ഇരുപതിനായിരം രൂപ തന്നില്ലെങ്കിൽ വീട്ടിലേക്ക് വരാനുള്ള സൗകര്യം ഒരുക്കിയാൽ മതി, അതല്ലെങ്കിൽ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി : സൂപ്പർമാർക്കറ്റിൽ തടഞ്ഞുവച്ച ജീവനക്കാർക്കെതിരെ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

ഇരുപതിനായിരം രൂപ തന്നില്ലെങ്കിൽ വീട്ടിലേക്ക് വരാനുള്ള സൗകര്യം ഒരുക്കിയാൽ മതി, അതല്ലെങ്കിൽ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി : സൂപ്പർമാർക്കറ്റിൽ തടഞ്ഞുവച്ച ജീവനക്കാർക്കെതിരെ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : ഇരുപതിനായിരം രൂപ നൽകാനില്ലെങ്കിൽ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാൽ മതിയെന്ന് പറഞ്ഞു.സൂപ്പർമാർക്കറ്റ് ജീവനക്കാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ച യുവതി രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ സൂപ്പർമാർക്കറ്റിൽ ഏഴു മണിക്കൂർ തടഞ്ഞുവെച്ചത്. എഴുമണിക്കൂറിന് ശേഷം ഒടുവിൽ പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. തുടർന്ന് സംഭവുമായി ബന്ധപ്പെട്ട് സൂപ്പർമാർക്കറ്റിലെ രണ്ടു ജീവനക്കാരെ പൊലിസ് അന്ന് തന്നെ അറസ്റ്റ് ചെയ്തു. അബ്ദുസമദ്, കുഞ്ഞബ്ദുള്ള എന്നീ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബബുധനാഴ്ച രാവിലെയാണ് യുവതിയെ മുളക്‌പൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് എഴുമണിക്കൂർ സൂപ്പർ മാർക്കറ്റിനുള്ളിൽ തടഞ്ഞ് വച്ചത്. രാവിലെ സൂപ്പർ മാർക്കറ്റിലെത്തിയ ഇവരെ തടഞ്ഞുവെച്ചവർ ഒരു പാക്കറ്റ് മുളകുപൊടിയുടെ പേരിൽ ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയാണ് വിട്ടയക്കുന്നത്. ബില്ലിൽ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തു എന്നാരോപിച്ചായിരുന്നു യുവതിയെ തടഞ്ഞുവച്ചത്. ശാരീരികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ പറയുന്നു. സൂപ്പർമാർക്കറ്റിലെ പുറകിലെ മുറിയിൽ വെച്ചാണ് രണ്ട് ജീവനക്കാർ ഭീഷണിപ്പെടുത്തിയതെന്നും വീട്ടമ്മ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ ഫോട്ടോ എടുത്തു. ഒച്ചവെച്ച് ബഹളമുണ്ടാക്കിയാൽ കള്ളിയെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുശേഷം ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.