യുവാവിന്റെ തലയും കൈകാലുകളും അറുത്ത് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം : സഹോദരനും അമ്മയും അറസ്റ്റിൽ
സ്വന്തം ലേഖകൻ
ചെന്നൈ: യുവാവിന്റെ തലയും കൈകാലുകളും അറുത്ത് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം തമിഴനാട് കമ്പം സ്വദേശി വിഘ്‌നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. ക1ലപാതകവുമായി ബന്ധപ്പെട്ട് വിഘ്‌നേശ്വരന്റെ അമ്മയും സഹോദരനും പൊലീസ് പിടിയിൽ. വിഘ്‌നേശ്വരന്റെ അമ്മ സെൽവി, സഹോദരൻ ഭാരത് എന്നിവരാണ് പൊലീസ് അറസ്റ്റിലായത്.
യുവാവിന്റെ അമിത ലഹരി ഉപയോഗത്തെച്ചൊല്ലിയും സ്വഭാവദൂഷ്യത്തെ ചൊല്ലിയുമുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചെന്നാണ് പ്രതികൾ പറയുന്നത്. വെട്ടി മാറ്റിയ വിഘ്‌നേശ്വരന്റെ തല ഒരു കിണറ്റിൽ നിന്നു കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലനടത്തിയ ശേഷം മെഷീൻ വാളുപയോഗിച്ച് കൈകാലുകൾ അറുത്ത് മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു.മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്.
സംശയം തോന്നിയ ഇവർ തോട്ടിൽ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോഴാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.ഞായറാഴ്ച രാത്രി പത്തുമണിയോടെ കമ്പം ചുരുളി റോഡരികിൽ തൊട്ടമൻ തുറൈ എന്ന സ്ഥലത്ത് ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.കൈയും കാലും മറ്റൊരിടത്ത് കുളത്തിൽ ഉപേക്ഷിച്ചു. ഇതു കണ്ടെത്താൻ ചൊവ്വാഴ്ച തിരച്ചിൽ നടത്തും.