സ്വാമി അയ്യപ്പനും ഈ നാട്ടിലെ സകല ദേവഗണങ്ങളും ഇടതിനൊപ്പമാണെന്ന് നിരീശ്വരവാദിയായ പിണറായി വിജയൻ ;അയ്യപ്പ കോപം സർക്കാരിനുണ്ടാകുമെന്ന്  രമേശ് ചെന്നിത്തല ;എൻ.ഡി.എ കേരളത്തിൽ ചുവടുറപ്പിക്കുന്ന വിധിയെഴുത്താണ്  ഉണ്ടാവുകയെന്ന് കെ.സുരേന്ദ്രൻ : അയ്യപ്പ കടാക്ഷത്താൽ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം പ്രതീക്ഷിച്ച് മുന്നണികൾ

സ്വന്തം ലേഖകൻ കണ്ണൂർ: ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് ചരിത്ര വിജയം ജനങ്ങൾ സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാമി അയ്യപ്പനും ഈ നാട്ടിലെ സകല ദൈവ ഗണങ്ങളും ഇടതുപക്ഷ സർക്കാരിനൊപ്പമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതുപോലെ എല്ലാ ദുരാരോപണങ്ങളും അപവാദങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ അന്തിമവിധിയാണ് ഇന്ന്. ജനങ്ങളുടെ കരുത്താണ് തിരഞ്ഞെടുപ്പ്. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും. കേരളത്തിൽ മറ്റെവിടെയെങ്കിലും […]

ജോസ് കെ.മാണിയ്‌ക്കെതിരെ വ്യാജവാർത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചു ; പാലായിൽ കാപ്പനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി

സ്വന്തം ലേഖകൻ കോട്ടയം : പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കാണിച്ച് ഇടതുമുന്നണി പരാതി നൽകി. ഇടതുമുന്നണി സ്ഥാനാർത്ഥി ജോസ് കെ.മാണിക്കെതിരെ വ്യാജവാർത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചതിനെതിരെയാണ് ചീഫ് ഇലക്ഷൻ ഏജന്റ് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷനർക്ക് പരാതി നൽകിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടേയും, ബന്ധപ്പെട്ടവരുടേയും ഈ നടപടി ജനപ്രാതിനിധ്യ നിയമം 123(4) പ്രകാരവും ഇൻഡ്യൻ പീനൽ കോഡ് 171(ജി) പ്രകാരവും കുറ്റകരവും മാതൃകാപെരുമാറ്റ ചട്ടത്തിന്റെ ലംഘനവുമാണ്. ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒരു രേഖയും പരിശോധിക്കാതെ കയറ്റുമതി, ഇറക്കുമതി ലൈസൻസ് പോലുമില്ലാത്ത […]

അവസാന നിമിഷത്തിൽ രാഷ്ട്രീയ ബോംബ് പൊട്ടുമെന്ന പ്രതീക്ഷയിൽ ഇടത്-വലത് മുന്നണികളുടെ വാർ റൂമുകൾ ; ചെന്നിത്തലയുടേതാകും നിർണ്ണായക വെളിപ്പെടുത്തലെന്ന കണക്കുകൂട്ടലിൽ സി.പി.എം ;ആരോപണങ്ങൾ ഉയർന്നാൽ മറുപടിയും വിശദീകരണവും നൽകാൻ ഇടതു ക്യാമ്പുകൾ സജ്ജം :അവസാന നിമിഷത്തിൽ രാഷ്ട്രീയ ചിത്രം മാറുമ്പോൾ കളം നിറഞ്ഞ് എൻ.ഡി.എ

സ്വന്തം ലേഖകൻ കോഴിക്കോട്: പരസ്യ പ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയ ബോംബ് പൊട്ടുമെന്ന പ്രതീക്ഷയിലാണ് ഇടതു വലതു മുന്നണികളുടെ കോട്ടകൾ. തെരഞ്ഞെടുപ്പ പ്രചരണത്തിന്റെ അവസാന ദിവസങ്ങളിലാണ് കോൺഗ്രസ് പിണറായി-അദാനി ബന്ധം ചർച്ചയാക്കിയത്. കെ എസ് ഇ ബിയും അദാനിയും തമ്മിലുള്ള ബന്ധം ആദ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ ഏവരും പരിഹസിച്ച് തള്ളുകയായിരുന്നു. കെ.എസ്.ഇ.ബി -അദാനി ബന്ധത്തിന്റെ രേഖ പുറത്തു വന്നിരുന്നു. പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ച ആരോപണ-പ്രത്യാരോപണങ്ങൾ ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പ്രചരണത്തിന്റെ തുടക്കത്തിൽ കേരളത്തിൽ നിറഞ്ഞത് […]

കള്ളനും പെണ്ണുപിടിയനുമൊന്നുമല്ല ഞാൻ, സ്ഥാനാർത്ഥിയായി എന്നതിന്റെ പേരിൽ ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല ; ഫെയ്‌സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

