കള്ളനും പെണ്ണുപിടിയനുമൊന്നുമല്ല ഞാൻ, സ്ഥാനാർത്ഥിയായി എന്നതിന്റെ പേരിൽ ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല ; ഫെയ്‌സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

കള്ളനും പെണ്ണുപിടിയനുമൊന്നുമല്ല ഞാൻ, സ്ഥാനാർത്ഥിയായി എന്നതിന്റെ പേരിൽ ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല ; ഫെയ്‌സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

സ്വന്തം ലേഖകൻ

തവനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് രാഷ്ട്രീയ എതിരാളികൾ ചെയ്യുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഫിറോസ് കുന്നംപറമ്പിൽ. അപവാദങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും ഫിറോസ് ഫെയ്‌സ്ബുക്ക് ലൈവിൽ പറഞ്ഞു.

ഞാൻ കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയിൽ പ്രചരണം നടത്തുമ്പോൾ വ്യക്തിപരമായി എന്നെ ഇല്ലാതാക്കാനേ അവർക്ക് സാധിക്കൂ. അപവാദ പ്രചരണങ്ങൾ നടത്തുന്നതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാൻ അവർക്ക് പറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്. ഒരു സ്ഥാനാർഥിയായി എന്നതിന്റെ പേരിൽ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഫിറോസ് പറഞ്ഞു.

തനിക്കെതിരായി അപവാദ പ്രചാരണങ്ങൾ അവസാനിപ്പക്കണമെന്നും ഇത്തരം കാര്യങ്ങളൊന്നും വീട്ടുകാർക്ക് ശീലമില്ലെന്നും ഫിറോസ് പറയുന്നു. സ്ഥാനാർത്ഥിയായതിന്റെ പേരിൽ ദയവ് ചെയ്ത് ഈ രീതിയിൽ അക്രമിക്കരുത്. വ്യക്തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫിറോസ് കുന്നംപറമ്പിൽ ഫെയ്‌സ്ബുക്ക് ലൈവിൽ പൊട്ടിക്കരയുകയായിരുന്നു.