play-sharp-fill
കഞ്ചാവ് ഉപയോഗിക്കുക മാത്രമല്ല, സാധനം എന്റെ കൈവശവുമുണ്ട് ; പതിനാറ് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ

കഞ്ചാവ് ഉപയോഗിക്കുക മാത്രമല്ല, സാധനം എന്റെ കൈവശവുമുണ്ട് ; പതിനാറ് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഞ്ചാവ് ഉപയോഗിക്കുക മാത്രമല്ല, സാധനം എന്റെ കൈവശവുമുണ്ട്. പതിനാറ് കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. പാച്ചല്ലൂർ ജയാ നിവാസിൽ അഭിരാജിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച രാവിലെ ഒൻപതോടെ ദിബ്രുഗർകന്യാകുമാരി വിവേക് എക്‌സ്പ്രസിലെത്തിയതായിരുന്നു ഇരുപത്തിരണ്ടുകാരനായ അഭിരാജ്. പ്രത്യേക പരിശീലനം നേടിയ നായ ജാക്കാണ് കഞ്ചാവ് കണ്ടെത്തിയത്.


എറണാകുളത്ത് നിന്ന് ട്രെയിനിൽ കയറിയ മുൻ എം.പി സെബാസ്റ്റിയൻ പോളിനെ ശല്യം ചെയ്തതിനെ തുടർന്നാണ് ഡെപ്യൂട്ടി ചീഫ് ടിക്കറ്റിംഗ് എക്‌സാമിനർ അനിൽ ജി നായർ എത്തി അഭിരാജിനെ ചോദ്യം ചെയ്തത്. എന്നാൽ അഭിരാജിന്റെ തിരിച്ചറിയൽ കാർഡ് ചോദിച്ചെങ്കിലും കൈയിലില്ലെന്ന് പറയുകയായിരുന്നു. അഭിരാജ് പരസ്പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. തുടർന്ന് ലഹരി ഉപയോഗിച്ചുണ്ടോ എന്ന ചോദ്യത്തിന് ഉപയോഗിക്കുക മാത്രമല്ല, തന്റെ കൈവശമുണ്ടെന്നും ഇയാൾ മറുപടി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്തു നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തലസ്ഥാനം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയ്ക്ക് കൂടുതൽ കണ്ണികൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു