ചേട്ടാ….,ഞാൻ കാമുകനൊപ്പം പോകുന്നു; ഗർഫിലുള്ള ഭർത്താവിനെ വിളിച്ചറിയിച്ച ശേഷം കുട്ടികളെ ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ യുവതി പിടിയിൽ
സ്വന്തം ലേഖകൻ
കുളത്തൂപ്പുഴ : ചേട്ടാ ഞാൻ കാമുകനോപ്പം പോകുന്നു. ഗൾഫിലുളള ഭർത്താവിനെ ഫോണിൽ വിളിച്ചറിയിച്ച ശേഷം യുവാവിനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ. യുവതിയ്‌ക്കൊപ്പം കാമുകനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
കുളത്തൂപ്പുഴയിൽ വ്യാപാരസ്ഥാപനം നടത്തിയിരുന്ന യുവാവുമായി പ്രണയത്തിലായ കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര സ്വദേശിയായ യുവതിയാണ് ഭർത്താവിനൊപ്പം ഒന്നരയും അഞ്ചും വയസുളള രണ്ട് കുട്ടികളെ ഉപേക്ഷിച്ച് കടന്നത്.യുവതിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴയിലെ ആഡംബര റിസോട്ടിൽ മുറിയെടുത്ത് കഴിഞ്ഞിരുന്ന യുവതിയേയും കാമുകനെയും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കുടുക്കിയത്.പൊലീസ് പിൻതുടരുന്നതറിഞ്ഞ് കീഴടങ്ങാൻ സന്നദ്ധത അറിയിക്കുകയും തന്ത്രത്തിൽ പൊലീസ് വിളിച്ച് വരുത്തുകയുമായിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് പോയതിന് യുവതിയേയും പ്രേരണാകുറ്റത്തിന് യുവാവിനെതിരേയും കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
സംഭവത്തെ തുടർന്ന് ഗൾഫിലുണ്ടായിരുന്ന ഭർത്താവ് നാട്ടിലെത്തി കുട്ടികളെ ഏറ്റെടുത്തു. കുടുംബത്തോടൊപ്പം കഴിയാതെ കുളത്തൂപ്പുഴ ജംഗ്ഷനിൽ വാടക വീടെടുത്തായിരുന്നു യുവതി കാമുകനുമായി അടുപ്പം കൂടിയിരുന്നത്. എന്നാൽ പലതവണ വീട്ടുകാർ വിലക്കിയിട്ടും യുവതി ബന്ധം തുടരുകയായിരുന്നു