ച വൈദികനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് : വെളിപ്പെടുത്തലുമായി വീട്ടമ്മ

സ്വന്തം ലേഖകൻ കൊച്ചി: സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചു, വീട്ടിലെത്തി എന്നെ ലൈംഗീകമായി ഉപദ്രവിച്ച വൈദികനെ സംരക്ഷിക്കാനാണ് സഭയും പൊലീസും ഇപ്പോൾ ശ്രമിക്കുന്നത്. മമനോജ് പ്ലാക്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്ത്. വയനാട് ചേവായൂരിൽ സിറോ മലബാർ സഭയിലെ വൈദികൻ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. വൈദികനെതിരെയുള്ള തന്റെ പരാതി താമരശ്ശേരി രൂപതാ ബിഷപ്പ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് താൻ മൊഴി നൽകിയതോടെയാണ് പൊലീസ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്നും വിദേശ മലയാളി കൂടിയായ വീട്ടമ്മ പറഞ്ഞു. അതോടൊപ്പം ഇരയായ തന്റെ […]

കഞ്ചാവ് ഉപയോഗിക്കുക മാത്രമല്ല, സാധനം എന്റെ കൈവശവുമുണ്ട് ; പതിനാറ് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഞ്ചാവ് ഉപയോഗിക്കുക മാത്രമല്ല, സാധനം എന്റെ കൈവശവുമുണ്ട്. പതിനാറ് കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. പാച്ചല്ലൂർ ജയാ നിവാസിൽ അഭിരാജിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച രാവിലെ ഒൻപതോടെ ദിബ്രുഗർകന്യാകുമാരി വിവേക് എക്‌സ്പ്രസിലെത്തിയതായിരുന്നു ഇരുപത്തിരണ്ടുകാരനായ അഭിരാജ്. പ്രത്യേക പരിശീലനം നേടിയ നായ ജാക്കാണ് കഞ്ചാവ് കണ്ടെത്തിയത്. എറണാകുളത്ത് നിന്ന് ട്രെയിനിൽ കയറിയ മുൻ എം.പി സെബാസ്റ്റിയൻ പോളിനെ ശല്യം ചെയ്തതിനെ തുടർന്നാണ് ഡെപ്യൂട്ടി ചീഫ് […]

ചേട്ടാ….,ഞാൻ കാമുകനൊപ്പം പോകുന്നു; ഗർഫിലുള്ള ഭർത്താവിനെ വിളിച്ചറിയിച്ച ശേഷം കുട്ടികളെ ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ യുവതി പിടിയിൽ

സ്വന്തം ലേഖകൻ കുളത്തൂപ്പുഴ : ചേട്ടാ ഞാൻ കാമുകനോപ്പം പോകുന്നു. ഗൾഫിലുളള ഭർത്താവിനെ ഫോണിൽ വിളിച്ചറിയിച്ച ശേഷം യുവാവിനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ. യുവതിയ്‌ക്കൊപ്പം കാമുകനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കുളത്തൂപ്പുഴയിൽ വ്യാപാരസ്ഥാപനം നടത്തിയിരുന്ന യുവാവുമായി പ്രണയത്തിലായ കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര സ്വദേശിയായ യുവതിയാണ് ഭർത്താവിനൊപ്പം ഒന്നരയും അഞ്ചും വയസുളള രണ്ട് കുട്ടികളെ ഉപേക്ഷിച്ച് കടന്നത്.യുവതിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴയിലെ ആഡംബര റിസോട്ടിൽ മുറിയെടുത്ത് കഴിഞ്ഞിരുന്ന യുവതിയേയും കാമുകനെയും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കുടുക്കിയത്.പൊലീസ് പിൻതുടരുന്നതറിഞ്ഞ് കീഴടങ്ങാൻ സന്നദ്ധത അറിയിക്കുകയും തന്ത്രത്തിൽ […]

സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻ മോർഫ് ചെയ്ത ചിത്രങ്ങളും: പണം കണ്ടെത്താൻ പാലായിൽ പെൺകുട്ടികൾ കെണിയൊരുക്കി; സുഹൃത്തുക്കളും സഹപാഠികളുമായ യുവതികൾക്കെതിരെ കേസ്

സ്വന്തം ലേഖകൻ പാലാ : സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻയിൽ നിന്നും പണം തട്ടാൻ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. മനം നൊന്തു സ്‌കൂൾ വിദ്യാർഥിനി ആത്മഹത്യക്കു ശ്രമിച്ചു. പെൺകുട്ടികളടക്കം നാലു സഹപാഠികളാണ് അശ്ലീല രീതിയിൽ രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ വിദ്യാർഥിനിയെ കാട്ടി ഭീഷണിപ്പെടുത്തിയത്. പ്രായപൂർത്തിയാവാത്ത ഇവർക്കെതിരെ പൊലീസ് കേസെടുത്തു. കേരളത്തിൽ പെൺകുട്ടികൾ പ്രതിയാകുന്ന ആദ്യത്തെ സൈബർ കേസാണിത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് പെൺകുട്ടിയിപ്പോൾ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. ഒപ്പം പഠിക്കുന്ന ആൺകുട്ടിയുമായി ചേർത്താണ് സഹപാഠികൾ വിദ്യാർഥിനിയുടെ ഫോട്ടോ മോർഫു ചെയ്ത് […]

വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവും: എന്നിട്ടും, പതിനേഴുകാരിയ്ക്കു ഫോണിലുടെ സ്ഥിരമായി അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്തു; വ്യാജ പേരിൽ സന്ദേശം അയച്ചിട്ടും യുവാവിനെ കുടുക്കിയത് പെൺകുട്ടിയുടെ തന്ത്രം ; സംഭവം നടന്നത് കാഞ്ഞിരപ്പള്ളിയിൽ

ക്രൈം ഡെസ്‌ക് കാഞ്ഞിരപ്പള്ളി: വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായിട്ടും പതിനേഴുകാരിയുടെ ഫോണിൽ അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്ത യുവാവിനെ പൊലീസ് പൊക്കി അകത്താക്കി. പെൺകുട്ടി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം വ്യാജപ്പേരിൽ ചാറ്റ് ചെയ്ത യുവാവിനെ കുടുക്കുകയായിരുന്നു. സ്ഥിരമായി ഇയാൾ സന്ദേശം അയച്ചിരുന്ന ഫോൺനമ്പർ പൊലീസിനു കൈമാറിയ പെൺകുട്ടി, തന്ത്രപരമായി ഇയാളുടെ വിവരങ്ങൾ അറിഞ്ഞതോടെയാണ് പ്രതി കുടുങ്ങിയത്. പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി റിത്താസ് അക്ബറിനെയാണ് ( റിങ്കു 35) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. […]