സ്വന്തം ലേഖകൻ തവനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് രാഷ്ട്രീയ എതിരാളികൾ ചെയ്യുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഫിറോസ് കുന്നംപറമ്പിൽ. അപവാദങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും ഫിറോസ് ഫെയ്‌സ്ബുക്ക് ലൈവിൽ പറഞ്ഞു. ഞാൻ കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയിൽ പ്രചരണം നടത്തുമ്പോൾ വ്യക്തിപരമായി എന്നെ ഇല്ലാതാക്കാനേ അവർക്ക് സാധിക്കൂ. അപവാദ പ്രചരണങ്ങൾ നടത്തുന്നതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാൻ അവർക്ക് പറ്റും. എന്നാൽ ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്. ഒരു സ്ഥാനാർഥിയായി എന്നതിന്റെ പേരിൽ ഇത്രമാത്രം ഒരു മനുഷ്യനെ […]

അവസാനഘട്ടത്തിൽ നൂറിലേറെ സീറ്റുകൾ ഉറപ്പിച്ച് എൽ.ഡി.എഫ് ; ജോസ് കെ.മാണിയുടെ മുന്നണിപ്രവേശനം ഗുണകരമാകുമെന്ന് ഇടതുപക്ഷം ; മൂന്ന് ജില്ലകൾ പിടിച്ചാൽ കളിമാറുമെന്ന് യു.ഡി.എഫ് : ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകൾക്ക് തുരങ്കം വയ്ക്കാൻ കളം നിറഞ്ഞ് എൻ.ഡി.എ

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഏറെ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ മുന്നിച്ച് വച്ച് ശക്തമായ പ്രചരണത്തിലൂടെ ഭരണത്തുടർച്ച നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാൽ പരസ്യ പ്രചരണം അവസാന ഘട്ടത്തിൽ എത്തിയതോടെ കളം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫ്. എന്നാൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സീറ്റ് പ്രവചന കണക്ക് കൂട്ടലുകൾക്ക് തുരങ്കം വെയ്ക്കാൻ എൻഡിഎ കളത്തിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. 2016ൽ 91 സീറ്റുകൾ നേടിയാണ് ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നത്. ഇത്തവണത്തെ […]

ശ്രേയാംസിന് 87 കോടിയുടെ ആസ്തി, രണ്ടാം സ്ഥാനത്ത് ചെങ്കൽ രാജശേഖരൻ ; കേസുകളുടെ എണ്ണത്തിൽ ഒന്നാമൻ കെ.സുരേന്ദ്രൻ ; സ്ഥാനാർത്ഥികളിൽ 355 പേർ ക്രിമിനൽ കേസുള്ളവർ ; നിയമസഭാ മോഹവുമായി മത്സരിക്കുന്നവരിൽ 249 പേർ കോടിപതികൾ

സ്വന്തം ലേഖകൻ കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എൽ.എ മോഹവുമായി മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 249 പേർ കോടിപതികളാണെന്ന് സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കുകൾ.തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൊത്തം സ്ഥാനാർത്ഥികളിൽ 27% പേർ കോടിപതികളാണ്. സ്ഥാനാർത്ഥികളിൽ 5 കോടിക്ക് മുകളിൽ ആസ്തിയുള്ള 48 പേരുണ്ട്. മത്സരിക്കുന്ന 957 സ്ഥാനാർത്ഥികളിൽ 928 പേരുടെ സത്യവാങ്മൂലം വിശകലനം ചെയ്തുള്ളതാണ് ഈ കണക്കുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 202 കോടിപതി സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്. രണ്ട് മുതൽ അഞ്ച് കോടി വരെ (96 സ്ഥാനാർത്ഥികൾ), 50 ലക്ഷം മുതൽ 2 കോടി […]

ഇ.ശ്രീധരൻ ധീരനായ രാഷ്ട്ര ശിൽപി ; അദ്ദേഹത്തിന്റെ സേവനം നമ്മുക്ക് ഇനിയും ആവശ്യമുണ്ട് : മെട്രോമാന് വിജയാശംസകൾ നേർന്ന് മോഹൻലാൽ

സ്വന്തം ലേഖകൻ പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽബി.ജെ.പി സ്ഥാനാർഥിയായ ഇ. ശ്രീധരന് വിജയാശംസ നേർന്ന് സിനിമ നടൻ മോഹൻ ലാൽ രംഗത്ത്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപിയാണ് ശ്രീധരനെന്നും അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്ന് മെട്രോമാന് വിജയാശംസകൾ നേർന്ന് മോഹൻലാൽ പറഞ്ഞു. വീഡിയോയിലൂടെയാണ് ഇ.ശ്രീധരന് ആശംസകൾ ആർപ്പിച്ച് മോഹൻലാൽ രംഗത്ത് എത്തിയത്. സംസ്ഥാനം ഉറ്റുനോക്കുന്ന പാലക്കാട് മണ്ഡലത്തിൽ വോട്ടുപിടിക്കാൻ ബി.ജെ.പി കേന്ദ്രങ്ങൾ ഈ വീഡിയോ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേരത്തെ  നടനും പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.ബി. ഗണേഷ് […]

വോട്ടല്ലേ, പാഴാവരുതല്ലോ…..! കാട്ടുവഴിയിലൂടെ 14 കിലോമീറ്റർ താണ്ടി ഉദ്യേഗസ്ഥരെത്തി, കറുപ്പന്റെ ഒരു വോട്ടിനായി

സ്വന്തം ലേഖകൻ പാലക്കാട്: ദുർഘടം പിടിച്ച കാട്ടുവഴിയിലൂടെ 14 കിലോമീറ്റർ താണ്ടി പോളിങ് ഉദ്യോഗസ്ഥർ നെല്ലിയാമ്പതിയിലെ ആനമട ബൂത്തിലെ വോട്ടറായ കറുപ്പന്റെ വീട്ടിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക തപാൽ വോട്ട് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ സംഘം കറുപ്പനെ തേടി വീട്ടിലെത്തിയത്. പാലക്കാട് ജില്ലയിലെ വനത്തോടുചേർന്നുള്ള നെല്ലിയാമ്പതി ആനമട ബൂത്തിലെ വോട്ടറാണ് കറുപ്പ്. കറുപ്പ ന് 80 വയസ് കഴിഞ്ഞതിനാൽ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പത്യേക തപാൽ വോട്ട് അനുവദിച്ചിരുന്നു. തോട്ടംതൊഴിലാളികൾ മാത്രമാണ് ഈ ബൂത്തിൽ വോട്ടർമാരായി ഉള്ളത്. ഇതിൽ തപാൽ വോട്ട് […]

മറുപടി പറയുന്നത് പിതൃത്വം ഉള്ളതുകൊണ്ടാണ്, ശബരിമല ജീവിതവിഷയവും ജീവിതസമരവുമാണ് ; അഞ്ച് വർഷം തന്നാൽ നിങ്ങൾക്ക് മനസിലാകും ഞങ്ങൾ എന്താണെന്ന് : സുരേഷ് ഗോപി

സ്വന്തം ലേഖകൻ തുശൂർ : ശബരിമല വിഷയത്തിൽ മറുപടി പറയുന്നത് മറുപടി ഉള്ളതുകൊണ്ടും പിതൃത്വം ഉള്ളതുകൊണ്ടാണെന്നും നടനും തുശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ശബരിമല ജീവിതവിഷയവും ജീവിതസമരവുമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘ഡോളർ സംസാരിക്കാൻ പാടില്ല, കടൽക്കൊളള സംസാരിക്കാൻ പാടില്ല, കിറ്റ് പ്രശ്‌നം സംസാരിക്കാൻ പാടില്ല. സ്വപ്ന-സരിത ഇങ്ങനെയുളള വിഷയങ്ങളൊന്നും ചർച്ചയിൽ വരരുത്. അതിനല്ലേ മഹാനായ ദേവസ്വം ബോർഡ് മന്ത്രി തന്നെ ഇതെടുത്തങ്ങിട്ട് എല്ലാവരുടേയും കണ്ണും മൂക്കും അടപ്പിച്ചുകളയാമെന്ന് വിചാരിച്ചത്. നല്ല ഫ്രോഡ് പരിപാടിയാണ് അദ്ദേഹം കാണിച്ചതെന്നും സുരേഷ് ഗോപി […]

പാലാ നഗരസഭയിലെ കയ്യാങ്കളിയും വാക്കേറ്റവും : തെരഞ്ഞെടുപ്പായതിനാൽ അടി കിട്ടിയ വേദന മറക്കുന്നുവെന്ന് സി.പി.എം കൗൺസിലർ ബിനു പുളിക്കകണ്ടം

സ്വന്തം ലേഖകൻ പാലാ: നകഗരസഭാ കൗൺസിലിൽ യോഗത്തിൽ വച്ച് തനിക്ക് കിട്ടിയ അടിയുടെ വേദന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മറക്കുന്നുവെന്ന് സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടം. സ്റ്റാന്റിംഗ് കമ്മിറ്റി ചേർന്നതിലെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയതാണെന്നും പ്രശ്‌നം ഉണ്ടാകാൻ കാരണമായത്. എന്നാൽ അത് കൗൺസിലിനുളളിലേത് മാത്രമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേരുന്നതിലെ തർക്കമായിരുന്നു നഗരസഭയിൽ ഭരണപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേർന്നതിനെ വിമർശിച്ചു.ഇതിന് പിന്നാലെ കമ്മിറ്റി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിലും ബിനു പുളിക്കക്കണ്ടവും […]